Mumbai : പ്രഥമ ലോക ടെസ്റ്റ് ഫൈനലിൽ (World Test Championship Final) ഇറങ്ങുന്ന ഇന്ത്യ ഇറങ്ങുന്നത് പ്രത്യേക ജേഴ്സിയിൽ. ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയാണ് (Ravindra Jadeja) WTC ഫൈനലിനുള്ള ഇന്ത്യയുടെ ജേഴ്സി സോഷ്യൽ മീഡിയയിലൂടെ അവതരിപ്പിക്കുന്നത്.
90കളിലെ ഇന്ത്യയുടെ റെട്രോ ജേഴ്സിക്ക് സമാനമായ ഡിസൈനാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ ടീം അണിയുന്നത്. 90കളിലേക്ക് വീണ്ടും എന്ന അടി കുറുപ്പോടെയാണ് ജഡേജ ജേഴ്സി ധരിച്ചിട്ടുള്ള ചിത്രം ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെക്കുന്നത്.
ALSO READ : IPL 2021 : ബാക്കിയുള്ള 31 മത്സരങ്ങൾ September-October മാസങ്ങളിലായി UAEൽ വെച്ച് നടത്തും
ജൂൺ 18ന് ന്യൂസിലാൻഡിനെതിരെയാണ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ഇറങ്ങുന്നത്. ബ്രിട്ടണിലെ സതാംപ്ടണിൽ വെച്ച് നടക്കുന്ന ഫൈനലിൽ പങ്കെടുക്കുന്നതിനായി നിലവിൽ ടീം ഇന്ത്യയിൽ ക്വാറന്റീനിലാണ്.
ജൂൺ 2നാണ് ഇന്ത്യൻ ടീം യുകെയിലേക്ക് തിരിക്കുന്നത്. തുടർന്ന് അവിടെയുള്ള ക്വാറന്റീന് ശേഷമാകും ഇന്ത്യന്‍ ടീം ഗ്രൗണ്ട് പ്രാക്ടീസ് ആരംഭിക്കുക. എട്ട് ദിവസത്തെ ക്വാറന്റീന് ശേഷം താരങ്ങൾക്കും ടീമിനൊപ്പമുള്ള സ്റ്റാഫംഗങ്ങൾക്കുമായി മൂന്ന് പ്രാവിശ്യം നടത്തിയ കോവിഡ് ആർടി പിസിആർ ടെസ്റ്റ് നെഗറ്റീവ് ഫലം സ്ഥിരീകരിച്ചതിന് ശേഷമെ ജൂൺ 2ന് ഇംഗ്ലണ്ടിലേക്ക് തിരിക്കുക.
സീസണിൽ മികച്ച പ്രകടനം തുടരുന്ന ജഡേജ ഇന്ത്യൻ ടീമിന്റെ പ്രധാന ഓൾറൗണ്ടറാണ്. അടുത്തിടെ കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിലും ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരകളിലും ജഡേജ ബോളിങിലും ബാറ്റിങ്ങിലും ഓരേപോലെ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെച്ചത്.
ലോകചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഇന്ത്യ ഇംഗ്ലീഷ് പര്യടനത്തിനായി യുകെയിൽ തന്നെ തുടരും. ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര സെപ്റ്റംബർ 14ന് അവസാനിക്കും.
ശേഷം ടീം ഇന്ന് ബിസിസിഐ പ്രഖ്യാപിച്ച IPL 2021 ന്റെ ബാക്കിയുള്ള മത്സരങ്ങൾക്കായി യുഎഇയിലേക്കി തിരിക്കും. സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലായിട്ടാണ് ബിസിസിഐ ടൂർണമെന്റിന്റെ ബാക്കിയുള്ള മത്സരങ്ങൾ യുഎഇയിൽ വെച്ച് നടത്താൻ തീരുമാനിച്ചു എന്ന് ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...