Tokyo Olympics നടത്തുന്നതിൽ നിന്ന് Japan പിന്മാറിയേക്കും

മാറ്റിമില്ലാതെ തുടരുന്ന കോവിഡ് സാഹചര്യമാണ് ഒളിമ്പിക്സ് നടത്തുന്നതിൽ പിന്നോട്ട് പോകുന്നത്. ജാപ്പനീസ് സർക്കാരും ഒളിമ്പിക്സ് സംഘടകരും തമ്മിൽ നടക്കുന്ന ചർച്ചയിൽ ​ഗെയിം കോവിഡ് സാഹചര്യത്തിൽ സംഘടിപ്പിക്കുന്ന ഔചത്യമല്ലയെന്ന് അഭിപ്രായങ്ങൾ

Written by - Zee Malayalam News Desk | Last Updated : Jan 22, 2021, 11:58 AM IST
  • മാറ്റിമില്ലാതെ തുടരുന്ന കോവിഡ് സാഹചര്യമാണ് ഒളിമ്പിക്സ് നടത്തുന്നതിൽ പിന്നോട്ട് പോകുന്നത്
  • ജാപ്പനീസ് സർക്കാരും ഒളിമ്പിക്സ് സംഘടകരും തമ്മിൽ നടക്കുന്ന ചർച്ചയിൽ ​ഗെയിം കോവിഡ് സാഹചര്യത്തിൽ സംഘടിപ്പിക്കുന്ന ഔചത്യമല്ലയെന്ന് അഭിപ്രായങ്ങൾ
  • ജാപ്പനീസ് പ്രധാനമന്ത്രി യിഷിജഡെ സു​ഗാ ഈ റിപ്പോർട്ടുകൾ തള്ളി
  • പകരം 2032 മത്സരം സംഘടിപ്പിക്കാമെന്ന് ചില ജാപ്പനീസ് നേതാക്കൾ
Tokyo Olympics നടത്തുന്നതിൽ നിന്ന് Japan പിന്മാറിയേക്കും

Tokyo: കോവിഡിനെ തുടർന്ന് 2020ൽ നടത്താനിരുന്ന Tokyo Olympics ഈ വർഷവും സംഘടിപ്പിക്കുന്നതിൽ നിന്ന് ജപ്പാൻ പിന്മാറുന്നു എന്ന് റിപ്പോർട്ട്. ജപ്പാനിലെ മാറ്റിമില്ലാതെ തുടരുന്ന കോവിഡ് സാഹചര്യമാണ് ഒളിമ്പിക്സ് നടത്തുന്നതിൽ പിന്നോട്ട് പോകാനുള്ള ചർച്ചകൾ ഉണ്ടാകുന്നത്. കഴിഞ്ഞ വർഷം മഹാമാരി അതിരൂക്ഷമായി സ്ഥിതിയെ തുടർന്നാണ് ഈ വർഷം ജൂണിൽ നടത്താൻ തീരുമാനിച്ചത്. 

എന്നാൽ ഇപ്പോഴും ജപ്പാനിലെ സാഹചര്യത്തിൽ ഇപ്പോഴും വലിയ മെച്ചമില്ലന്നാണ് റിപ്പോർട്ട്. ഈ സമയത്ത് ഒളിമ്പിക്സ് (Olympics) സംഘടിപ്പിക്കുന്നത് ബുദ്ധിമുട്ട് ഉള്ളവാക്കുന്നതാണെന്ന് ജാപ്പനീസ് സർക്കാരിന്റെ മുതിർന്ന ഉദ്യോ​ഗസ്ഥൻ ദി ടൈംസിനോടും റോയിട്ടേഴ്സിനോടുമായി അറിയിച്ചിരുന്നു. അതുകൂടുതെ ഇപ്പോൾ ഒളിമ്പിക്സിനായ ക്രമീകരിച്ചിട്ടുള്ള എല്ലാ തയ്യാറെടുപ്പുകളും 2032 ഒളിമ്പിക്സ് സംഘടിപ്പിക്കുമ്പോൾ ഉപയോഗിക്കാൻ സാധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. പാരീസിലും ലോസ് ആഞ്ചലോസിലുമായിട്ടാണ് അടുത്ത് രണ്ട ഒളിമ്പിക്സ് നടക്കുക.

ALSO READ: ISL 2020-21: സമനില അല്ല, ഇത്തവണ Injury Time ൽ KP Rahul ന്റെ ​ഗോളിൽ Kerala Blasters ന് ജയം

കഴിഞ്ഞ രണ്ട് മാസങ്ങളിലായി ജാപ്പനീസ് സർക്കാരും ഒളിമ്പിക്സ് സംഘടകരും തമ്മിൽ നടക്കുന്ന ചർച്ചയിൽ ​ഗെയിം കോവിഡ് സാഹചര്യത്തിൽ സംഘടിപ്പിക്കുന്ന ഔചത്യമല്ലയെന്ന് അഭിപ്രായങ്ങൾ ഉയർന്നിട്ടുണ്ടായിരുന്നു. കൂടാതെ ജപ്പാനിൽ (Japan) നിലവിൽ മൂന്നാമത്തെ കോവിഡ് തരം​ഗമാണ് ലോകാരോ​ഗ്യ സംഘടനയുടെ കണക്ക് വ്യക്തമാക്കുന്നത്. 5447 കേസുകളാണ് ജപ്പനിൽ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തത്. കൂടാതെ മരണ നിരക്ക് 5000 കവിയുകയും ചെയ്തിട്ടുണ്ട്. അതോടൊപ്പം ഒളിമ്പിക്സ് സംഘടിപ്പിക്കണോ വേണ്ടെയോ എന്ന ചില ജാപ്പനീസ് മാധ്യമങ്ങളുടെ അഭിപ്രായ സർവെയിൽ 80 ശതമാനത്തോളം പേർ സംഘടിപ്പിക്കുന്നതിനെതിരായി വോട്ട് ചെയ്യുകയും ചെയ്തു.

ALSO READ: Gabba Test പ്രകടനം; Pant Test Wicket Keeper Rank പട്ടികയിൽ ഒന്നാമത്

എന്നാൽ ജാപ്പനീസ് പ്രധാനമന്ത്രി യിഷിജഡെ സു​ഗാ  ഈ റിപ്പോർട്ടുകൾ തള്ളിക്കളയുകയായിരുന്നു. ഇതിൽ വാസ്ഥവമില്ലെന്നാണ് യോഷിഡെ പറയുന്നത്.  ടോക്കിയോ ഒളിമ്പിക്സ് (Tokyo Olympics) മഹാമാരിയെ തരണം ചെയ്യുന്നതിന്റെ സൂചനയാണെന്നും ഭുകമ്പത്തിലും സുനാമിയിലും തകർന്ന് ജപ്പാന്റെ പുനർനിർമാണത്തെ ലോകത്തെ കാണിക്കാനുമാണ് ഈ മത്സരം സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് യോഷിഡെ ജാപ്പനീസ് പാർലമെന്റിൽ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News