Budh Asta in Capricorn: ഇന്ന് ബുധൻ ധനു രാശിയിൽ അസ്തമിച്ചിരിക്കുകയാണ്. ഇതേ അവസ്ഥയിൽ തന്നെ ബുധൻ മകരം രാശിയിലേക്ക് പ്രവേശിക്കും. ജനുവരി 24നാണ് സംക്രമണം.
ചില രാശികൾക്ക് ഇത് ദുരിതങ്ങളാകും നൽകുക. ഏതൊക്കെയാണ് ആ രാശികളെന്ന് നോക്കാം.
മിഥുനം രാശിക്കാർക്ക് ഈ കാലയളവിൽ കരിയറിലും ബിസിനസിലും നഷ്ടങ്ങളുണ്ടായേക്കാം. സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം. ബിസിനസിൽ പ്രതീക്ഷിച്ച ലാഭം നേടാനാകില്ല. സാമ്പത്തിക ലാഭവും ഇവർക്കുണ്ടാകില്ല. ചെലവ് കൂടും. ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകും.
ചിങ്ങം രാശിക്കാർക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടം കുറവായിരിക്കും. കുടുംബത്തിൽ അസ്വസ്ഥതകൾ ഉടലെടുക്കും. ദാമ്പത്യത്തിലും പ്രശ്നങ്ങളുണ്ടാകും. ആരോഗ്യം മോശമാകാൻ സാധ്യതയുണ്ട്. ജോലിയിലും പ്രതിസന്ധി നേരിടേണ്ടി വരും. നിക്ഷേപങ്ങൾ നടത്താൻ സമയം അനുകൂലമല്ല.
കന്നി രാശിക്കാർക്ക് ഇത് കഷ്ടകാലമാണ്. ജോലിയിലും ബിസിനസിലും പ്രതിസന്ധികൾ ഉണ്ടാകും. സാമ്പത്തിക നഷ്ടത്തിനുള്ള സാധ്യതയുണ്ട്. നിക്ഷേപങ്ങൾ നടത്താൻ അനുകൂല സമയമല്ല ഇത്. ചെലവ് കൂടും. സാമ്പത്തിക കാര്യങ്ങളിൽ ആലോചിച്ച് മാത്രം തീരുമാനമെടുക്കുക.
ബുധന്റെ അസ്തമയത്തോടെ മകരം രാശിക്കാർക്ക് മോശം കാലം തുടങ്ങും. എല്ലാ മേഖലയിലും പരാജയങ്ങളാകും ഫലം. ഭാഗ്യം പിന്തുണയ്ക്കില്ല. ദൗര്‍ഭാഗ്യകരമായ പല സംഭവങ്ങളും ജീവിതത്തിലുണ്ടാകും. കുടുംബാംഗങ്ങളുമായി അഭിപ്രായ വ്യത്യാസങ്ങളും വഴക്കും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ജോലിസ്ഥലത്ത് മേലുദ്യോഗസ്ഥരുമായും പ്രശ്‌നങ്ങളുണ്ടാകാം. ബിസിനസില്‍ നിന്നും പ്രതീക്ഷിച്ച ലാഭമുണ്ടാകില്ല. ചെലവ് വർധിക്കും.
കുംഭം രാശിക്കാര്‍ക്ക് ഈ കാലയളവ് ഗുണകരമായിരിക്കില്ല. കരിയറിലും ബിസിനസിലും ആരോഗ്യകാര്യങ്ങളിലും പ്രതികൂലമായിരിക്കും കാര്യങ്ങൾ. സഹപ്രവര്‍ത്തകരുമായും മേലുദ്യോഗസ്ഥരുമായും പ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ബിസിനസില്‍ നഷ്ടങ്ങൾ സംഭവിക്കാം. കടം കൊടുത്ത പണം തിരികെ കിട്ടാനുള്ള സാധ്യത കുറവാണ്. ദാമ്പത്യജീവിതത്തില്‍ പ്രശ്നങ്ങൾ ഉണ്ടാകും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)