FIFA World Cup 2022: ലോകകപ്പ് സ്വന്തമാക്കിയ മെസിക്ക് സ്നേഹം നിറഞ്ഞ സന്ദേശവുമായി ഭാര്യ അന്‍റോനെല റോക്കുസ്സോ

FIFA World Cup 2022:  അർജന്‍റീന വിജയം ആഘോഷിക്കുന്ന അവസരത്തില്‍ മെസിയുടെ ഭാര്യ അന്‍റോനെല റോക്കുസ്സോ  ഭര്‍ത്താവിനായി കുറിച്ച ഹൃദയസ്പർശിയായ സന്ദേശം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Dec 19, 2022, 04:35 PM IST
  • 'ഒരിയ്ക്കലും പ്രതീക്ഷ കൈവിടരുത്' എന്നതിന്‍റെ അര്‍ത്ഥവും വ്യാപ്തിയും പഠിപ്പിച്ചതിന് ഭർത്താവിന് നന്ദി പറയുന്നതായി മെസിയുടെ ഭാര്യ അന്‍റോനെല റോക്കുസ്സോ കുറിച്ചു.
FIFA World Cup 2022: ലോകകപ്പ് സ്വന്തമാക്കിയ മെസിക്ക് സ്നേഹം നിറഞ്ഞ സന്ദേശവുമായി ഭാര്യ അന്‍റോനെല റോക്കുസ്സോ

FIFA World Cup 2022: ആവേശം നിറഞ്ഞ ഫൈനല്‍ പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബ്രസീലിനെ തകര്‍ത്ത് അർജന്‍റീനയുടെ മെസിയും കൂട്ടരും ലോകകപ്പില്‍  മുത്തമിട്ടു. 36 വര്‍ഷങ്ങള്‍ക്കുശേഷം അർജന്‍റീന  നേടിയ വിജയം ആഘോഷിക്കാന്‍ ലോകം  ഒത്തുചേര്‍ന്നിരിയ്ക്കുകയാണ്. 

Also Read:  Lionel Messi: ഖത്തര്‍ ലോകകപ്പില്‍ റെക്കോർഡുകൾ വാരിക്കൂട്ടി ഫുട്ബോള്‍ മിശിഹ ലയണല്‍ മെസി

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Antonela Roccuzzo (@antonelaroccuzzo)

അർജന്‍റീന വിജയം ആഘോഷിക്കുന്ന അവസരത്തില്‍ മെസിയുടെ ഭാര്യ അന്‍റോനെല റോക്കുസ്സോ  ഭര്‍ത്താവിനായി കുറിച്ച ഹൃദയസ്പർശിയായ സന്ദേശം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിയ്ക്കുകയാണ്. അന്‍റോനെല റോക്കുസ്സോ അർജന്‍റീനയുടെ ലോകകപ്പ്‌ വിജയം ഭർത്താവിനും കുട്ടികൾക്കുമൊപ്പം ദോഹയിൽ ആഘോഷിച്ചു.

Also Read:  Pathan Row: നിങ്ങളുടെ മകള്‍ക്കൊപ്പമിരുന്ന് ചിത്രം കാണൂ, പത്താന്‍ വിവാദത്തില്‍ മധ്യപ്രദേശ് സ്പീക്കര്‍  

'ഒരിയ്ക്കലും പ്രതീക്ഷ  കൈവിടരുത്'  എന്നതിന്‍റെ അര്‍ത്ഥവും വ്യാപ്തിയും പഠിപ്പിച്ചതിന് ഭർത്താവിന് നന്ദി പറയുന്നതായി അവര്‍ കുറിച്ചു. ഒപ്പം, ഭർത്താവിനും കുട്ടികൾക്കുമൊപ്പം ലോകകപ്പ് വിജയം ആഘോഷിക്കുന്ന  നിരവധി ഫോട്ടോകള്‍ അന്‍റോനെല റോക്കുസ്സോ തന്‍റെ  ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. 

 

“ചാമ്പ്യൻസ്! എങ്ങനെ തുടങ്ങണമെന്ന് പോലും എനിക്കറിയില്ല. ഇത്രയും വർഷങ്ങളായി നിങ്ങൾ എന്താണ് അനുഭവിച്ചതെന്നും നിങ്ങൾ എന്താണ് നേടാൻ ആഗ്രഹിച്ചതെന്നും ഞങ്ങൾക്കറിയാം!!!  വമോസ് അർജന്‍റീന ..!!" അവര്‍ കുറിച്ചു.

1986ൽ  ദൈവത്തിന്‍റെ കൈയിലൂടെ മറഡോണ നേടിയ നേട്ടത്തിന് ശേഷം ഈ വര്‍ഷമാണ്‌ ലോകകപ്പ് നേടാനുള്ള ഭാഗ്യം അർജന്‍റീനയ്ക്ക് ലഭിക്കുന്നത്.   

ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിൽ സൗദി അറേബ്യയോട് 2-1 ന് ഉണ്ടായ ഞെട്ടിക്കുന്ന തോൽവിയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ ടീം ലോകകപ്പില്‍ മുത്തമിട്ടാണ് പ്രയാണം അവസാനിപ്പിച്ചത്. പരാജയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് തന്‍റെ ടീമിനെ വിജയത്തില്‍ എത്തിച്ച മെസിയുടെ ജൈത്രയാത്ര ലോകപ്പിലെ ഏറ്റവും മികച്ച കളിക്കാരന് ലഭിക്കുന്ന 'ഗോൾഡൻ ബോൾ' അവാർഡിൽ അവസാനിക്കുകയും ചെയ്തു.
 
മുന്‍പ് ലോകകപ്പിന് ശേഷം മെസി വിരമിക്കുമെന്ന് സൂചിപ്പിച്ചിരുന്നുവെങ്കിലും കപ്പ് നേടിയതിന് ശേഷം ഒരു ചാമ്പ്യനായി കളി തുടരാനുള്ള ആഗ്രഹം അദ്ദേഹം പ്രകടിപ്പിച്ചു. 35 കാരനായ മെസി ഈ വര്‍ഷം തന്‍റെ അവസാന ഫിഫ ലോകകപ്പ് കളിക്കുന്ന അവസരത്തില്‍ ടൂർണമെന്‍റിലുടനീളം മികച്ച ഫോമിലായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

 

Trending News