Pathan Row: നിങ്ങളുടെ മകള്‍ക്കൊപ്പമിരുന്ന് ചിത്രം കാണൂ, പത്താന്‍ വിവാദത്തില്‍ മധ്യപ്രദേശ് സ്പീക്കര്‍

Pathan Row: ദീപിക അണിഞ്ഞ കാവി നിറത്തിലുള്ള ബിക്കിനി, ഷാരൂഖ്‌ ഖാന്‍ അണിഞ്ഞിരുന്ന പച്ച നിറത്തിലുള്ള ഷര്‍ട്ട്, ഗാനത്തിലെ ചില സീനുകള്‍ കാവി നിറത്തെ അപമാനിക്കുന്നതാണ് എന്നാണ്  മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ആരോപിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 19, 2022, 02:09 PM IST
  • ദീപിക അണിഞ്ഞ കാവി നിറത്തിലുള്ള ബിക്കിനി, ഷാരൂഖ്‌ ഖാന്‍ അണിഞ്ഞിരുന്ന പച്ച നിറത്തിലുള്ള ഷര്‍ട്ട്, ഗാനത്തിലെ ചില സീനുകള്‍ കാവി നിറത്തെ അപമാനിക്കുന്നതാണ് എന്നാണ് മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ആരോപിക്കുന്നത്.
Pathan Row: നിങ്ങളുടെ മകള്‍ക്കൊപ്പമിരുന്ന് ചിത്രം കാണൂ, പത്താന്‍ വിവാദത്തില്‍ മധ്യപ്രദേശ് സ്പീക്കര്‍

Pathan Row: ബോളിവുഡ് സിനിമാ പ്രേമികള്‍ ആകാംഷയോടെ കാത്തിരിയ്ക്കുന്ന ഷാരൂഖ്‌ ഖാന്‍  ചിതം പത്താന്‍ ജനുവരി 25 ന്  പുറത്തുവരും. അടുത്തിടെ ചിത്രത്തിലെ ഒരു ഗാനം പുറത്തുവന്നിരുന്നു. ഇതോടെ വിവാദങ്ങളുടെ  മാലപ്പടക്കത്തിന് തിരികൊളുത്തിയിരിയ്ക്കുകയാണ്. 

ഗാന രംഗത്തില്‍ പ്രധാന കഥാപാത്രങ്ങളായ ദീപികയും ഷാരൂഖ്‌ ഖാനും ധരിച്ചിരുന്ന വസ്ത്രങ്ങളും അവയുടെ നിറങ്ങളും ബേഷരം രംഗ് ( നാണമില്ലാത്ത നിറം) എന്ന  വാക്കും ഇപ്പോള്‍  വന്‍ വിവാദമായിരിയ്ക്കുകയാണ്.  

Also Read:  Pathan Movie Controversy: പത്താന്‍ സിനിമയിലെ ഗാനത്തില്‍ കാവി നിറത്തെ ആക്ഷേപിച്ചതായി BJP നേതാവ്, പുതിയ വിവാദത്തിന് തുടക്കം  

പത്താന്‍ ചിത്രത്തിലെ ബേഷരം രംഗ്  എന്ന ഗാനം പുറത്തുവന്നതോടെ BJP നേതാക്കള്‍ ചിത്രത്തിനെതിരെ രംഗത്തെത്തി. മധ്യ പ്രദേശ്‌ ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് തുടക്കത്തില്‍തന്നെ ചിത്രത്തിനെതിരെ രംഗത്തെത്തിയത്.  ഗാന രംഗവും കഥാപാത്രങ്ങളുടെ വസ്ത്രവും നിറങ്ങളും ഭാരതത്തിന്‍റെ സംസ്കാരത്തെ മുറിപ്പെടുത്തി എന്നദ്ദേഹം ആരോപിച്ചു. ഒപ്പം ദീപിക അണിഞ്ഞ കാവി നിറത്തിലുള്ള ബിക്കിനി, ഷാരൂഖ്‌ ഖാന്‍ അണിഞ്ഞിരുന്ന പച്ച നിറത്തിലുള്ള ഷര്‍ട്ട് തുടങ്ങിയവ വിവാദമായിരിയ്ക്കുകയാണ്. ഗാനത്തിലെ ചില സീനുകള്‍ കാവി നിറത്തെ അപമാനിക്കുന്നതാണ് എന്നാണ്  മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര ആരോപിക്കുന്നത്. 

Also Read:  Pathan Controversy: സ്മൃതി ഇറാനി ഉടുത്താൽ കുഴപ്പമില്ല... ദീപിക ഉടുത്താൽ പ്രശ്നം; പത്താൻ വിവാദത്തിൽ തൃണമൂൽ-ബിജെപി ട്വിറ്റർ പോര്

ആക്ഷേപകരമായ രീതിയില്‍ പച്ചയും കാവിയും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാണ് ഈ ഗാന രംഗത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ എത്തുന്നത്‌, നിർമ്മാതാവും സംവിധായകനും ചിത്രം വേണ്ട രീതിയില്‍ തിരുത്തിയില്ലെങ്കിൽ ചിത്രം പ്രദർശിപ്പിക്കാൻ അനുവദിക്കണമോ വേണ്ടയോ എന്ന് സംസ്ഥാന സർക്കാർ തീരുമാനിക്കുമെന്ന് ഇതിനോടകം അദ്ദേഹം മുന്നറിയിപ്പ് നൽകയിട്ടുണ്ട്.  

എന്നാല്‍, ഇപ്പോള്‍  മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയ്ക്ക് പിന്നാലെ സംസ്ഥാന നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതവും പത്താന്‍ ചിത്രത്തെ എതിര്‍ത്ത്  രംഗത്തെത്തിയിരിയ്ക്കുകയാണ്.  

ഷാരൂഖ് ഖാന്‍ തന്‍റെ മകള്‍ക്കൊപ്പം ഈ സിനിമ കാണുകയും ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കുകയും മകൾക്കൊപ്പം ചിത്രം കാണുന്നുവെന്ന് ലോകത്തോട് പറയുകയും വേണം. പ്രവാചകനെ കുറിച്ച് സമാനമായ ഒരു സിനിമ നിർമ്മിച്ച് അത് പ്രദര്‍ശിപ്പിക്കാന്‍ നിങ്ങളെ വെല്ലുവിളിക്കുന്നു," നിയമസഭാ സ്പീക്കർ ഗിരീഷ് ഗൗതം പറഞ്ഞു. 

മധ്യ പ്രദേശില്‍ ഇന്ന് അഞ്ച് ദിവസത്തെ ശീതകാല സമ്മേളനം ആരംഭിക്കുകയാണ്.  ഈ അസരത്തില്‍  ഈ വിഷയം നിയമസഭയിൽ ഭരണകക്ഷിയായ ബിജെപി ചർച്ച ചെയ്തേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം, പ്രതിപക്ഷ നേതാവ് ഡോ. ഗോവിന്ദ് സിംഗ്, മുൻ കേന്ദ്രമന്ത്രി സുരേഷ് പച്ചൗരി എന്നിവരുൾപ്പെടെയുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളും ചിത്രത്തെ എതിർത്തു, ഇത് നമ്മുടെ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നാണ് നേതാക്കള്‍ പറയുന്നത്. 

എന്തായാലും, ഏറെ കാത്തിരിപ്പിന് ശേഷം എത്തുന്ന SRK ചിത്രം  റിലീസിന് മാസങ്ങള്‍ മുന്‍പേ വിവാദത്തില്‍പ്പെട്ടിരിയ്ക്കുകയാണ്.  നിറങ്ങള്‍, വസ്ത്രം, വാക്കുകള്‍ എന്നിവ ഭാരതീയ സംസ്കാരവുമായി ഒത്തുപോകുന്നില്ല എന്നത് ചിത്രത്തെ പ്രതിക്കൂട്ടിലാക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ ഈ വിഷയത്തില്‍ നിര്‍മ്മാതാവോ സംവിധായകനോ ഇതുവരെ പ്രതികരിച്ചിട്ടില്ല...   

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

  

Trending News