IPL 2023: അടിച്ചെടുത്ത് കോഹ്ലിയും ഡുപ്ലസിയും, എറിഞ്ഞിട്ട് സിറാജ്; പഞ്ചാബിനെ മുട്ടുകുത്തിച്ച് ആർസിബി

PBKS vs RCB: വിരാട് കോഹ്ലി അർദ്ധ സെഞ്ച്വറി നേടിയെങ്കിലും ബാറ്റിംഗിൽ താരത്തിൻറെ മെല്ലെപ്പോക്ക് ആർസിബിയുടെ സ്കോറിംഗിൻറെ വേഗം കുറച്ചു. 

Written by - Zee Malayalam News Desk | Last Updated : Apr 20, 2023, 07:56 PM IST
  • ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം മറികടക്കാൻ പഞ്ചാബിന് കഴിഞ്ഞില്ല.
  • ഫാഫ് ഡുപ്ലസി-വിരാട് കോഹ്ലി സഖ്യമാണ് ബെംഗളൂരുവിന് മികച്ച സ്കോർ സമ്മാനിച്ചത്.
  • ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 137 റൺസാണ് കൂട്ടിച്ചേർത്തത്.
IPL 2023: അടിച്ചെടുത്ത് കോഹ്ലിയും ഡുപ്ലസിയും, എറിഞ്ഞിട്ട് സിറാജ്; പഞ്ചാബിനെ മുട്ടുകുത്തിച്ച് ആർസിബി

ഐപിഎല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ പഞ്ചാബ് കിംഗ്സിന് എതിരെ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിന് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ബെംഗളൂരു ഉയർത്തിയ 175 റൺസ് വിജയലക്ഷ്യം മറികടക്കാൻ പഞ്ചാബിന് കഴിഞ്ഞില്ല. 24 റൺസിനാണ് ബെംഗളൂരു വിജയിച്ചത്. 

ഫാഫ് ഡുപ്ലസി-വിരാട് കോഹ്ലി സഖ്യമാണ് ബെംഗളൂരുവിന് മികച്ച സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ 137 റൺസാണ് കൂട്ടിച്ചേർത്തത്. കോഹ്ലി 47 പന്തിൽ 5 ബൌണ്ടറികളും ഒരു സിക്സറും സഹിതം 59 റൺസ് നേടി. സീസണിലെ നാലാം അർദ്ധ സെഞ്ച്വറിയാണ് കോഹ്ലി സ്വന്തമാക്കിയത്. എന്നാൽ, ബാറ്റിംഗിൽ കോഹ്ലിയുടെ മെല്ലെപ്പോക്കാണ് ഇന്ന് പഞ്ചാബിനെതിരായ മത്സരത്തിലും കാണാനായത്. അർദ്ധ സെഞ്ച്വറി പൂർത്തിയാക്കാൻ കോഹ്ലിയ്ക്ക് 40 പന്തുകൾ വേണ്ടി വന്നു. മറുഭാഗത്ത്, നായകൻ ഫാഫ് ഡുപ്ലസി മികച്ച ഫോം തുടരുന്ന കാഴ്ചയാണ് കാണാനായത്. 56 പന്തിൽ 5 ബൌണ്ടറികളും 5 സിക്സറുകളും പായിച്ച ഡുപ്ലസി 84 റൺസ് നേടി. ബെംഗളൂരു നിരയിൽ മറ്റാർക്കും തിളങ്ങാനായില്ല. ഗ്ലെൻ മാക്സ്വെൽ നേരിട്ട ആദ്യ പന്തിൽ തന്നെ പുറത്തായി. ദിനേശ് കാർത്തിക് 7 റൺസ് നേടി പുറത്തായപ്പോൾ മഹിപാൽ ലൊംറോർ 7 റൺസുമായും  ഷഹബാസ് അഹമ്മദ് 5 റൺസുമായും പുറത്താകാതെ നിന്നു. 

ALSO READ: ആ താരത്തെ കളത്തിലിറക്കാൻ എന്തേ വൈകി? രാജസ്ഥാനോട് പൊള്ളോക്ക് 

മറുപടി ബാറ്റിംഗിൽ പഞ്ചാബിൻറെ തുടക്കം തകർച്ചയോടെയായിരുന്നു. ആദ്യ ഓവറിൻറെ രണ്ടാം പന്തിൽ തന്ന ഓപ്പണർ അഥർവ തയ്ഡെയുടെ വിക്കറ്റ് പഞ്ചാബിന് നഷ്ടമായി. ഇംപാക്ട് പ്ലെയറായി കളത്തിലിറങ്ങിയ പ്രഭ്സിമ്രാൻ സിംഗിനും (30 പന്തിൽ 46) ജിതേഷ് ശർമ്മയ്ക്കും (27 പന്തിൽ 41) മാത്രമാണ് പഞ്ചാബ് നിരയിൽ തിളങ്ങാനായത്. ശിഖർ ധവാൻറെ അഭാവം പഞ്ചാബ് നിരയിൽ പ്രകടമായിരുന്നു. ലിയം ലിവിംഗ്സ്റ്റൺ (2), സാം കറൻ (10), ഷാറൂഖ് ഖാൻ (7) എന്നിവർ നിരാശപ്പെടുത്തിയതോടെ പഞ്ചാബിൻറെ ഇന്നിംഗ്സ് 18.2 ഓവറിൽ 150 റൺസിൽ അവസാനിച്ചു. 

ജയത്തോടെ പോയിൻറ് പട്ടികയിൽ ബെംഗളൂരു അഞ്ചാം സ്ഥാനത്ത് എത്തി. 6 മത്സരങ്ങളിൽ 3 വീതം വിജയവും പരാജയവുമാണ് ബെംഗളൂരുവിൻറെ അക്കൌണ്ടിലുള്ളത്. 6 മത്സരങ്ങളിൽ ബെംഗളൂരുവിന് സമാനമായ റെക്കോർഡുള്ള പഞ്ചാബ് ഏഴാം സ്ഥാനത്താണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News