Wayanad rehabilitation: വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം; രണ്ട് ടൗൺഷിപ്പുകളിലായി 1000 ചതുരശ്ര അടിയിൽ ഒറ്റനില വീടുകൾ

Wayanad Rehabilitation Project: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവരുടെ പുനരധിവാസത്തിനായാണ് പദ്ധതി തയ്യാറാക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jan 1, 2025, 02:15 PM IST
  • ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് മന്ത്രിസഭാ യോ​ഗത്തിൽ അം​ഗീകാരം നൽകിയത്
  • രണ്ട് ടൗൺഷിപ്പുകളിലായി 1000 ചതുരശ്ര അടിയിൽ ഒറ്റനില വീടുകൾ നിർമിക്കാനാണ് പദ്ധതി
Wayanad rehabilitation: വയനാട് പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം; രണ്ട് ടൗൺഷിപ്പുകളിലായി 1000 ചതുരശ്ര അടിയിൽ ഒറ്റനില വീടുകൾ

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭ അം​ഗീകാരം നൽകി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മാസ്റ്റർ പ്ലാനിനാണ് മന്ത്രിസഭാ യോ​ഗത്തിൽ അം​ഗീകാരം നൽകിയത്. വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവരുടെ പുനരധിവാസത്തിനായാണ് പദ്ധതി തയ്യാറാക്കുന്നത്.

രണ്ട് ടൗൺഷിപ്പുകളിലായി 1000 ചതുരശ്ര അടിയിൽ ഒറ്റനില വീടുകൾ നിർമിക്കാനാണ് പദ്ധതി. ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ മുഖ്യമന്ത്രി മൂന്നരയ്ക്ക് നടത്തുന്ന വാർത്താസമ്മേളനത്തിൽ വിശദീകരിക്കും. പുനരധിവാസത്തിന് സന്നദ്ധത അറിയിച്ച ആളുകളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ആദ്യഘട്ടത്തിൽ കൂടിക്കാഴ്ച നടത്തുന്നത് 50 വീടുകളിൽ കൂടുതൽ നിർമിക്കാമെന്ന് വാ​ഗ്ദാനം ചെയ്തവരുമായാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News