IPL 2023 : സഞ്ജു സാംസണിനെക്കാളും മികച്ച താരം കെ.എൽ രാഹുൽ എന്ന് വീരേന്ദർ സേവാഗ്

Virender Sehwag on Sanju Samson : കെ.എൽ രാഹുൽ മികച്ച പ്രകടനമാണ് ക്രിക്കറ്റിലെ മൂന്ന് ഫോർമാറ്റിലും കാഴ്ചവെച്ചിട്ടുള്ളത്. പഞ്ചാബ് കിങ്സിനെതിരെ നേടിയ 74 റൺസ് താരം തിരിച്ചു വന്നതിന്റെ സൂചനയാണെന്ന് സേവാഗ് പറഞ്ഞു

Written by - Jenish Thomas | Last Updated : Apr 19, 2023, 06:11 PM IST
  • ഇന്ത്യൻ ടീമിലേക്കുള്ള പരിഗണനയെ അടിസ്ഥാനമാക്കിയാണ് സേവാഗ് ഇക്കാര്യം പറഞ്ഞത്
  • രാഹുൽ മൂന്ന് ഫോർമാറ്റുകളിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നതെന്ന് സേവാഗ്
IPL 2023 : സഞ്ജു സാംസണിനെക്കാളും മികച്ച താരം കെ.എൽ രാഹുൽ എന്ന് വീരേന്ദർ സേവാഗ്

ദേശീയ ടീമിൽ തനിക്ക് ഇടം നൽകാത്തവർക്കെല്ലാം ഐപിഎല്ലിലൂടെ മറുപടി നൽകുകയാണ് മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ. സീസണിന്റെ തുടക്കത്തിൽ താരത്തിന്റെയും രാജസ്ഥാന്റെയും പ്രകടനം വലിയ വാഴ്ത്തിപാടലുകൾക്കാണ് വഴിവെച്ചത്. പ്രമുഖരായ പല മുൻ ക്രിക്കറ്റ് താരങ്ങളും ഇന്ത്യൻ ടീമിലെ സഞ്ജു സാംസണിന്റെ അഭാവം എന്തുകൊണ്ട് ഉണ്ടായിയെന്ന് സംശയം ചോദിക്കുന്നുണ്ട്. എന്നിരുന്നാലും സഞ്ജുവിന് അവഗണന മാത്രമാണ് ദേശീയ ടീമിൽ നിന്നും ലഭിക്കുന്നത്.

നിലവിൽ സഞ്ജുവിന്റെ പ്രകടനം താരതമ്യം ചെയ്യുന്നത് ലഖ്നൗ സൂപ്പർ ജെയ്ന്റ്സ് നായകൻ കെ.എൽ രാഹുലമായിട്ടാണ്. അടുത്തിടെ ഫോം ഔട്ടായ താരം ഇന്ത്യൻ ടീമിൽ തുടരുന്നത് ക്രിക്കറ്റ് ആരാധകരിൽ വലിയ രോശം സൃഷ്ടിച്ചിരിക്കുന്നത്. ഏകദിനത്തിൽ രാഹുലിനെക്കാളും ബാറ്റിങ് ശരാശരിയുള്ള സഞ്ജുവിന് എന്തുകൊണ്ട് ദേശീയ ഇടം ലഭിക്കുന്നില്ലയെന്ന് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ നിരവധി തവണയാണ് ചോദ്യമായി ഉയർത്തിയിരുന്നത്. എന്നാലും പരിഗണന കെ.എൽ രാഹുലിന് മാത്രമായിരുന്നു.

ALSO READ : Sandeep Sharma : സഞ്ജു നൽകിയ കോൺഫിഡൻസ്; അതാണ് ധോണിക്കെതിരെ പ്രതിരോധിക്കാൻ സഹായിച്ചതെന്ന് സന്ദീപ് ശർമ്മ

അതേസമയം സഞ്ജുവിനെക്കാളും മികച്ച പ്രകടനം കാഴ്ചവെക്കുന്നത് രാഹുലെന്ന് നിലപാട് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സേവാഗ് അഭിപ്രായപ്പെടുന്നത്. ഇന്ന് ഏപ്രിൽ 19ന് ഐപിഎല്ലിൽ സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസും രാഹുലിന്റെ ലഖ്നൗ സൂപ്പർ ജയന്റ്സും തമ്മിൽ ഏറ്റുമുട്ടുന്നതിന് മുന്നോടിയായിട്ട് ക്രിക്കറ്റ് മാധ്യമമായ ക്രിക്ക്ബസ്സിന്റെ പ്രത്യേക പരിപാടിയിലാണ് സേവാഗ് തന്റെ അഭിപ്രായം അറിയിച്ചിരിക്കുന്നത്.

"ഇന്ത്യൻ ടീമിലേക്കുള്ള പരിഗണനയെ കുറിച്ച് പറയുകയാണെങ്കിൽ, ഞാൻ വിശ്വസിക്കുന്നത് സഞ്ജു സാംസണിനെക്കാളും മികച്ചത് കെ.എൽ രാഹുലാണ്. രാഹുൽ ടെസ്റ്റ് മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്, വിദേശത്തുൾപ്പെടെ സെഞ്ചുറി നേടിട്ടുണ്ട്. ഏകദിനത്തിൽ ഓപ്പണറായി മധ്യനിര താരമായി മികച്ച പ്രകടനം രാഹുൽ കാഴ്ചവെച്ചിട്ടുണ്ട്. ടി20 നല്ല പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്" സേവാഗ് രാജസ്ഥാൻ എൽഎസ്ജി മത്സരത്തിന് മുന്നോടിയായിട്ടുള്ള് ക്രിക്ക്ബസ്സ് ഷോയിൽ പറഞ്ഞു.

കെ.എൽ രാഹുൽ ഫോമിലേക്ക് തിരികെയെത്തിട്ടുണ്ട്. കഴിഞ്ഞ മത്സരത്തിൽ അർധ സെഞ്ചുറി നേടുകയും ചെയ്തു. ചിലരെ രാഹുലിന്റെ പ്രകടനം തൃപ്തിപ്പെടുത്തില്ലായിരിക്കും എന്നാൽ ആ ഫോം വലിയൊരൂ സൂചനയാണെന്ന് സേവാഗ് പറഞ്ഞു. അതേസമയം രാജസ്ഥാൻ ട്രെന്റ് ബോൾട്ടല്ലാതെ മറ്റൊരു പേസറില്ല. അപകടകാരിയായ സ്പിന്നർമാരുണ്ട്, പക്ഷെ രാഹുൽ അധികനേരം ബാറ്റ് ചെയ്താൽ അത് അവർക്ക് അപകടമായിരിക്കുമെന്ന് സേവാഗ് കൂട്ടിച്ചേർത്തു.

അതേസമയം അഞ്ച് മത്സരങ്ങളിൽ നിന്നും എട്ട് പോയിന്റുമായി രാജസ്ഥാൻ റോയൽസ് ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. ഇന്നത്തെ മത്സരത്തിൽ എൽഎസ്ജിക്ക് രാജസ്ഥാനെ തോൽപ്പിക്കാൻ സാധിച്ചാൽ പോയിന്റ് പട്ടികയിൽ ഒപ്പത്തിനൊപ്പമെത്തും. എന്നാൽ ഉയർന്ന് നെറ്റ്റൺ റേറ്റ് രാജസ്ഥാനുള്ളതിനാൽ ഒന്നാം സ്ഥാനം സഞ്ജുവിന്റെയും കൂട്ടരുടെയും കൈയ്യിൽ ഭദ്രമായിരിക്കും. ഇന്ന് വൈകിട്ട് 7.30ന് ജയ്പൂരിൽ വെച്ചാണ് രാജസ്ഥാൻ ലഖ്നൗ സൂപ്പർ ജയന്റ്സ് മത്സരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News