Udayananu Tharam Re-Release: 20 വർഷത്തിന് ശേഷം 'ഉദയനാണ് താരം' വീണ്ടുമെത്തുന്നു

Udayananu Tharam Re-Release: ചിത്രം ഫെബ്രുവരിയിൽ 4K ദൃശ്യ മികവോടെ തിയറ്ററുകളിൽ എത്തും

Written by - Zee Malayalam News Desk | Last Updated : Jan 1, 2025, 01:38 PM IST
  • റോഷൻ ആൻഡ്രൂസ് - മോഹൻലാൽ - ശ്രീനിവാസൻ കൂട്ടുകെട്ടിലെത്തിയ ചിത്രമാണ് 'ഉദയനാണ് താരം'
  • സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പടെ നിരവധി പുരസ്കാരങ്ങളുമായി മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രമാണിത്
Udayananu Tharam Re-Release: 20 വർഷത്തിന് ശേഷം 'ഉദയനാണ് താരം' വീണ്ടുമെത്തുന്നു

റോഷൻ ആൻഡ്രൂസ് - മോഹൻലാൽ - ശ്രീനിവാസൻ കൂട്ടുകെട്ടിലെത്തിയ 'ഉദയനാണ് താരം' 20 വർഷങ്ങൾക്ക് ശേഷം വീണ്ടുമെത്തുന്നു. സിനിമയ്ക്കുള്ളിലെ സിനിമ പറഞ്ഞ ചിത്രം ഫെബ്രുവരിയിൽ 4K ദൃശ്യ മികവോടെ തിയറ്ററുകളിൽ എത്തുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. കാൾട്ടൺ ഫിലിംസിൻ്റെ ബാനറിൽ സി കരുണാകരനാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ശ്രീനിവാസന്റേതാണ് തിരക്കഥ.

മികച്ച നവാഗത സംവിധായകന്‍, മികച്ച നൃത്തസംവിധാനം എന്നിവക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ ഉൾപ്പടെ നിരവധി പുരസ്കാരങ്ങളുമായി മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രവുമാണ് 'ഉദയനാണ് താരം'. മോഹൻലാലിൻ്റെ സിനിമകളായ സ്ഫടികവും, മണിച്ചിത്രത്താഴും, ദേവദൂതനും ഉൾപ്പടെ 5 ചിത്രങ്ങൾ കഴിഞ്ഞ വർഷം റീ റിലീസ് ചെയ്തിരുന്നു. അതിൽ ദേവദൂതന് മികച്ച പ്രതികരണങ്ങളും കളക്ഷനും നേടാനായി.

റീ റിലീസ് ചിത്രങ്ങൾക്ക് കിട്ടുന്ന തീയറ്റർ വരവേൽപ് പഴയകാല ക്‌ളാസ്സിക് ചിത്രങ്ങളെ വീണ്ടും തീയേറ്ററുകളിൽ എത്തിക്കാൻ പ്രചോദനമാകുന്നു എന്ന് നിർമാതാവ് സി. കരുണാകരൻ അഭിപ്രായപ്പെട്ടു. സഹസംവിധായകനായ ഉദയാഭാനുവായി മോഹൻലാലും രാജപ്പൻ തെങ്ങുമ്മൂടെന്ന സരോജ് കുമാറായി ശ്രീനിവാസനുമെത്തിയപ്പോൾ ജഗതി ശ്രീകുമാർ പച്ചാളം ഭാസിയായി എത്തി. മോഹൻലാലിന്റെ നായികയായി മീനയും സുഹൃത്തുക്കളായി മുകേഷ്, സലിംകുമാറും വേഷമിട്ടു. ഭാവനയും ചിത്രത്തിലൊരു പ്രധാന വേഷത്തിലുണ്ട്.

എസ് കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത്. ഗാനരചന കൈതപ്രവും പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു. ദീപക് ദേവിൻ്റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ "കരളേ, കരളിന്റെ കരളേ" എന്ന ഗാനം ഉൾപ്പടെ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയവയാണ്. എ. കെ സുനിലിൻ്റെ നേതൃത്വത്തിലുള്ള ന്യൂ സൂര്യ ഫിലിംസിനാണ് ചിത്രത്തിൻ്റെ വിതരാവകാശം.

എഡിറ്റർ: രഞ്ജൻ എബ്രഹാം, എക്സിക്യൂട്ട് പ്രൊഡ്യൂസർ: കരീം അബ്ദുള്ള, ആർട്ട്: രാജീവൻ, പ്രൊഡക്ഷൻ കൺട്രോളർ: ആൻ്റോ ജോസഫ്, മേക്കപ്പ്: പാണ്ഡ്യൻ, കോസ്റ്റ്യൂംസ്: സായി, ഓഫീസ് ഇൻചാർജ്: ബിനീഷ് സി കരുൺ, മാർക്കറ്റിങ് ഹെഡ്ഡ്: ബോണി അസനാർ, ക്രിയേറ്റീവ് കോൺട്രിബ്യൂഷൻ: മദൻ മേനോൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: ഹൈ സ്റ്റുഡിയോസ്, സ്റ്റിൽസ്: മോമി & ജെപി, ഡിസൈൻസ്: പ്രദീഷ് സമ, പി.ആർ.ഓ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News