Retrograde Transit of Planets: ഗ്രഹങ്ങളുടെ വക്രഗതി; 2025ൽ ഇവരെ കാത്തിരിക്കുന്നത് ബംബര്‍ നേട്ടങ്ങൾ

2025ൽ ബുധന്‍, ശുക്രന്‍, ശനി എന്നീ ​ഗ്രഹങ്ങൾ വക്ര​ഗതിയിൽ സഞ്ചരിക്കാൻ പോകുകയാണ്. നാല് രാശികൾക്കാണ് ഈ ​ഗ്രഹങ്ങളുടെ ചലനത്തിലെ മാറ്റം ​ഗുണം ചെയ്യുന്നത്.

 

1 /5

കര്‍ക്കടകം രാശിക്കാരുടെ ജീവിതത്തിൽ നിലനിന്നിരുന്ന സാമ്പത്തിക പ്രശ്‌നങ്ങള്‍ അകലും. ജോലിയില്‍ ശോഭിക്കാന്‍ സാധിക്കും. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം. പ്രണയ സാഫല്യം ഉണ്ടാകും. ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിരവധി അവസരങ്ങൾ വന്നുചേരും.  

2 /5

കന്നി രാശിക്കാര്‍ക്ക് ഈ കാലയളവിൽ ജോലിയില്‍ ശോഭിക്കാന്‍ സാധിക്കും. ഇവരെ തേടി നിരവധി അംഗീകാരങ്ങള്‍ എത്തും. സാമ്പത്തിക നേട്ടമുണ്ടാകും. ജോലിയില്‍ സ്ഥാനകയറ്റത്തിന് സാധ്യതയുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ പ്രവര്‍ത്തിക്കാൻ സാധിക്കും.  

3 /5

വൃശ്ചികം രാശിക്കാര്‍ക്ക് ബുധന്‍, ശുക്രന്‍, ശനി ​ഗ്രഹങ്ങളുടെ വക്ര​ഗതി നിരവധി നേട്ടങ്ങൾ നൽകും. ജീവിതത്തിൽ അപ്രതീക്ഷിത നേട്ടങ്ങൾ കൈവരും. സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസിൽ സാമ്പത്തിക ലാഭമുണ്ടാകും. കായിക വിനോദങ്ങളില്‍ പങ്കാളിയാകും. അം​ഗീകാരങ്ങൾ നിങ്ങളെ തേടിയെത്തും. വിദ്യാർത്ഥികൾക്കും അനുകൂല സമയമാണിത്.   

4 /5

മകരം രാശിക്കാര്‍ക്ക് ഈ കാലയളവിൽ സാമ്പത്തിക നേട്ടമുണ്ടാകും. ആ​ഗ്രഹിച്ചത് പോലെ ജീവിതം മുന്നോട്ട് പോകും. കടങ്ങൾ വീട്ടാൻ സാധിക്കും. ബിസിനസിൽ ലാഭമുണ്ടാകും.   

5 /5

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola