Daveed Movie Release: 'ദാവീദ്' ഇനി സ്ക്രീനിലേക്ക്; ആന്റണി വര്‍ഗീസ് ചിത്രം ഫെബ്രുവരിയിലെത്തും

ആഷിഖ് അബു എന്ന ബോക്സർ ആയിട്ടാണ് ആന്റണി വർ​ഗീസ് ദാവീദിൽ അഭിനയിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Dec 31, 2024, 07:03 PM IST
  • ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും ദീപു രാജീവും ചേര്‍ന്നാണ്.
  • സെഞ്ച്വറി മാക്‌സ്, ജോണ്‍ & മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
  • കൊണ്ടൽ എന്ന ചിത്രത്തിന് ശേഷം ആന്റണി പെപ്പെ നായകനാകുന്ന ചിത്രമാണിത്.
Daveed Movie Release: 'ദാവീദ്' ഇനി സ്ക്രീനിലേക്ക്; ആന്റണി വര്‍ഗീസ് ചിത്രം ഫെബ്രുവരിയിലെത്തും

കാത്തിരിപ്പിന്റെ ദിനങ്ങൾ അവസാനിച്ചു. ആന്റണി വർ​ഗീസ് ചിത്രം ദാവീദ് തിയേറ്ററുകളിലെത്തുന്നു. 2025 ഫെബ്രുവരിയിൽ ചിത്രം റിലീസ് ചെയ്യും. ചിത്രത്തിന്റെ അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പുതിയ പോസ്റ്ററിനൊപ്പമാണ് റിലീസ് വിവരം അറിയിച്ചിരിക്കുന്നത്. എന്നാൽ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. 77 ദിവസത്തോളം നീണ്ട ചിത്രീകരണമായിരുന്നു ദാവീദിന്റേത്. പക്കാ എന്റർടൈൻമെന്റ് ചിത്രമായി ഒരുങ്ങുന്ന ചിത്രമാണ് ദാവീദ്.

ആഷിഖ് അബു എന്ന ബോക്സർ ആയിട്ടാണ് ആന്റണി പെപ്പെ ചിത്രത്തിൽ എത്തുന്നത്. ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും ദീപു രാജീവും ചേര്‍ന്നാണ്. സെഞ്ച്വറി മാക്‌സ്, ജോണ്‍ & മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

Also Read: Marco Movie: 21 വയസിന് മുകളിലുള്ളവർക്ക് മാത്രം കാണാം; സിംഗപ്പൂരിൽ R21 റേറ്റിംഗ് നേടുന്ന ആദ്യ ഇന്ത്യൻ ആക്ഷൻ സിനിമയായി 'മാർക്കോ'

 

കൊണ്ടൽ എന്ന ചിത്രത്തിന് ശേഷം ആന്റണി പെപ്പെ നായകനാകുന്ന ചിത്രമാണിത്. ലിജോ മോള്‍, സൈജു കുറുപ്പ്, വിജയരാഘവന്‍, മോ ഇസ്മയിൽ, കിച്ചു ടെലസ്, ജെസ് കുക്കു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനതാരങ്ങൾ. നിരവധി മാര്‍ഷ്യല്‍ ആര്‍ടിസ്റ്റുകളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. സംസ്ഥാന പുരസ്‌കാര ജേതാവ് ജസ്റ്റിന്‍ വര്‍ഗീസ് ആണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.

സാലു കെ തോമസ് ആണ് ചിത്രത്തിന്റെ ക്യാമറ.എഡിറ്റിംഗ് രാകേഷ് ചെറുമഠം, പ്രൊഡക്ഷന്‍ ഡിസൈനര്‍ രാജേഷ് പി വേലായുധന്‍, സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി, ലൈന്‍പ്രൊഡ്യൂസര്‍ ഫെബി സ്റ്റാലിന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ ജേക്കബ്, ചീഫ് അസോസിയേറ്റ് സുജിന്‍ സുജാതന്‍, കോസ്റ്റ്യൂം മെര്‍ലിന്‍ ലിസബത്ത്, മേക്കപ്പ് അര്‍ഷദ് വര്‍ക്കല്, ആക്ഷന്‍ പിസി സ്റ്റണ്ട്‌സ്, വിഎഫ്എക്‌സ് കോക്കനട്ട് ബഞ്ച്, സ്റ്റില്‍സ് ജാന്‍ ജോസഫ് ജോര്‍ജ്, മാര്‍ക്കറ്റിങ് അക്ഷയ് പ്രകാശ്, അഖില്‍ വിഷ്ണു. പബ്ലിസിറ്റി ടെന്‍പോയിന്റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News