IPL 2023 : സീസണിലെ കന്നി സെഞ്ചുറിയുമായി ബ്രുക്ക്; കെകെആറിനെതിരെ കൂറ്റൻ വിജയലക്ഷ്യമുയർത്തി സൺറൈസേഴ്സ്

IPL 2023 Harry Brook Century : 55 പന്തിലാണ് ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക് ഐപിഎൽ 2023 സീസണിൽ ആദ്യ സെഞ്ചുറിക്ക് ജന്മം നൽകിയത്

Written by - Jenish Thomas | Last Updated : Apr 14, 2023, 09:52 PM IST
  • 55 പന്തിലാണ് ബ്രൂക്കിന്റെ സെഞ്ചുറി നേട്ടം
  • താരം പുറത്താകാതെ ബാറ്റ് ചെയ്തു
  • കെകെആറിന് 229 റൺസ് വിജയലക്ഷ്യം
IPL 2023 : സീസണിലെ കന്നി സെഞ്ചുറിയുമായി ബ്രുക്ക്; കെകെആറിനെതിരെ കൂറ്റൻ വിജയലക്ഷ്യമുയർത്തി സൺറൈസേഴ്സ്

കൊൽക്കത്ത : ഐപിഎൽ 2023 സീസണിലെ ആദ്യ സെഞ്ചുറി പിറന്നു. ഈഡൻ ഗാർഡനിൽ വെച്ച് നടന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-സൺറൈസേഴ്സ് ഹൈദരാബാദ് മത്സരത്തിൽ ഇംഗ്ലീഷ് താരം ഹാരി ബ്രൂക്കാണ് സീസണിലെ കന്നി സെഞ്ചുറി നേടയിത്. 55 പന്തിൽ 3 സിക്സിറുകളും 12 ഫോറുകളുടെയും അകമ്പടിയോടെയാണ് ഇംഗ്ലീഷ് താരത്തിന്റെ സെഞ്ചുറി നേട്ടം. ബ്രുക്കിന്റെ സെഞ്ചുറിയുടെ മികവിൽ മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് കെകെആറിനെതിരെ 229 റൺസ് വിജയലക്ഷ്യമുയർത്തി.

ഓപ്പണിങ്ങിന് ഇറങ്ങിയ താരം പുറത്താകതെയാണ് കൊൽക്കത്തയ്ക്കെതിരെ സെഞ്ചുറി നേടിയത്. എസ്ആർഎച്ച് നായകൻ എയ്ഡെൻ മർക്രം അർധ സെഞ്ചുറി നേടി ഇംഗ്ലീഷ് താരത്തിന്റെ ഇന്നിങ്സിന് പിന്തുണ നൽകുകയും ചെയ്തു. 26 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറും നേടിയാണ് ദക്ഷിണാഫ്രിക്കൻ താരം തന്റെ അർധ സെഞ്ചുറി നേടിയത്. മർക്രമത്തിന് പിന്നാലെ അഭിഷേക് ശർമയും എൻറിച്ച് ക്ലാസനും ബ്രൂക്കിന്റെ ഇന്നിങ്സിന് മികച്ച പിന്തുണയാണ് നൽകിയത്.

ALSO READ : PBKS vs GT Highlights: പഞ്ചാബിന്റെ പോരാട്ടം ഫലം കണ്ടില്ല; ശുഭ്മാൻ ​ഗില്ലിന്റെ മികവിൽ ജയം വീണ്ടും ​ഗുജറാത്തിനൊപ്പം

ടോസ് നേടിയ കൊൽക്കത്ത സന്ദർശകരെ ബാറ്റിങ്ങിനെ ആദ്യം അയക്കുകയായിരുന്നു. മയാങ്ക് അഗർവാളിനെയും രാഹുൽ ത്രിപാഠിയെയും പുറത്താക്കി ആന്ദ്രെ റസ്സൽ സീസണിലെ തന്റെ ആദ്യ പ്രകടം മികച്ചതാക്കിയെങ്കിലും മറ്റ് കെകെആർ ബോളർമാർക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. മൂന്ന് വിക്കറ്റെടുത്ത റസ്സലിന് പുറമെ വരുൺ ചക്രവർത്തിയാണ് മറ്റൊരു വിക്കറ്റ് സ്വന്തമാക്കിയത്. 

അതേസമയം എസ്ആർഎച്ചിന്റെ ഇന്നിങ്സിനെ ശേഷം ഹാരി ബ്രൂക്കിന് പകരം ബോളിങ് ശക്തമാക്കാൻ വാഷിങ്ടൺ സുന്ദരെ ഇംപാക്ട പ്ലെയറാക്കി സൺറൈസേഴ്സ് ഇറക്കി. സുയാഷ് ശർമയ്ക്ക് പകരം ഇടം കൈയ്യൻ ബാറ്റർ വെങ്കടേശ് ഐയ്യരെയാണ് കെകെആർ തങ്ങളുടെ ഇംപാക്ട് പ്ലെയറാക്കി ഇറക്കിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News