ഹോക്കി ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ കിരീട നേട്ടവുമായി ഇന്ത്യ. ഫൈനലില്‍ ചൈനയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം നേടിയത്. ചൈനയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്ത്യയുടെ ജയം. ആദ്യത്തെ മൂന്ന് ക്വാർട്ടറുകൾ ഗോൾരഹിതമായിരുന്നു. നാലാം ക്വാർട്ടറിലാണ് ഇന്ത്യ ഗോൾ നേടിയത്.
ജുഗ് രാജ് സിംഗാണ് ഇന്ത്യയ്ക്കായി ഗോൾ നേടിയത്. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ അഞ്ചാം കിരീടമാണിത്. ആദ്യമായി ഫൈനല്‍ കളിക്കാനിറങ്ങിയ ചൈന നിരാശയോടെ മടങ്ങി. തുടക്കം മുതൽ ചൈന മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും ഇന്ത്യ ശക്തമായി പ്രതിരോധിച്ചു.
ALSO READ: ഇന്ത്യയുടെ വൻമതിലായി ശ്രീജേഷ്; ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം
ആദ്യ ക്വാർട്ടറിൽ ലഭിച്ച രണ്ട് പെനാൽറ്റി കോർണറുകൾ മുതലാക്കാൻ ഇന്ത്യയ്ക്കായില്ല. രണ്ടാം ക്വാർട്ടറിൽ ഇന്ത്യ ശക്തമായ നീക്കങ്ങൾ നടത്തിയെങ്കിലും ചൈന പ്രതിരോധം തീർത്തു. മൂന്ന് ക്വാർട്ടറുകളും ഗോൾരഹിതമായി അവസാനിച്ചു.
നാലാം ക്വാർട്ടറിൽ ആക്രമിച്ച് കളിച്ച ഇന്ത്യ അമ്പത്തിയൊന്നാം മിനിറ്റിൽ ഗോൾ നേടി. തിരിച്ചടിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ കിരീടങ്ങള്‍ എന്ന റെക്കോര്‍ഡ് ഇന്ത്യയ്ക്കാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.