IND vs AUS 1st Test : ആ സുവർണ്ണ നേട്ടത്തിന് ഇനി 64 റൺസ് മതി; നാഗ്പൂരിൽ വിരാട് കോലി ചരിത്രം സൃഷ്ടിക്കുമോ?

Virat Kohli runs in international cricket : സച്ചിൻ കഴിഞ്ഞ രാജ്യാന്തര ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് വിരാട് കോലി

Written by - Jenish Thomas | Last Updated : Feb 9, 2023, 02:00 PM IST
  • റൺസ് വേട്ടയിൽ 25,000 റൺസ് തികയ്ക്കാൻ വിരാട് കോലിക്ക് ഇനി 64 റൺസും കൂടി മതി.
  • നിലവിൽ അന്തരാഷ്ട്ര റണവേട്ടയിൽ കോലി 24936 റൺസുമായി ആറാം സ്ഥാനത്താണ്
  • 34357 റൺസുമായി സച്ചിൻ ടെൻഡുൽക്കറാണ് പട്ടികയിൽ ഒന്നാമതുള്ളത്.
IND vs AUS 1st Test : ആ സുവർണ്ണ നേട്ടത്തിന് ഇനി 64 റൺസ് മതി; നാഗ്പൂരിൽ വിരാട് കോലി ചരിത്രം സൃഷ്ടിക്കുമോ?

നാഗ്പൂർ : അന്തരാഷ്ട്ര ക്രിക്കറ്റ് കരയിറിൽ വ്യക്തഗത റൺസ് വേട്ടയിൽ 25,000 റൺസ് തികയ്ക്കാൻ വിരാട് കോലിക്ക് ഇനി 64 റൺസും കൂടി മതി. ഇന്ന് നാഗ്പൂരിൽ ആരംഭിച്ച ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ മുൻ ഇന്ത്യൻ ടീം ക്യാപ്റ്റൻ 25,000 റൺസെന്ന നാഴികക്കല് താണ്ടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 

നിലവിൽ ഫോമിലേക്ക് തിരികെയെത്തിയ താരം തന്റെ റെക്കോർഡ് വേട്ട വീണ്ടും ആരംഭിച്ചിരിക്കുകയാണ്. എന്നാൽ ടെസ്റ്റ് ഫോർമാറ്റിൽ വേണ്ടത്ര രീതിയിൽ പ്രകടനം കാഴ്ചവെക്കാൻ കോലിക്ക് ഇതവുരെ സാധിച്ചിട്ടില്ല. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ട് മത്സരത്തിലും കോലിക്ക് 50 റൺസിൽ അധികം നേടാൻ പോലും സാധിച്ചിരുന്നില്ല. എന്നാൽ വൈറ്റ് ബോൾ ഫോർമാറ്റിൽ മികവ് പുലർത്തുന്ന താരം ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലും ആ ഫോം തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ALSO READ : റിഷഭ് പന്ത് സുഖം പ്രാപിച്ച് വരാൻ കാത്തിരിക്കുകയാണ്; എന്നിട്ട് വേണം രണ്ട് അടി കൊടുക്കാൻ : കപിൽ ദേവ്

നിലവിൽ അന്തരാഷ്ട്ര റണവേട്ടയിൽ കോലി 24936 റൺസുമായി ആറാം സ്ഥാനത്താണ്. ദക്ഷിണാഫ്രിക്കൻ ഇതിഹാസം ജാക്വസ് കാല്ലിസ്, മഹേള ജയവർധന, റിക്കി പോണ്ടിങ്, കുമാർ ശങ്കക്കാര എന്നിവരാണ് റൺസ് വേട്ട പട്ടികയിൽ അഞ്ച് മുതൽ രണ്ട് വരെയുള്ള സ്ഥാനക്കാർ. 34357 റൺസുമായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറാണ് പട്ടികയിൽ ഒന്നാമതുള്ളത്.

അതേസമയം നാഗ്പൂർ വിസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ എന്നും മികച്ച പ്രകടമെ കോലി കാഴ്ചവെച്ചിട്ടുള്ളു. നാഗ്പൂരിൽ കളിച്ച് മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ കോലി 354 റൺസാണ് അടിച്ച് കൂട്ടിട്ടുള്ളത്. ഒരു ഇരട്ട സെഞ്ചറി ഉൾപ്പെടെ രണ്ട് സെഞ്ചുറികളാണ് കോലി നാഗ്പൂരിൽ നേടിട്ടുള്ളത്. 2017ൽ ശ്രീലങ്കയ്ക്കെതിരെയായിരുന്നു കോലി ഇരട്ട സെഞ്ചുറി നേട്ടം.

എന്നാൽ മത്സരത്തിലേക്ക് വരുമ്പോൾ ഇന്ത്യയുടെ ബോളിങ് ആക്രമണത്തിൽ ആദ്യ ദിനത്തിൽ തന്നെ തകർന്നടിഞ്ഞിരിക്കുകയാണ് സന്ദർശകരായ ഓസ്ട്രേലിയ. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയയ്ക്ക് 162ന് ആഖറ് വിക്കറ്റ് നഷ്ടമായി. പരിക്ക് ഭേദമായി ടീമിനൊപ്പം ചേർന്ന രവീന്ദ്ര ജഡേജയാണ് മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News