Ajit Agarkar : ബിസിസിഐയുടെ ചീഫ് സെലക്ടറാകാൻ അജിത് അഗാർക്കർ? ഡൽഹി ക്യാപിറ്റൽസ് വിട്ടു

BCCI Chief Selector : സീ മീഡിയയുടെ സ്റ്റിങ് ഓപറേഷനിൽ കുടങ്ങിയ ചേതൻ ശർമ പുറത്തായതിന് പിന്നാലെ ബിസിസിഐയുടെ ചീഫ് സെലക്ടർ തസ്തികയിലേക്കുള്ള ആദ്യ നിയമനമാണ് നടക്കാൻ പോകുന്നത്.

Written by - Jenish Thomas | Last Updated : Jun 30, 2023, 06:33 PM IST
  • ഡിസിയുടെ അസിസ്റ്റന്റ് കോച്ച് സ്ഥാനമാണ് അഗാർക്കർ രാജിവെച്ചത്
  • ബിസിസിഐയുടെ ചീഫ് സെലക്ടർ സ്ഥാനം ലക്ഷ്യമിട്ടാണ് ഡിസിയിൽ നിന്നും അഗാർക്കർ പടിയിറങ്ങിയത്
Ajit Agarkar : ബിസിസിഐയുടെ ചീഫ് സെലക്ടറാകാൻ അജിത് അഗാർക്കർ? ഡൽഹി ക്യാപിറ്റൽസ് വിട്ടു

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ കോച്ചിങ് പദവി വിട്ട് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം അജിത് അഗാർക്കർ. ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐയുടെ ചീഫ് സെലക്ടർ തസ്തികയിലേക്ക് അപേക്ഷ ക്ഷെണിച്ച വേളയിലാണ് അജിത് അഗാർക്കർ ഡൽഹി ക്യാപിറ്റൽസിന്റെ അസിസ്റ്റന്റ് കോച്ച് സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നത്. അഗാർക്കറിനൊപ്പം മുൻ ഓസ്ട്രേലിയൻ താരം ഷെയ്ൻ വാറ്റ്സണും ഡൽഹി ക്യാപ്റ്റൻസിന്റെ കോച്ചി പദവി ഒഴിഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിന്റെ ചീഫ് സെലക്ടർ പദവി ലക്ഷ്യമിട്ടാണ് അഗാർക്കർ ഡൽഹി ക്യാപ്റ്റൽസിന്റെ കോച്ചിങ് പദവി ഉപേക്ഷിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടൊപ്പം ബിസിസിഐ ചീഫ് സെലക്ടർക്കുള്ള ശമ്പളം 90 ലക്ഷത്തിൽ നിന്നും ഒരു കോടിയായി ഉയർത്തുമെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

ALSO READ : ODI WC 2023: ലോകകപ്പില്‍ പോരാട്ടം കടുക്കും; മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് രോഹിത് ശര്‍മ്മ

അഗാർക്കർ നേരത്തെയും ബിസിസിഐയുടെ ചീഫ് സെലക്ടറാകാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. 2021ൽ ഈ സ്ഥാനത്തേക്കുള്ള അഭിമുഖത്തിന് മുൻ ഇന്ത്യൻ താരം പങ്കെടുത്തിരുന്നു. അതെ വർഷം ചേതൻ ശർമയെയാണ് ബിസിസിഐ ചീഫ് സെലക്ടർ സ്ഥാനത്തേക്ക് നിയമിച്ചത്. ഇടക്കാല നിയമനത്തിലൂടെ അഗാർക്കർ ബിസിസിഐയുടെ ചീഫ് സെലക്ടറായാൽ സുബ്രൊതോ ബാനെർജി,. സലിൽ അങ്കോള, ശ്രീധരൻ ശരത്, ശിവ് സുന്ദർ ദാസ് പാനലിനെ നയിക്കും. 

മുൻ ഇന്ത്യൻ താരമായ അഗാർക്കർ ഇന്ത്യക്കായി 191 ഏകദിനവും 26 ടെസ്റ്റും നാല് ടി20 കളിച്ചിട്ടുണ്ട്. 2007 ടി20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നു അഗാർക്കർ. ചീഫ് സെലക്ടർമാരാകാൻ മുൻ ഇന്ത്യൻ താരങ്ങൾ കുറഞ്ഞത് ഏഴ് ടെസ്റ്റും 30 ഫസ്റ്റ് ക്ലാസ് മത്സരമോ പത്ത് ഏകദിനമോ 20 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും കളിച്ചിരിക്കണമെന്നാണ് ബിസിസിഐ മുന്നോട്ട് വെക്കുന്ന യോഗ്യത.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News