Chetan Sharma Sting Operation: ചേതൻ ശർമയുടെ വെളിപ്പെടുത്തലുകൾ; ബിസിസിഐ കർശന നടപടിയെടുത്തേക്കും

Chetan Sharma vs BCCI: വെളിപ്പെടുത്തലുകൾ നടത്തിയ ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമയ്ക്കെതിരെ ബിസിസിഐ കർശന നടപടിയെടുത്തേക്കും.

Written by - Zee Malayalam News Desk | Last Updated : Feb 15, 2023, 08:30 AM IST
  • വിരാട് കോഹ്‌ലി-സൗരവ് ഗാംഗുലി വിവാദം മുതൽ രോഹിത് ശർമ്മ-വിരാട് കോഹ്‌ലി വഴക്ക് വരെ ഇന്ത്യൻ ടീമിലെ എല്ലാ വിവാദ വിഷയങ്ങളെ കുറിച്ചും ചേതൻ ശർമ്മ വെളിപ്പെടുത്തി.
  • ഇവ ബിസിസിഐയെയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെയും പിടിച്ചുലയ്ക്കുന്ന വെളിപ്പെടുത്തലുകളാണ്.
  • ചേതൻ ശർമയ്ക്കെതിരെ ബിസിസിഐ കർശന നടപടിയെടുത്തേക്കും.
Chetan Sharma Sting Operation: ചേതൻ ശർമയുടെ വെളിപ്പെടുത്തലുകൾ; ബിസിസിഐ കർശന നടപടിയെടുത്തേക്കും

രാജ്യാന്തര ക്രിക്കറ്റിൽ കോളിളക്കം സൃഷ്ടിക്കാൻ കഴിയുന്ന വെളിപ്പെടുത്തലുകൾ നടത്തിയ ബിസിസിഐ ചീഫ് സെലക്ടർ ചേതൻ ശർമയ്ക്കെതിരെ ബിസിസിഐ കർശന നടപടിയെടുത്തേക്കും. ഇന്ത്യൻ ടീമിലെ താരങ്ങൾ ഫിറ്റ്നെസ് നിലനിർത്തുന്നതിനായി നിരോധിക ഉത്തേജക മരുന്നുകൾ ഉപയോ​ഗിക്കുന്നത് തുടങ്ങി വിരാട് കോഹ്‌ലി-സൗരവ് ഗാംഗുലി വിവാദം, രോഹിത് ശർമ്മ-വിരാട് കോഹ്‌ലി വഴക്ക് വരെ ഇന്ത്യൻ ടീമിലെ എല്ലാ വിവാദ വിഷയങ്ങളെ കുറിച്ചും ചേതൻ ശർമ്മ സീ മീഡിയയുടെ സ്റ്റിങ് ഓപ്പറേഷനിടെ വെളിപ്പെടുത്തി. ഇവ ബിസിസിഐയെയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിനെയും പിടിച്ചുലയ്ക്കുന്ന വെളിപ്പെടുത്തലുകളാണ്.  

ഇന്ത്യൻ ക്രിക്കറ്റ് ടീമിനുള്ളിൽ ഉടലെടുത്ത വിവാദങ്ങൾ ഇപ്പോൾ ഇന്ത്യൻ ക്രിക്കറ്റ് സമൂഹത്തെ തന്നെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ബിസിസിഐ ചേതൻ ശർമയെ ദേശീയ ടോപ്പ് സെലക്ടർ സ്ഥാനത്തുനിന്നും പുറത്താക്കിയേക്കും എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Also Read: Exclusive: വിരാട്-രോഹിത് ഈ​ഗോ; ടീം ഇന്ത്യയെ 2 ഗ്രൂപ്പുകളാക്കിയോ? ബിസിസിഐ ചീഫ് സെലക്ടർ പറയുന്നു

അതേസമയം രോഹിത് ശർമ്മയും ഹാർദിക് പാണ്ഡ്യയും പോലുള്ള ഇന്ത്യൻ കളിക്കാർ തന്നെ അന്ധമായി വിശ്വാസിക്കുന്നുവെന്ന് ചേതൻ ശർമ പറഞ്ഞു. താരങ്ങൾ തന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയിരുന്നുവെന്നും ഹാർദ്ദിക് പാണ്ഡ്യ ആണ് കൂടുതൽ തവണ വന്നതെന്നുമാണ് ശർമ്മ പറഞ്ഞത്. 

വിരാട് കോഹ്ലിയും രോഹിത് ശർമ്മയും തമ്മിലുള്ള പ്രശ്നങ്ങളെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. ബിസിസിഐ സെലക്ഷൻ മീറ്റിംഗുകളിൽ എന്താണ് സംഭവിക്കുന്നതെന്ന ഞെട്ടിക്കുന്ന ചില വിവരങ്ങൾ ചേതൻ ശർമ്മ നൽകി. 2021-ൽ വിരാട് കോഹ്‌ലിയെ ഏകദിന ക്യാപ്റ്റൻസിയിൽ നിന്ന് ബോർഡ് തരംതാഴ്ത്തിയിരുന്നു. ക്യാപ്റ്റൻ സ്ഥാനം ഒഴിയാൻ കോലി ഒരിക്കലും ആഗ്രഹം പ്രകടിപ്പിച്ചിരുന്നില്ല. എന്നാൽ സെലക്ഷൻ കമ്മിറ്റി രോഹിത് ശർമ്മയെ ടീമിന്റെ പുതിയ ഏകദിന ക്യാപ്റ്റനായി തിരഞ്ഞെടുത്തു. കോഹ്ലി കഴിഞ്ഞാൽ പിന്നെ അടുത്ത മികച്ച ചോയ്സ് രോഹിത് ആയിരുന്നുവെന്നാണ് ശർമ പറഞ്ഞത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News