കുവൈത്ത്: പത്ത് ലക്ഷം ദിനാറിന്റെ സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ പ്രതിയായ ഇന്ത്യക്കാരന്‍ കുവൈത്തില്‍ പിടിയില്‍. പ്രതിക്കെതിരെ തട്ടിപ്പ്, മോഷണം, വിശ്വാസ വഞ്ചന എന്നിവയടക്കം 38 കേസുകൾ ചുമത്തിയിട്ടുണ്ട്.
Also Read: Bahrain: ബഹ്‌റൈനിൽ ഇന്ത്യൻ അധ്യാപകർക്ക് തിരിച്ചടി; ബിഎഡിന് അംഗീകാരമില്ല!
ഇയാൾ നേരത്തെ 16 കേസുകളില്‍ തടവിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. സബാഹ് അല്‍ നാസര്‍ പ്രദേശത്ത് നിന്നാണ് ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ ഇയാളെ പിടികൂടിയത്. സബാഹ് അല്‍ നാസറില്‍ നടത്തിയ പരിശോധനയില്‍ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട ഇയാളെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാൾ വിസ കാലാവധി കഴിഞ്ഞ ശേഷവും ഒമ്പത് വര്‍ഷമായി അനധികൃത താമസക്കാരനായി കഴിയുകയായിരുന്നു. ഇയാളെ തുടര്‍ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ട്.
Also Read: Mangal Ketu Yuti: ചൊവ്വ-കേതു സംഗമം: ഈ രാശിക്കാർക്ക് അടിപൊളി മാറ്റങ്ങൾ!
പോലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിച്ച രണ്ടുപേർ വാഹനാപകടത്തിൽ മരിച്ചു
ഒമാനില്‍ പോലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സ്വദേശികള്‍ വാഹനാപകടത്തിൽ മരിച്ചതായി റിപ്പോർട്ട്. ഒമാനിലെ സലാല വിലായത്തിൽ റോയൽ പൊലീസിന്റെ പിടിയിൽ നിന്നും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയുണ്ടായ റോഡപകടത്തിലാണ് രണ്ടു പേരും മരിച്ചത്.
ഒരു ക്രിമിനൽ കേസിൽ സംശയിക്കുന്ന ഒമാൻ സ്വദേശികളെയാണ് റോയൽ ഒമാൻ പോലീസ് പിടികൂടാന്‍ ശ്രമിച്ചത്. അതിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് റോഡപകടത്തിൽ മരണപ്പെട്ടത്. വാഹനം ട്രാഫിക്കിന്റെ എതിർ ദിശയിൽ ഓടിച്ചു രക്ഷപ്പെടാന്‍ ശ്രമിക്കവേ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചതെന്ന് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നുണ്ട്. കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷനുമായി ഏകോപിപ്പിച്ച് നടപടിക്രമങ്ങൾ പുരോഗമിച്ചു വരികയാണെന്നും റോയൽ ഒമാൻ പോലീസ് അധികൃതർ വ്യക്തമാക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...