Illegal Taxi Service: സൗദിയിൽ അനധികൃത ടാക്സി സര്‍വീസ് നടത്തിയ പ്രവാസികളെ നാടുകടത്തി

Illegal Taxi service: നിരവധി പ്രവാസികൾ അനധികൃത ടാക്‌സി സർവീസ് നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന ഊര്ജിതമാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Nov 12, 2022, 11:33 AM IST
  • സൗദി അറേബ്യയില്‍ അനധികൃതമായി ടാക്സി സര്‍വീസ് നടത്തിയ നിരവധി പ്രവാസികളെ നാടുകടത്തി
  • നാൽപ്പതിലധികം പ്രവാസികളെയാണ് നാടുകടത്തിയത്
Illegal  Taxi Service: സൗദിയിൽ അനധികൃത ടാക്സി സര്‍വീസ് നടത്തിയ പ്രവാസികളെ നാടുകടത്തി

റിയാദ്: Illegal Taxi service: സൗദി അറേബ്യയില്‍ അനധികൃതമായി ടാക്സി സര്‍വീസ് നടത്തിയ നിരവധി പ്രവാസികളെ നാടുകടത്തി. നാൽപ്പതിലധികം പ്രവാസികളെയാണ് നാടുകടത്തിയത്. തുറൈഫില്‍ നിന്നും പിടിക്കപ്പെട്ട പ്രവാസികളെയാണ് നടപടികള്‍ പൂര്‍ത്തിയാക്കി സ്വന്തം രാജ്യത്തിലേക്ക് തിരിച്ചയച്ചു. കഴിഞ്ഞ ഒരു മാസത്തിനിടെ നിരവധി പ്രവാസികളെയാണ് തുറൈഫില്‍ നിന്നും സമീപ പ്രദേശങ്ങളിൽ നിന്നും അധികൃതര്‍ പിടികൂടി നാടുകടത്തിയത്.

Also Read: FIFA World Cup 2022: ലോകകപ്പിന്റെ ഓർമകൾ നിലനിർത്താൻ പ്രത്യേക ഖത്തർ റിയാൽ പുറത്തിറക്കി

സൗദിയുടെ വടക്കൻ അതിർത്തിയുടെ ഭാഗമാണ് തുറൈഫ്. വടക്കന്‍ അതിര്‍ത്തി പ്രവിശ്യ പോലീസ് മേധാവിയുടെ പ്രത്യേക നിര്‍ദേശ പ്രകാരമായിരുന്നു ഇത്തരത്തിൽ അനധികൃത ടാക്സി സര്‍വീസ് നടത്തുന്നവര്‍ക്കെതിരെ നടപടിയെടുത്തത്. നിരവധി പ്രവാസികൾ അനധികൃത ടാക്‌സി സർവീസ് നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.  സ്ഥിരം ചെക്കിങ് പോയിന്റുകള്‍ക്ക് പുറമെ വിവിധ സ്ഥലങ്ങളില്‍ പോലീസ് സംഘം അപ്രതീക്ഷിതമായി നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. നിരവധി പ്രവാസികളാണ് പിടിയിലായത്. 

Also Read: നായയെ ചുറ്റിവരിഞ്ഞ് പെരുമ്പാമ്പ്, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ

ചിലരെ സ്‍പോണ്‍സര്‍മാര്‍ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടതിനെ തുടര്‍ന്ന് വിട്ടയച്ചു. എന്നാല്‍ ചിലരെ വിട്ടയക്കാന്‍ അധികൃതർ തയ്യാറായില്ല. ഇതിനു പിന്നാലെ നിയമലംഘനങ്ങള്‍ക്ക് പിടിയിലായവരില്‍ വിവിധ രാജ്യക്കാരായ നാല്‍പതിലധികം പേരെ നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തിയെന്ന വിവരം അധികൃതര്‍ പുറത്തുവിട്ടത്. ഇവരുടെ പേരു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഇഖാമ നിയമലംഘനങ്ങള്‍ ഉള്‍പ്പെടെ മറ്റ് നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കായും ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. രാജ്യത്ത് നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തിവരുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News