FIFA World Cup 2022: ലോകകപ്പിന്റെ ഓർമകൾ നിലനിർത്താൻ പ്രത്യേക ഖത്തർ റിയാൽ പുറത്തിറക്കി

FIFA World Cup 2022: ഖത്തറി നാഗരികതയെയും സാംസ്‌കാരിക പൈതൃകത്തെയും പ്രതിനിധീകരിക്കുന്നതാണ് ഈ നോട്ടുകളെന്ന് സെൻട്രൽ ബാങ്ക് ഗവർണർ ഷെയ്ഖ് ബന്ദർ ബിൻ മുഹമ്മദ് പറഞ്ഞു.

Written by - Zee Malayalam News Desk | Last Updated : Nov 11, 2022, 12:50 PM IST
  • ലോകകപ്പിന്റെ ഓർമകൾ നിലനിർത്താൻ പ്രത്യേക ഖത്തർ റിയാൽ
  • ചരിത്ര സംഭവത്തിന്റെ വിജയത്തിന് ബാങ്കിംഗ് മേഖലയിൽ നിന്നുള്ള സംഭാവനയാണ്
  • ലോകകപ്പ് പ്രത്യേക 22 റിയാല്‍ ബാങ്കുകളില്‍ നിന്നും മറ്റ് പണവിനിമയ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങാവുന്നതാണ്
FIFA World Cup 2022: ലോകകപ്പിന്റെ ഓർമകൾ നിലനിർത്താൻ പ്രത്യേക ഖത്തർ റിയാൽ പുറത്തിറക്കി

ദോഹ: FIFA World Cup 2022: ലോകകപ്പിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ലോകകപ്പിന്റെ ഓര്‍മകള്‍ ഏക്കാലവും നിലനിർത്തുന്നതിനായി ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പ്രത്യേക ഖത്തർ റിയാൽ പുറത്തിറക്കി. ചരിത്ര സംഭവത്തിന്റെ വിജയത്തിന് ബാങ്കിംഗ് മേഖലയിൽ നിന്നുള്ള സംഭാവനയായാണ് ഈ നാണയങ്ങൾ വിതരണം ചെയ്യുന്നതെന്ന് സെൻട്രൽ ബാങ്ക് ഗവർണർ ഷെയ്ഖ് ബന്ദർ ബിൻ മുഹമ്മദ് ബുധനാഴ്ച ചടങ്ങിൽ പറഞ്ഞു.

Also Read: UAE: ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഷാരൂഖാൻ പങ്കെടുക്കും

ഖത്തര്‍ ലോകകപ്പ് വര്‍ഷമായ 2022 നെ സൂചിപ്പിക്കുന്ന 22 റിയാലിന്റെ കറന്സിയാണ് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയത്. ലോകകപ്പിനോടനുബന്ധിച്ച് 22 റിയാലിനൊപ്പം പത്തോളം വിവിധ കറന്‍സികളും  പുറത്തിറക്കിയിട്ടുണ്ട്. ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ശൈഖ് ബന്ദര്‍ ബിന്‍ മുഹമ്മദ് ബിന്‍ സൗദ് ആല്‍ഥാനി, ഫിഫ പ്രസിഡണ്ട് ജിയാനി ഇന്‍ഫന്റിനോ എന്നിവര്‍ ചേര്‍ന്നാണ് ലോകകപ്പ് കറന്‍സിയും നാണയവും പുറത്തിറക്കിയത്.

Also Read: സ്കൂൾ പരിപാടിക്കിടയിൽ പെൺകുട്ടിയുടെ നൃത്തം... വീഡിയോ കണ്ടാൽ ഞെട്ടും! 

ലോകകപ്പ് ട്രോഫിയും ഖത്തർ 2022 ലോഗോയുമുള്ള കറൻസിയിൽ ഒരു വശത്ത് ലുസൈൽ സ്റ്റേഡിയത്തിന്റെ ചിത്രവും എതിർവശത്ത് അൽ ബൈത്ത് സ്റ്റേഡിയവുമാണ്. ലോകകപ്പിലെ ഉദ്ഘാടന മത്സരത്തിനും അവസാന മത്സരത്തിനുമുള്ള വേദികളാണ് ഈ രണ്ട് സ്റ്റേഡിയങ്ങൾ.  ഖത്തറി നാഗരികതയെയും സാംസ്കാരിക പൈതൃകത്തെയും പ്രതിഫലിപ്പിക്കുന്നതാണ് ഈ നോട്ടുകളെന്ന് ബിൻ മുഹമ്മദ് പറഞ്ഞു.  ബുധനാഴ്ച നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ഖത്തറി ഉദ്യോഗസ്ഥരും ദോഹയിലെ വിദേശ അംബാസഡർമാരും പങ്കെടുത്തിരുന്നു.

Also Read: 2022 അവസാനം വരെ ഈ രാശിക്കാർക്ക് ലഭിക്കും സൂര്യ കൃപ; ലഭിക്കും ഉന്നതസ്ഥാനവും, ധനവും! 

ലോകകപ്പ് പ്രത്യേക 22 റിയാല്‍ ബാങ്കുകളില്‍ നിന്നും മറ്റ് പണവിനിമയ സ്ഥാപനങ്ങളില്‍ നിന്നും വാങ്ങാവുന്നതാണ്. ഇതിനായി നൽകേണ്ട തുട 75 റിയാലാണ്. നാണത്തിന്റെ വിപണി മൂല്യം 22 റിയാല്‍ തന്നെയാണ്. അറബ് മേഖലയിലും മധ്യപൂര്‍വ്വേഷ്യയിലും ചരിത്രം കുറിക്കുന്ന ഖത്തര്‍ ലോകകപ്പിന്റെ സ്മരണയ്ക്കായാണ് പ്രത്യേക കറന്‍സികള്‍ പുറത്തിറക്കുന്നതെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ ചടങ്ങിൽ സംസാരിക്കവെ വ്യക്തമാക്കിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 

Trending News