FIFA World Cup: ആരാധകര്‍ക്കായി ഖത്തറിലേക്ക് ഷട്ടില്‍ സര്‍വ്വീസുകളുമായി കുവൈത്ത് വിമാന കമ്പനികള്‍

Qatar World Cup: ഫുട്ബാള്‍ ആരാധകർക്ക് മത്സരം കാണാന്‍ കൃത്യ സമയത്ത് എത്താൻ കഴിയുന്ന വിധത്തിലാണ് വിമാന സര്‍വ്വീസുകള്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Nov 8, 2022, 09:17 AM IST
  • ആരാധകര്‍ക്കായി ഖത്തറിലേക്ക് ഷട്ടില്‍ സര്‍വ്വീസുകളുമായി കുവൈത്ത് വിമാന കമ്പനികള്‍
  • കുവൈത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഖത്തറിലേക്ക് നിരവധി എയര്‍ലൈനുകളാണ് സര്‍വ്വീസ് നടത്താന്‍ ഒരുങ്ങുന്നത്
FIFA World Cup: ആരാധകര്‍ക്കായി ഖത്തറിലേക്ക് ഷട്ടില്‍ സര്‍വ്വീസുകളുമായി കുവൈത്ത് വിമാന കമ്പനികള്‍

കുവൈത്ത്: FIFA World Cup:  ലോകകപ്പ് ഫുട്ബാള്‍ ആരാധകര്‍ക്കായി ഖത്തറിലേക്ക് ഷട്ടില്‍ സര്‍വ്വീസുകളുമായി കുവൈത്ത് വിമാന കമ്പനികള്‍ രംഗത്ത്. കുവൈത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും ഖത്തറിലേക്ക് നിരവധി എയര്‍ലൈനുകളാണ് സര്‍വ്വീസ് നടത്താന്‍ ഒരുങ്ങുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ലോകകപ്പ് മത്സരങ്ങള്‍ക്കുള്ള ഷട്ടില്‍ ഫ്ളൈറ്റുകളുടെ ഷെഡ്യൂള്‍ അവതരിപ്പിച്ചു.

Also Read: അറബ് റേഡിയോ, ടെലിവിഷന്‍ ഫെസ്റ്റിവല്‍ നവംബര്‍ ഒന്‍പത് മുതല്‍ റിയാദില്‍ നടക്കും

ഖത്തറില്‍ നിന്നും പുറപ്പെട്ട് ലോകകപ്പ് മത്സരം കണ്ട് തിരിച്ച് മടങ്ങുന്നതിന് സാധ്യമാകുന്ന വിധത്തിലാണ് വിമാന സര്‍വ്വീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. നവംബർ 21 ന് കുവൈത്തില്‍ നിന്നും വിമാന സര്‍വ്വീസുകളുടെ ഷട്ടില്‍ സര്‍വ്വീസുകള്‍ തുടങ്ങും ഇത് ഡിസംബര്‍18 ന് അതായത് ലോകകപ്പ് മത്സരങ്ങള്‍ അവസാനിക്കുന്നതുവരെ തുടരും. ഫുട്ബാള്‍ ആരാധകരെ മത്സരം കാണാന്‍ കൃത്യ സമയത്ത് എത്തിക്കുന്ന വിധത്തിലാണ് വിമാന സര്‍വ്വീസുകള്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നത്.

Also Read: Viral Video: കാമുകിയോട് തമാശ കാണിച്ച കാമുകനെ പഞ്ഞിക്കിട്ട് കാമുകി, വീഡിയോ വൈറൽ

മത്സരം കഴിഞ്ഞ് നാലുമണിക്കൂറിനകം വിമാനങ്ങള്‍ തിരിച്ച് പറക്കും.  ആദ്യറൗണ്ട് മത്സരം കാണാനെത്തുന്നവരില്‍ നിന്നും 130 മുതല്‍150 ദിനാര്‍ വരെയാകും വിമാന ചാര്‍ജ്ജ് ഈടാക്കുകയെന്നാണ് പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റ്, ഹയ്യാകാര്‍ഡ് എന്നിവയുള്‍പ്പടെയാണ് പ്രസ്തുത പാക്കേജ്. ഒപ്പം ഒരു യാത്രക്കാരന് ഏഴുകിലോഗ്രാം ഭാരംവരെ കൊണ്ടുപോകാനും അനുവാദമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News