Hiding Number Plates: ഖത്തറിൽ 16 വാഹനങ്ങൾ പിടികൂടി

പിടികൂടിയ 16 പേരേയും തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറിയതായി ഖത്തർ ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.    

Written by - Zee Malayalam News Desk | Last Updated : Mar 15, 2021, 10:53 AM IST
  • നമ്പർ പ്ലേറ്റുകൾ മറച്ചുവച്ച് യാത്ര ചെയ്ത 16 വാഹനങ്ങൾ ഖത്തറിൽ പിടികൂടി.
  • മറ്റ് നിയമലംഘനങ്ങൾക്ക് ഏതാണ്ട് 45 വാഹനങ്ങൾക്കെതിരേയും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
  • പുതിയ ട്രാഫിക് നിയമമനുസരിച്ച് നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നത് ശിക്ഷാർഹമാണ്.
Hiding Number Plates: ഖത്തറിൽ 16 വാഹനങ്ങൾ പിടികൂടി

ദോഹ:  നമ്പർ പ്ലേറ്റുകൾ മറച്ചുവച്ച് യാത്ര ചെയ്ത 16 വാഹനങ്ങൾ ഖത്തറിൽ പിടികൂടിയതായി ഖത്തർ ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.

പിടികൂടിയ 16 പേരേയും തുടർ നടപടികൾക്കായി പ്രോസിക്യൂഷന് കൈമാറിയതായി ഖത്തർ ജനറൽ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.   ഇത്കൂടാതെ മറ്റ് നിയമലംഘനങ്ങൾക്ക് ഏതാണ്ട് 45 വാഹനങ്ങൾക്കെതിരേയും നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

നമ്പര്‍ പ്ലേറ്റുകള്‍ (Invisible Number Plates) മറച്ചുവെച്ച് യാത്ര ചെയ്‍ത ഈ 16 വാഹനങ്ങളെ സീലൈൻ ഏരിയയിൽ നിന്നാണ് ഫെബ്രുവരി 13 വരെയുള്ള കാലയളവിൽ പിടികൂടിയത്. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ മിക്ക വാഹനങ്ങളിലും നമ്പർ പ്ലേറ്റ് മറക്കാൻ ഉപയോഗിച്ചത് ഫേസ് മാസ്‌ക്കുകളാണെന്നാണ് റിപ്പോർട്ട്.  ഈ കുറ്റകൃത്യത്തിനുള്ള ശിക്ഷ എന്നുപറയുന്നത് മൂന്ന് ദിവസം തടവും ശേഷം മറ്റ് നടപടികൾക്കായി കോടതിയ്ക്ക് കൈമാറുന്നതുമാണ്.

Also Read: Dubai Covid Test: നിശ്വാസ വായുവിൽ നിന്നും കോവിഡ് കണ്ടെത്താനുള്ള ഗവേഷണം

ട്രാഫിക് ജനറൽ ഡയറക്ടറേറ്റ് ഗതാഗത നിയമലംഘങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും റോഡിലെ സുരക്ഷ ഉറപ്പാക്കാനായി നിയമങ്ങൾ പാലിക്കേണ്ടതിനെക്കുറിച്ചും ഓർമ്മപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 

നമ്പര്‍ പ്ലേറ്റുകള്‍ മറച്ചുവെച്ച് യാത്ര ചെയ്‍ത 5380 ഓളം വാഹനങ്ങൾക്കാണ് കഴിഞ്ഞവർഷം അബുദാബി പോലീസ് പിഴ ചുമത്തിയത്.  വാഹനങ്ങളുടെ പ്ലേറ്റുകൾ ദൃശ്യമാണെന്ന് ഉറപ്പാക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുള്ളതാണ്.  

അബുദാബിയിൽ അടുത്തിടെ പുറപ്പെടുവിച്ച പുതിയ ട്രാഫിക് നിയമമനുസരിച്ച് നമ്പർ പ്ലേറ്റ് ഇല്ലാതെ വാഹനം ഓടിക്കുന്നത് ശിക്ഷാർഹമാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News