Mananthavady Tiger Attack: 'നരഭോജി'യായി പ്രഖ്യാപിച്ച് സർക്കാർ; പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലും!

Mananthavady Tiger Attack: വയനാടിന് വേണ്ടി മാത്രം ആക്ഷൻ പ്ലാൻ തയാറാക്കും. അതിന് സി സി എഫിനെ ചുമതലപ്പെടുത്തി. 

Written by - Zee Malayalam News Desk | Last Updated : Jan 26, 2025, 03:34 PM IST
  • പഞ്ചാരക്കൊല്ലിയിലെ കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചു
  • തുടർച്ചയായി ആക്രമണം വന്നതിനാലാണ് നരഭോജി പ്രഖ്യാപനം
  • ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി
Mananthavady Tiger Attack: 'നരഭോജി'യായി പ്രഖ്യാപിച്ച് സർക്കാർ; പഞ്ചാരക്കൊല്ലിയിലെ കടുവയെ വെടിവെച്ച് കൊല്ലും!

മാനന്തവാടി: പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവയെ നരഭോജി കടുവയായി പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. നിര്‍ണായക ഉത്തരവ് പുറത്തിറങ്ങിയതോടെ കടുവയെ വെടിവെച്ച് കൊല്ലാനാകുമെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.

മുഖ്യമന്ത്രിയുമായി സംസാരിച്ചു. ഇനി മയക്കുവെടി വെയ്ക്കില്ല. അനുയോജ്യമായ സ്ഥലത്തുവെച്ച് വെടി വെച്ച് കൊല്ലുമെന്നും മന്ത്രി പറഞ്ഞു. നിയമോപദേശം തേടി, ചീഫ് സെക്രട്ടറിയുമായി സംസാരിച്ചാണ് ഉത്തരവ്. 

Read Also: 'ഇവിടെ ഒരു ലൈവും ഇല്ല, എല്ലാം ​ഗേറ്റിന് പുറത്ത്'; കടുവ ദൗത്യം വിശദീകരിച്ച ഡിഎഫ്ഒയുടെ പ്രതികരണം തടഞ്ഞ് പൊലീസ്

കടുവയെ പിടികൂടാൻ നടത്തുന്ന പ്രവർത്തനം ജനങ്ങളെ തൃപ്തിപ്പെടുത്തുന്നില്ല എന്ന് വന്നപോഴാണ് ഉന്നത തല യോഗം വിളിച്ചത്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ഉന്നത തല യോഗത്തിൽ പങ്കെടുത്തു. പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ കടിച്ചുകൊന്ന കടുവ തന്നെയാണ് ഇന്ന് ആര്‍ആര്‍ടി ഉദ്യോഗസ്ഥനായ ജയസൂര്യയെയും ആക്രമിച്ചത്. തുടർച്ചയായി ആക്രമണം വന്നതിനാലാണ് നരഭോജി പ്രഖ്യാപനം.

വയനാടിന് വേണ്ടി മാത്രം ആക്ഷൻ പ്ലാൻ തയാറാക്കും. അതിന് സി സി എഫിനെ ചുമതലപ്പെടുത്തി. ആറ് പഞ്ചായത്തുകളിൽ പെട്രോളിം​ഗ് നടത്തും. പ്രദേശത്ത് ഒന്നാം തീയതിയ്ക്ക് അകം കൂടുതൽ ക്യാമറ സ്ഥാപിക്കും. അടിക്കാടുകൾ മൂന്നു ഘട്ടമായി വെട്ടുമെന്നും മന്ത്രി പറഞ്ഞു. 

 Read Also: 'മലയാളികൾ സിംഹങ്ങൾ, കേരളമില്ലാതെ വികസിത ഭാരതം സാക്ഷാത്കരിക്കാനാവില്ല'; കേരളത്തെയും മുഖ്യമന്ത്രിയെയും പുകഴ്ത്തി ഗവർണർ

വന്യജീവി ആക്രമണത്തിൽ കേന്ദ്ര സർക്കാരിനെ വനം മന്ത്രി രൂക്ഷമായി വിമര്‍ശിച്ചു. വനവുമായി ബന്ധപ്പെട്ട് ഒരു പിന്തുണയും സർക്കാരിൽ നിന്ന് ലഭിക്കുന്നില്ല. പുതിയ സംഭവ വികാസങ്ങൾ അറിയിച്ചിട്ടില്ലെന്നും അറിയിച്ചിട്ടും വലിയ കാര്യമില്ലെന്നും എ.കെ ശശീന്ദ്രൻ കുറ്റപ്പെടുത്തി. വിളിച്ചാൽ കോൾ പോകും എന്ന് മാത്രം. എങ്കിലും കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും.

കേരളത്തെ എട്ടോളം കേന്ദ്ര നിയമങ്ങൾ കൊണ്ട് വരിഞ്ഞുമുറുക്കിയിരിക്കുകയാണ്. പുരാണത്തിലേത് പോലെ മാംസം അറുത്ത് എടുത്തോളു, പക്ഷേ ഒരു തുള്ളി ചോര പൊടിയരുത് എന്നതാണ് കേന്ദ്ര നയം. കൽപ്പറ്റ പെരുന്തട്ടയിൽ ഒരു തള്ളക്കടുവയും മൂന്ന് കുഞ്ഞു കടുവകളും ഉണ്ട്. കുഞ്ഞു കടുവകൾ സ്വന്തമായി ടെറിട്ടറി ഉണ്ടാക്കുകയാണെന്നും വനം മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ യാത്രയെയും വനം മന്ത്രി വിമര്‍ശിച്ചു. കേന്ദ്ര നിയമങ്ങളെ കുറിച്ച് വിഡി സതീശൻ ഒരു അക്ഷരം പറയുന്നില്ലെന്നും ബോധ പൂർവ്വം ആണോ അല്ലയോ എന്ന് അറിയില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News