Mananthavady Tiger Attack: 'ജീവന് വിലയില്ലെങ്കിൽ പിന്നെ പ്രഖ്യാപനങ്ങളെന്തിന്?' വനംവകുപ്പിനെതിരെ രൂക്ഷ വിമർശനം, പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ

Mananthavady Tiger Attack: പ്രഖ്യാപനങ്ങൾ നൽകി മലയോരത്തെ വഞ്ചിക്കരുതെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ. 

Written by - Zee Malayalam News Desk | Last Updated : Jan 25, 2025, 05:43 PM IST
  • വനംവകുപ്പിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ
  • ജില്ലാ കളക്ടർ എത്താതിരുന്നതോടെയാണ് പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ
  • വനംമന്ത്രി നാളെ വയനാട്ടിലെത്തും
Mananthavady Tiger Attack: 'ജീവന് വിലയില്ലെങ്കിൽ പിന്നെ പ്രഖ്യാപനങ്ങളെന്തിന്?' വനംവകുപ്പിനെതിരെ രൂക്ഷ വിമർശനം, പ്രതിഷേധം കടുപ്പിച്ച് നാട്ടുകാർ

വയനാട്: വയനാട്ടിലെ കടുവ ആക്രമണങ്ങളിൽ വനംവകുപ്പിനെ വിമർശിച്ച് ഓർത്തഡോക്സ് സഭ. പ്രഖ്യാപനങ്ങൾ നൽകി മലയോരത്തെ വഞ്ചിക്കരുതെന്ന് ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമാ മാത്യൂസ് ത്രിതീയൻ കാതോലിക്ക ബാവ പറഞ്ഞു. മലയോര മേഖലയിൽ നിരീക്ഷണം ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. 

കൊല്ലപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകി തലയൂരുന്നതാണ് രീതി. നഷ്ടപരിഹാരം കൊടുക്കുന്നത് ശ്വാശത പരിഹാരമല്ല. പലയിടത്തും ഫെൻസിങ്ങ് പ്രവർത്തനരഹിതമാണ്. ഇങ്ങനെ എത്ര കാലം മുന്നോട്ട് പോകാൻ കഴിയും. ജീവന് വിലയില്ലെങ്കിൽ പിന്നെ പ്രഖ്യാപനങ്ങളെന്തിനെന്നും സഭാധ്യക്ഷൻ ചോദിച്ചു.  

Read Also: ലോറിക്ക് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു; അപകടം തിരുവനന്തപുരം ബാലരാമപുരത്ത്

അതേസമയം പഞ്ചാരക്കൊല്ലിയിൽ ജനരോക്ഷം ശക്തമാവുകയാണ്. മൂന്ന് മണിക്ക് നടത്തുമെന്ന് ഉറപ്പ് നൽകിയ യോഗത്തിലേക്ക് ജില്ലാ കളക്ടർ എത്താതിരുന്നതോടെയാണ് പ്രതിഷേധം വഷളായത്. സ്ത്രീകളടക്കം ബേസ് ക്യാമ്പിലേക്ക് തള്ളിക്കയറി. കളക്ടർ ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ പങ്കെടുക്കുകയാണെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

കടുവയെ പിടികൂടാൻ തീവ്രശ്രമം തുടരുകയാണ്. ചീഫ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സക്കറിയ ക്യാമ്പ് ഓഫീസിലെത്തി. കടുവ പഞ്ചാരക്കൊല്ലിയിൽ തന്നെയുണ്ടെന്നാണ് വനംവകുപ്പ് വിശദീകരണം. നോർത്ത് വയനാട് ഡിവിഷനിലെ 85 ഉദ്യോഗസ്ഥർ കടുവയ്ക്കായുള്ള പരിശോധനയിൽ പഞ്ചാരക്കൊല്ലിയിൽ വിന്യസിക്കപ്പെട്ടിട്ടുണ്ട്. 

അതേസമയം പ്രിയദർശിനി എസ്റ്റേറ്റ് ഹാളിൽ പ്രതിഷേധക്കാരുടെ പ്രതിനിധികളുമായി സിസിഎഫ് കെ.എസ് ദീപ, എഡിഎം കെ ദേവകി, എഡിഎം കെ ദേവകി, ഡിഎഫ്ഒ മാർട്ടിൻ ലോവൽ എന്നിവർ ചർച്ച നടത്തുകയാണ്. വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ നാളെ വയനാട്ടിലെത്തും. 

Trending News