ജനുവരി മാസത്തിൻറെ അവസാനത്തിൽ ശുക്രൻ മീനം രാശിയിൽ പ്രവേശിക്കുന്നതോടെ മാളവ്യ രാജയോഗം രൂപപ്പെടും. ഈ വർഷം ആദ്യമായാണ് മാളവ്യ യോഗം രൂപപ്പെടുന്നത്.
മാളവ്യ രാജയോഗവും ത്രിഗ്രഹ യോഗവും രൂപം കൊള്ളുന്നതോടെ ഈ ആഴ്ചയിൽ അഞ്ച് രാശിക്കാർക്ക് വലിയ ഭാഗ്യം കൈവരും. ഈ ആഴ്ച ഭാഗ്യം തേടിയെത്തുന്നത് ഏതെല്ലാം രാശിക്കാരെയാണെന്ന് അറിയാം.
മേടം രാശിക്കാർക്ക് ഈ ആഴ്ച ഗുണകരമാണ്. കരിയറിൽ ഉയർച്ചയുണ്ടാകും. ജോലികൾ വിജയകരമായി പൂർത്തിയാക്കാനാകും. ആരോഗ്യത്തിലും പുരോഗതിയുണ്ടാകും.
മിഥുനം രാശിക്കാർക്ക് ജോലികൾ ഉത്തരവാദിത്തത്തോടെ ജോലികൾ പൂർത്തിയാക്കാൻ സാധിക്കും. പാരമ്പര്യ സ്വത്ത് സംബന്ധിച്ച് തർക്കങ്ങളുണ്ടാകാം. ജീവിതത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും.
കന്നി രാശിക്കാർക്ക് ഈ ആഴ്ച അനുകൂല സമയമായിരിക്കും. കരിയറിൽ ഉയർച്ചയുണ്ടാകും. ജോലിയിൽ പുരോഗതിയും വിജയവും ഉണ്ടാകും. ഉദര സംബന്ധമായ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും.
വൃശ്ചികം രാശിക്കാർക്ക് ജോലിയിൽ ഏറെ നാളായി പ്രതീക്ഷിച്ച പ്രൊമോഷൻ ലഭിക്കും. പങ്കാളിയുമായി സമയം ചിലവഴിക്കാനും യാത്ര പോകാനും കഴിയും. വിദ്യാർഥികൾക്ക് അനുകൂല സമയം. കഠിനാധ്വാനത്തിന് ഫലം ലഭിക്കും.
ധനു രാശിക്കാർക്ക് ജോലിയിൽ ഉയർച്ചയും പ്രൊമോഷനും ശമ്പള വർധനവും ഉണ്ടാകും. ജോലിയിൽ പുതിയ ഉത്തരവാദിത്തങ്ങൾ ഉണ്ടാകും. കരിയറും ബിസിനസും ഈ ആഴ്ച അനുകൂലമായിരിക്കും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)