Raman Rajamannan In Republic Day Ceremony: റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ കേരളത്തിൽ നിന്ന് ഈ രാജാവ്; ആരാണ് രാമൻ രാജമന്നാൻ?

Raman Rajamannan In Republic Day Ceremony: മന്നാൻ സമുദായത്തിന്റെ പതിനേഴാമത്തെ രാജാവാണ്, മുപ്പത്തിയൊൻപതുകാരനായ രാമൻ രാജമന്നാൻ.

Written by - Zee Malayalam News Desk | Last Updated : Jan 25, 2025, 10:26 AM IST
  • കാഞ്ചിയാർ കോവിൽമല ആസ്ഥാനമായ രാജമന്നാനും ഭാര്യയും റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ ഡൽഹിയിലെത്തി
  • പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെ വിവിധ ഗോത്ര സമൂഹങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളിലൊരാളാണ് രാജമന്നാൻ
  • മന്നാൻ ആദിവാസി കുടുംബങ്ങളുടെ തലവനാണ് രാജമന്നാൻ
Raman Rajamannan In Republic Day Ceremony: റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ കേരളത്തിൽ നിന്ന് ഈ രാജാവ്; ആരാണ് രാമൻ രാജമന്നാൻ?

എഴുപ്പത്തിയാറാം റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ കേരളത്തിൽ നിന്ന് ഒരു രാജാവ് രാജ്യതലസ്ഥാനത്തെത്തി.  ഇടുക്കി കാഞ്ചിയാർ കോവിൽമല ആസ്ഥാനമായ രാജമന്നാനും ഭാര്യ ബിനുമോളുമാണ് ചടങ്ങിൽ അതിഥികളായെത്തുന്നത്.

പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗോത്ര സമൂഹങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികളിലൊരാളാണ് രാജമന്നാൻ. കേരളത്തിലെ മൂവായിരത്തോളം വരുന്ന മന്നാൻ ആദിവാസി കുടുംബങ്ങളുടെ തലവൻ. ദക്ഷിണേന്ത്യയിലെ ഒരേയൊരു ആദിവാസി രാജ വംശമാണിത്.

മന്നാൻ സമുദായത്തിന്റെ പതിനേഴാമത്തെ രാജാവാണ്, മുപ്പത്തിയൊൻപതുകാരനായ രാമൻ രാജമന്നാൻ. മുൻ രാജാവായ അരിയാൻ രാജമന്നാന്റെ മരണ ശേഷം 12 വർഷങ്ങൾക്കു മുമ്പാണ് രാജമന്നാൻ സിംഹാസനത്തിലേറിയത്.  രാജകുടുബംങ്ങളിൽ നിന്നും പരമ്പരാ​ഗതമായി മരുമക്കത്തായ വ്യവസ്ഥയിലാണ് രാജാവിനെ തിരഞ്ഞെടുക്കുന്നത്. 

Read Also: ചലച്ചിത്ര സംവിധായകന്‍ ഷാഫിയുടെ ആരോഗൃനില അതീവ ഗുരുതരാവസ്ഥയില്‍: ബി ഉണ്ണികൃഷ്ണൻ

ഇടുക്കിയിൽ 48 പട്ടിക വർ​ഗ ഉന്നതികളിലായി മുന്നൂറിലധികം മന്നാൻ കുടുംബങ്ങളാണുള്ളത്. എറണാകുളത്തും തൃശൂരുമൊക്കെ താമസിക്കുന്ന സമുദായാംഗങ്ങളുമുണ്ട്. കർഷകത്തൊഴിലാളികളാണ് ഇവരിൽ കൂടുതൽ പേരും. വനവിഭവങ്ങൾ ശേഖരിച്ച് ജീവിക്കുന്നവരുമുണ്ട്. 

ഇവരുടെ ആചാരാനുഷ്ഠാനങ്ങളിൽ രാജാവിന് പ്രത്യേക സ്ഥാനമുണ്ട്. 2 മന്ത്രിമാരും ഭടന്മാരും സേവകരായി രാജാവിനുണ്ട്. പൊതുചടങ്ങുകളിലെ രാജാവിന്റെ വേഷവിധാനങ്ങൾ പഴയ രാജഭരണകാലത്തെ ഓർമിപ്പിക്കുന്നതാണ്. കസവിൽ മുത്തുകൾ തുന്നിയ തലപ്പാവും അധികാര ദണ്ഡും തോളിൽ പരമ്പരാഗത രീതിയിലുള്ള അംഗവസ്ത്രവുമൊക്കെ അണിഞ്ഞാണ് രാജാവ് ചടങ്ങുകളിലെത്തുന്നത്.

തമിഴ് സംസ്‌കാരവുമായി ബന്ധപ്പെട്ടതാണ് ഇവരുടെ ചരിത്രം. പാണ്ഡ്യ രാജാക്കന്മാർ തമ്മിലുള്ള യുദ്ധത്തെത്തുടർന്ന് ഇന്നത്തെ തമിഴ്‌നാട്ടിൽ നിന്ന് നിരവധി ഗോത്രങ്ങൾ പലായനം ചെയ്യാൻ നിർബന്ധിതരായിരുന്നു. അങ്ങനെയാണ് ഇവരുടെ പൂർവികർ ഇടുക്കിയിലെത്തിയതെന്നാണ് ചരിത്രം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News