Tahawwur Rana's extradition: മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറും; ഉത്തരവിട്ട് യുഎസ് സുപ്രീം കോടതി

Tahawwur Rana's extradition: ഏറെക്കാലമായി തഹാവൂർ റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തർദേശീയ തലത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 25, 2025, 11:12 AM IST
  • തഹവൂർ ഹുസൈൻ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ അമേരിക്കൻ സുപ്രീം കോടതി ഉത്തരവിട്ടു
  • കീഴ്കോടതിയിലെ കേസുകൾ പരാജയപ്പെട്ടതിനെ തുട‍ർന്നാണ് റാണ സുപ്രീം കോടതിയെ സമീപിച്ചത്
  • മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനാണ് റാണ
Tahawwur Rana's extradition: മുംബൈ ഭീകരാക്രമണക്കേസ്: തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറും; ഉത്തരവിട്ട് യുഎസ് സുപ്രീം കോടതി

വാഷിങ്ടൺ: മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ, പാക് വംശജനായ കനേഡിയൻ വ്യവസായി തഹവൂർ ഹുസൈൻ റാണയെ ഇന്ത്യയ്ക്ക് കൈമാറാൻ അമേരിക്കൻ സുപ്രീം കോടതി ഉത്തരവിട്ടു. ഇന്ത്യക്ക് കൈമാറുന്നതിനെതിരെ തഹാവൂർ റാണ സമർപ്പിച്ച ഹർജി തള്ളിയാണ് നി‍ർണായക ഉത്തരവ്. 

കീഴ്കോടതിയിലെ കേസുകൾ പരാജയപ്പെട്ടതിനെ തുട‍ർന്നാണ് റാണ സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി ഹർജി തള്ളിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരമായിരിക്കും റാണയെ കൈമാറുക. ഏറെക്കാലമായി തഹാവൂർ റാണയെ വിട്ടുകിട്ടാനായി ഇന്ത്യ അന്തർദേശീയ തലത്തിൽ സമ്മർദ്ദം ചെലുത്തുന്നുണ്ടായിരുന്നു. 

Read Also: റിപ്പബ്ലിക് ദിന പരേഡ് വീക്ഷിക്കാൻ കേരളത്തിൽ നിന്ന് ഈ രാജാവ്; ആരാണ് രാമൻ രാജമന്നാൻ?

2008 നവംബര്‍ 26-നാണ് രാജ്യത്തെ നടുക്കിയ മുംബൈ ഭീകരാക്രമണം നടന്നത്. 166 പേരുടെ മരണത്തിനിടയാക്കിയ  ഭീകരാക്രമണത്തില്‍ ഇന്ത്യ തേടുന്ന കുറ്റവാളിയാണ് തഹാവുര്‍ ഹുസൈന്‍ റാണ. പാക് ഭീകരസംഘടനകള്‍ക്കുവേണ്ടി മുംബൈയില്‍ ഭീകരാക്രമണം നടത്താന്‍ സുഹൃത്തും യു.എസ്. പൗരനുമായ ഡേവിഡ് കോള്‍മാന്‍ ഹെഡ്ലിക്കൊപ്പം ഗൂഢാലോചന നടത്തിയതിനാണ് റാണ ഇന്ത്യയില്‍ നിയമനടപടി നേരിടുന്നത്.

ഭീകരസംഘടനയായ ലഷ്‌കറെ തൊയ്ബയ്ക്ക് സഹായം നല്‍കിയ കേസില്‍ 2011-ല്‍ യു.എസ്. കോടതി ഇയാളെ ശിക്ഷിച്ചിരുന്നു. 64 കാരനായ റാണ നിലവിൽ ലോസ് ആഞ്ചലസിലെ മെട്രോപൊളിറ്റൻ ജയിലിൽ തടവിൽ കഴിയുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News