Crime News: തര്‍ക്കം പറഞ്ഞു തീര്‍ക്കാൻ വീട്ടിലെത്തി; പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിയെ കഴുത്തിനു കുത്തി

Crime News: കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മറ്റൊരു വിദ്യാര്‍ത്ഥിയുടെ കഴുത്തിന് കുത്തി 

Written by - Zee Malayalam News Desk | Last Updated : Jan 25, 2025, 08:42 PM IST
  • കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ പത്മരാജ സ്കൂളിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്.
  • വിദ്യാര്‍ത്ഥിയുടെ കഴുത്തിനാണ് ആക്രമിച്ചത്.
  • കഴുത്തിന് കുത്തേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു
Crime News: തര്‍ക്കം പറഞ്ഞു തീര്‍ക്കാൻ വീട്ടിലെത്തി; പ്ലസ് വൺ വിദ്യാർത്ഥി സഹപാഠിയെ കഴുത്തിനു കുത്തി

കോഴിക്കോട്: കോഴിക്കോട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മറ്റൊരു വിദ്യാര്‍ത്ഥിയെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. കോഴിക്കോട് ഫറോക്ക് മണ്ണൂര്‍ പത്മരാജ സ്കൂളിന് സമീപത്തുവെച്ചാണ് ആക്രമണം ഉണ്ടായത്. വിദ്യാര്‍ത്ഥിയുടെ കഴുത്തിനാണ് ആക്രമിച്ചത്. കഴുത്തിന് കുത്തേറ്റ വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഒരു വര്‍ഷം മുമ്പ് രണ്ട് കുട്ടികളും തമ്മിൽ തര്‍ക്കം ഉണ്ടായിരുന്നു. സംഭവത്തിൽ കുത്തിയ വിദ്യാര്‍ത്ഥിയെയും പിതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 

പത്താം ക്ലാസിൽ ഇരുവരും ഒരേ സ്കൂളിലാണ് പഠിച്ചിരുന്നത്. പ്ലസ് വണ്ണിന് ചേര്‍ന്ന ഇരുവരും പ്രദേശത്തുള്ള രണ്ട് സ്കൂളിലിലാണ് പഠിക്കുന്നത്. ഇരുവരും തമ്മിൽ മുമ്പുണ്ടായ തര്‍ക്കത്തിൽ ഇന്നലെ സ്കൂളിലേക്ക് പോകുന്നതിനിടെ ബസിൽ വെച്ചും തര്‍ക്കമുണ്ടായിരുന്നു. ഇന്നലെ ബസിൽ വെച്ചുണ്ടായ തര്‍ക്കം കയ്യാങ്കളിയിലാണ് കലാശിച്ചത്. ഇത് പറഞ്ഞു തീര്‍ക്കാൻ ഒരു വിദ്യാര്‍ത്ഥിയുടെ വീട്ടിൽ കൂട്ടുക്കാരുമായി എത്തിയതായിരുന്നു വിദ്യാര്‍ത്ഥി. ഇതിനിടെയാണ് വാക്കേറ്റവും കത്തിക്കുത്തും ഉണ്ടായത്. സംഭവം നടക്കുമ്പോള്‍ ആക്രമിച്ച വിദ്യാര്‍ത്ഥിയുടെ പിതാവ് വീട്ടിലുണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പിതാവിനെയും കസ്റ്റഡിയിലെടുത്തത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News