ദുബൈ: പോലീസ് ചമഞ്ഞ് ബിസിനസുകാരന്റെ വീട്ടില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ കേസിൽ പ്രവാസികളുള്‍പ്പടെ 6 പേര്‍ക്ക് യുഎഇയില്‍ ശിക്ഷ വിധിച്ചു. ഇവർ ഒരു കുങ്കുമപൂവ് വ്യാപാരിയുടെ വീട്ടില്‍ നിന്നും 4.7 ലക്ഷം ദിര്‍ഹമാണ് കൊള്ളയടിച്ചത്. സംഭവം നടന്നത് ദുബൈയിലെ നൈഫ് ഏരിയയില്‍ ഒക്ടോബറിലായിരുന്നു.
Also Read:
ഇവർ മൂന്നുപേർ ബിസിനസുകാരന് വീട്ടിലുണ്ടായിരുന്ന സമയത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു എന്നാണ് റിപ്പോർട്ട്. വാതിലില്‍ മുട്ടിയ ഇവര്‍ തങ്ങള്‍ പോലീസുകാരാണെന്ന് പറഞ്ഞ് തിരിച്ചറിയല്‍ രേഖയെന്ന രീതിയിൽ ഒരു ഗ്രീന്‍ ബാഡ്ജ് കാണിക്കുകയായിരുന്നു. ശേഷം എന്ത് ജോലിയാണ് ചെയ്യുന്നതെന്നും പണം എവിടെയാണ് സൂക്ഷിക്കുന്നതും നിരവധി ചോദ്യങ്ങള്‍ ഇവര്‍ ചോദിക്കുകയും അതിനെ തുടർന്ന് വീട്ടുടമ വീട്ടിലുണ്ടായിരുന്ന 4,70,000 ദിര്‍ഹം എടുത്ത് കാണിക്കുകയും ചെയ്തു. ഉടൻതന്നെ ഇവർ ആ പണം കൈക്കലാക്കുകയും സംഘത്തിലെ ഒരാള്‍ വീട്ടുടമയെ മര്‍ദിച്ച് മുറിയിലേക്ക് ഇട്ടശേഷം മൂവരും രക്ഷപ്പെടുകയായിരുന്നു.
Also Read: Viral Video: കാമുകിയെ ഒന്ന് പൊക്കിയതാ, ദേ.. കിടക്കുന്നു രണ്ടും നിലത്ത്..! വീഡിയോ വൈറൽ
തുടർന്ന് ഈ സംഭവത്തിനെതിരെ വീട്ടുടമ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം നടത്തിയ പോലീസ് സംഘത്തിലെ ഒരു അറബ് പൗരനെ തിരിച്ചറിയുകയും ഇയാളെ പിടികൂടി പരിശോധന നടത്തിയപ്പോള്‍ തട്ടിയെടുത്ത പണം കണ്ടെടുക്കുകയും ചെയ്തു. ശേഷം ഇയാളെ കൂട്ട്ഹാൾ ചോദ്യം ചെയതപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും സംഘത്തിലെ മറ്റുള്ളവറീ കുറിച്ച് പോലീസിൽ വിവരം നൽകുകയുമായിരുന്നു. ഇതോടെയാണ് കേസിലെ എല്ലാവരും അറസ്റ്റിലായത്. കേസിൽ വിചാരണ നടത്തിയ ദുബൈ ക്രിമിനല്‍ കോടതി പ്രതികള്‍ക്ക് കഴിഞ്ഞ ദിവസം ശിക്ഷ വിധിക്കുകയായിരുന്നു. ആറ് മാസത്തെ ജയില്‍ ശിക്ഷയാണ് ഇവർക്ക് വിധിച്ച ശിക്ഷ ശേഷം എല്ലാവരെയും നാടുകടത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...