Siren OTT : ജയം രവി ചിത്രം സൈറൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Siren OTT Release : ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറാണ് സൈറൻ സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Apr 10, 2024, 06:41 PM IST
  • ചിത്രത്തിൽ പോലീസ് വേഷത്തിലാണ് കീർത്തി സുരേഷ് എത്തുന്നത്.
  • ജി വി പ്രകാശ് കുമാറാണ് സൈറൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
  • ചിത്രത്തിൽ റൂബെനാണ് എഡിറ്റർ.
Siren OTT : ജയം രവി ചിത്രം സൈറൻ ഒടിടിയിലേക്ക്; എപ്പോൾ, എവിടെ കാണാം?

Siren OTT Platform : ആന്റണി ഭാഗ്യരാജിന്റെ സംവിധാനത്തിൽ ജയം രവി, കീർത്തി സുരേഷ് , അനുപമ പരമേശ്വരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രമാണ് 'സൈറൻ'. ഇൻവെസ്റ്റിഗേറ്റിവ് സസ്പെൻസ് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ജയം രവി എത്തിയത്. ഫെബ്രുവരി രണ്ടാം വാരം തിയറ്ററിൽ എത്തിയ ചിത്രത്തിന്റെ കാര്യമായ പ്രകടനം ബോക്സ്ഓഫീസിൽ കാഴ്ചവെക്കാൻ സാധിച്ചില്ല. 

ഇപ്പോഴിതാ ചിത്രം ഒടിടി റിലീസിനായി തയ്യാറെടുക്കുകയാണ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിനാണ് സൈറൻ സിനിമയുടെ ഡിജിറ്റൽ അവകാശം ലഭിച്ചിരിക്കുന്നത്. സൈറൻ ഏപ്രിൽ 19-ാം തീയതി മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സംപ്രേഷണം ചെയ്ത് തുടങ്ങും. ചിത്രത്തിൽ പോലീസ് വേഷത്തിലാണ് കീർത്തി സുരേഷ് എത്തുന്നത്. ജി വി പ്രകാശ് കുമാറാണ് സൈറൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തിൽ റൂബെനാണ് എഡിറ്റർ.

ALSO READ : Maranamass Movie : ടൊവീനോ നിർമിക്കുന്ന ചിത്രത്തിൽ ബേസിൽ നായകൻ; സിനിമയുടെ പേര് മരണമാസ്സ്

തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലാണ് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്. ഡി ഒ പി - സെൽവ കുമാർ, ബിജിഎം - സാം സി എസ് , പ്രൊഡക്ഷൻ ഡിസൈനർ - കതിർ കെ, ആർട്ട് ഡയറക്ടർ - ശക്തി വെങ്കടരാജ്‌, സ്റ്റണ്ട് - ദിലീപ് സുബ്ബരയ്യൻ, കൊറിയോഗ്രാഫി - ബ്രിന്ദ , എക്സിക്യൂട്ടീവ് പ്രൊഡ്യുസർ - ഒമാർ, പി ആർ ഒ - ശബരി.

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News