Shine Tom Chacko: കോക്പിറ്റിൽ കയറിയത് അവര്‍ വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കാനാണെന്ന് ഷൈന്‍ ടോം ചാക്കോ

Dubai airport: കോക്ക്പിറ്റിലേക്ക് തള്ളി കയറാൻ ശ്രമിക്കുന്നതിനിടെ താരത്തിനെ എയർലൈൻസ് അധികൃതർ പുറത്താക്കുകയായിരുന്നു. വിമാനത്താവളത്തിൽ തടഞ്ഞുവച്ച നടൻ ഷൈൻ ടോം ചാക്കോയെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ബന്ധുക്കൾക്കൊപ്പമാണ് വിട്ടയച്ചത്.

Written by - Zee Malayalam News Desk | Last Updated : Dec 30, 2022, 01:01 PM IST
  • വിമാനത്തിന്‍റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്ന് വിമാനത്താവളത്തിൽ തടഞ്ഞുവച്ച നടൻ ഷൈൻ ടോം ചാക്കോയെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ബന്ധുക്കൾക്കൊപ്പമാണ് വിട്ടയച്ചത്
  • ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എഐ 934 വിമാനത്തിൽ കയറിയപ്പോഴാണ് ഷൈൻ കോക്പിറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്
  • അനുവദിച്ച സീറ്റിൽ നിന്ന് മാറി ജീവനക്കാർക്ക് ഇരിക്കാനുള്ള ജംബോ സീറ്റിൽ കിടന്നെന്നും ആരോപണമുണ്ട്
  • ഇതേതുടർന്നാണ് ഷൈനിനെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടത്
Shine Tom Chacko: കോക്പിറ്റിൽ കയറിയത് അവര്‍ വിമാനം പറത്തുന്നുണ്ടോ എന്ന് നോക്കാനാണെന്ന് ഷൈന്‍ ടോം ചാക്കോ

തിരുവനന്തപുരം: നടൻ ഷൈൻ ടോം ചാക്കോയെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്ന് വിമാനത്തിൽ നിന്നും ഇറക്കി വിട്ട സംഭവം വലിയ വാർത്തയായിരുന്നു.  ദുബായ് വിമാനത്താവളത്തിൽവച്ചാണ് സംഭവം ഉണ്ടായത്. കോക്ക്പിറ്റിലേക്ക് തള്ളി കയറാൻ ശ്രമിക്കുന്നതിനിടെ താരത്തിനെ എയർലൈൻസ് അധികൃതർ പുറത്താക്കുകയായിരുന്നു. ഷൈൻ ടോം ചാക്കോയുടെ പുതിയ ചിത്രമായ ഭാരത സർക്കസിന്റെ  പ്രമോഷൻ ചടങ്ങിന് ദുബായിലേക്ക് പോയതായിരുന്നു താരം. തിരിച്ചു മടങ്ങുന്നതിനിടയിലാണ് ഷൈൻ വിമാനത്തിന്റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതും അധികൃതർ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടതും.

അസ്വാഭാവിക പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതോടെ വിമാനത്തിൽ നിന്നും പുറത്താക്കുകയായിരുന്നു. ഇപ്പോൾ ഈ സംഭവത്തെക്കുറിച്ച് വിശദീകരിക്കുകയാണ് ഷൈൻ ടോം ചാക്കോ. കൗമുദി മൂവീസിന്റെ ക്രിസ്മസ് പരിപാടിക്കിടെയാണ് ഷൈൻ ടോം ചാക്കോ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചത്. കോക്ക്പിറ്റില്‍ കയറിയ അനുഭവം എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്. നിങ്ങള്‍ കാലകാലമായി കോക്പിറ്റിൽ കയറുന്നവരോടല്ലേ ഇത് ചോദിക്കേണ്ടതെന്നാണ് ഷൈന്‍ ആദ്യം പ്രതികരിച്ചത്. പിന്നീട് വീണ്ടും ഇതേ കുറിച്ച് ചോദിച്ചപ്പോൾ ഞാന്‍ അത് എന്താ സംഭവം എന്ന് നോക്കാന്‍ പോയതാണ്. ഒരു കുഴലില്‍ കൂടി കയറ്റി നമ്മളെ സീറ്റില്‍ ഇരുത്തുന്നു. ഇത് പൊന്തിക്കുന്നുണ്ടോ എന്ന് നോക്കണ്ടെ, ഇത്രയും ഭാരം കൂടി സാധനം അല്ലേ എന്നായിരുന്നു താരത്തിന്റെ മറുപടി.

ALSO READ: Shine Tom Chacko: 'അബദ്ധം പറ്റിയതാണ്', നിയമനടപടികൾ ഒഴിവാക്കി എയർ ഇന്ത്യ; ഷൈൻ ടോം ചാക്കോയെ ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു

എന്തുകൊണ്ട് കോക്പിറ്റിൽ കയറാൻ അനുവാദം വാങ്ങിയില്ലെന്ന ചോദ്യത്തിന് അനുവാദം ചോദിക്കേണ്ടവരെ കണ്ടില്ലെന്നായിരുന്നു താരത്തിന്റെ മറുപടി. കോക്പിറ്റിൽ കയറിയപ്പോള്‍ വിമാനം ഓടിക്കാന്‍ തോന്നിയോ എന്ന ചോദ്യത്തിന് കാര്‍ ഓടിക്കാന്‍ തന്നെ മടിയാണ് പിന്നെയല്ലേ ഫ്ലൈറ്റ് എന്നായിരുന്നു ഷൈന്റെ മറുപടി. അവര്‍ ഇത് ഓടിക്കുന്നുണ്ടോയെന്ന് നോക്കണ്ടേ പണം കൊടുത്താണല്ലോ നമ്മള്‍ ഇതില്‍ കയറുന്നത് എന്നായിരുന്നു കോക്പിറ്റിൽ കയറിയ സംഭവത്തെകുറിച്ച് താരത്തിന്റെ പ്രതികരണം.

വിമാനത്തിന്‍റെ കോക്പിറ്റിൽ കയറാൻ ശ്രമിച്ചതിനെ തുടർന്ന് വിമാനത്താവളത്തിൽ തടഞ്ഞുവച്ച നടൻ ഷൈൻ ടോം ചാക്കോയെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷം ബന്ധുക്കൾക്കൊപ്പമാണ് വിട്ടയച്ചത്. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള എഐ 934  വിമാനത്തിൽ കയറിയപ്പോഴാണ് ഷൈൻ കോക്പിറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. അനുവദിച്ച സീറ്റിൽ നിന്ന് മാറി ജീവനക്കാർക്ക് ഇരിക്കാനുള്ള ജംബോ സീറ്റിൽ കിടന്നെന്നും ആരോപണമുണ്ട്. ഇതേതുടർന്നാണ് ഷൈനിനെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടത്.

ALSO READ: Shine Tom Chacko: ഷൈൻ ടോം ചാക്കോയെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു

പിന്നീട്, മുക്കാൽ മണിക്കൂർ വൈകിയാണ് വിമാനം കൊച്ചിയിലേക്ക് യാത്ര തിരിച്ചത്. അബദ്ധം പറ്റിയതാണെന്ന ഷൈനിന്‍റെ വിശദീകരണം മുഖവിലയ്ക്കെടുത്ത് എയർ ഇന്ത്യ അധികൃതർ നിയമനടപടികൾ ഒഴിവാക്കിയിരുന്നു. എമിഗ്രേഷൻ വിഭാഗത്തിൽ വൈദ്യപരിശോധനയ്ക്ക്  വിധേയമാക്കിയ ശേഷം പുതിയ വിസിറ്റ് വിസയെടുത്താണ് ബന്ധുക്കൾക്കൊപ്പം മടക്കി അയച്ചത്. പുതിയ ചിത്രമായ ഭാരത സർക്കസിന്റെ  പ്രമോഷൻ ചടങ്ങിന് ദുബായിലെത്തിയതായിരുന്നു ഷൈൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News