63ാമത് സംസ്ഥാന കലോത്സവത്തിനായുള്ള ഒരുക്കങ്ങള്‍ തലസ്ഥാനത്ത് പുരോഗമിക്കുന്നു. ജനുവരി 4 മുതൽ 8 വരെ ഇനി കലയുടെ പൂരമാണ്. പത്മനാഭന്റെ മണ്ണിൽ വീണ്ടും കൗമാര കലോത്സവത്തിന്റെ ചിലങ്കനാദം ഉയരുകയാണ്. 25 വേദികളിലായിട്ടാണ് 63 മത് കലോത്സവം നടക്കുക. ഭാരതപ്പുഴ, പെരിയാര്‍, പമ്പയാര്‍ മുതൽ കല്ലായി പുഴ കടന്ന് ചിറ്റാരി പുഴ വരെ നീണ്ടു നിൽക്കുന്ന വേദികൾ.
സാങ്കേതിക തകരാറിനെ തുടര്‍ന്ന് വന്ദേ ഭാരത് ഷൊര്‍ണൂരില്‍ പിടിച്ചിട്ടതിനെ തുടര്‍ന്ന് വലഞ്ഞ് യാത്രക്കാര്‍. ഇതേ തുടര്‍ന്ന് രാത്രി 11 മണിക്കുള്ളില്‍ തിരുവനന്തപുരത്ത് എത്തേണ്ട ട്രെയിൻ 2.30നാണ് തിരുവനന്തപുരത്തെത്തിയത്. മൂന്നര മണിക്കൂറോളമാണ് ട്രെയിൻ വൈകിയോടിയത്. രാത്രി ഏറെ വൈകി എത്തിച്ചേര്‍ന്നതിനാല്‍ കണക്ഷൻ സര്‍വീസുകള്‍ ലഭിക്കാതെ വന്നതോടെ മിക്ക യാത്രക്കാരും തിരുവനന്തപുരം നഗരത്തില്‍ നിന്ന് പുറത്തുകടക്കാനാകാതെ വലയുന്ന അവസ്ഥയാണുണ്ടായത്.
തിരുവനന്തപുരത്തു നിന്ന് തട്ടിക്കൊണ്ടുപോയ ആളെ കണ്ടെത്തി. തിരുനെൽവേലി സ്വദേശി മുഹമ്മദ് ഉമറിനെ (23) ആണ് പൊലീസ് കണ്ടെത്തിയത്. വിമാനത്താവളത്തില്‍ നിന്ന് ഓട്ടോയില്‍ സഞ്ചരിക്കുന്നതിനിടെ കാറിലെത്തിയ സംഘം ഇയാളെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. വലിയതുറ കേന്ദ്രീകരിച്ചുള്ള സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണ് ഉമറിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് നൽകുന്ന വിവരം.
തിരുവനന്തപുരത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. മൂന്നുപേരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അതേസമയം, കഴിഞ്ഞമാസം 23ന് മരിച്ച യുവാവിനും മസ്തിഷ്കജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നാല് പേർക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
പുലർച്ചെ വീടിന് മുറ്റത്ത് ഇറങ്ങിയപ്പോൾ രണ്ട് കരടികൾ ചേർന്ന് ലാലയെ ആക്രമിക്കുകയായിരുന്നു. ലാലായെ അടിച്ച് നിലത്തിട്ട ശേഷം ഇടതുകാലിൻ്റെ മുട്ടിലും വലതു കൈയുടെ മുട്ടിലും കടിച്ച് പരുക്കേൽപ്പിക്കുകയായിരുന്നു.
മറൈൻ എൻഫോഴ്സ്മെന്റിന്റെ പ്രവർത്തനങ്ങൾക്ക് ട്രോളിങ് നിരോധന കാലയളവിൽ കൂടുതൽ പൊലീസുകാരുടെ സേവനം ആവശ്യമായി വന്നാൽ ജില്ലാ ഫിഷറീസ് ഓഫീസർമാർ ആവശ്യപ്പെടുന്ന മുറയ്ക്ക് അനുവദിക്കാൻ അതത് ജില്ലാ പൊലീസ് മേധാവികൾ നടപടി സ്വീകരിക്കണം.
പാചകത്തിനായി വിറകെടുക്കാൻ ഇറങ്ങിയപ്പോൾ ചുമരിടിഞ്ഞ് ശ്രീകലയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. വീട്ടുകാരും അയൽവാസികളും ചേർന്ന് തകർന്ന ചുമരിനടിയിൽ നിന്ന് ഇവരെ രക്ഷിച്ച് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണപ്പെട്ടു.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.