കൊച്ചി: ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ അപകടമുണ്ടായ നൃത്ത പരിപാടി സംബന്ധിച്ച വിവാദത്തിൽ ഹെൽത്ത് ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. നൃത്ത പരിപാടിക്ക് ലൈസൻസിന് അപേക്ഷ നൽകിയത് മേലധികാരികളെ അറിയിച്ചില്ല, പരിപാടി നടന്ന ദിവസം സ്റ്റേഡിയത്തിൽ സന്ദർശനം നടത്തിയില്ല എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി.
റവന്യൂ, ഹെൽത്ത്, എഞ്ചിനീയറിംഗ് വിഭാഗങ്ങളുടെ വീഴ്ച പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് നഗരസഭാ സെക്രട്ടറിക്ക് നിർദേശം നൽകിയിരുന്നു. ഒരു ദിവസം മുൻപ് മാത്രമാണ് സംഘാടകർ പരിപാടിക്കായി വകുപ്പുകൾക്ക് അപേക്ഷ നൽകിയത്. ടിക്കറ്റ് ഇല്ലാതെ നടത്തുന്ന പരിപാടിയാണെന്ന് നഗരസഭയെ തെറ്റിദ്ധരിപ്പിച്ചാണ് അപേക്ഷ നൽകിയത്.
പരിപാടി നടക്കുന്നതിന്റെ തലേ ദിവസം നഗരസഭാ അധികൃതർ സ്റ്റേഡിയത്തിൽ പരിശോധനയ്ക്കായി എത്തിയപ്പോൾ സ്റ്റേജ് നിർമാണം നടന്നിരുന്നില്ല. അതിനാൽ തിരിച്ചുപോയി. പരിപാടിയുടെ ദിവസം സ്റ്റേഡിയത്തിൽ പരിശോധന നടത്തിയില്ല. ഈ ദിവസമാണ് സ്റ്റേജ് നിർമാണം നടന്നത്. അതേസമയം, ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ഡോക്ടർമാർ അറിയിച്ചു.
ശ്വാസകോശത്തിലെ പരിക്കുകൾ ഭേദമുണ്ടെന്നും മക്കളോട് ഹാപ്പി ന്യൂ ഇയർ പറഞ്ഞുവെന്നും ഡോക്ടർമാരുടെ സംഘം പറഞ്ഞു. രണ്ട് നെഞ്ചിലും വേദനയുണ്ടെന്ന് പറഞ്ഞു. അതിനാൽ വേദന ശമിക്കാനുള്ള മരുന്ന് നൽകിയിട്ടുണ്ട്. വേഗത്തിൽ ശ്വാസം വലിക്കുന്നതിന് സാധിക്കാത്ത അവസ്ഥ നിലവിലുണ്ടെങ്കിലും ഇടയ്ക്ക് സ്വയം ശ്വാസം വലിക്കുന്നുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. ഉമ തോമസ് എംഎൽഎയ്ക്ക് വീഴ്ചയെക്കുറിച്ച് ഓർമയില്ല. എന്നാൽ, ആളുകളെ തിരിച്ചറിയുന്നുണ്ടെന്ന ശുഭസൂചനയും ഡോക്ടർമാരുടെ സംഘം പങ്കുവച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.