Happy New Year 2025: 'ഒറ്റക്കെട്ടായി മുന്നോട്ടു പോകാം, നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോർക്കാം'; പുതുവൽസരാശംസകൾ നേർന്ന് മുഖ്യമന്ത്രി

ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂർണ്ണമാക്കാനുള്ള ഊർജ്ജവും പ്രചോദനവും 2025 പകരട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

Written by - Zee Malayalam News Desk | Last Updated : Jan 1, 2025, 06:00 AM IST
  • ജാതിമതവർഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവർഷ രാവിന്റെ പ്രത്യേകത.
  • ഈ ദിനം പകരുന്ന മഹത്തായ സന്ദേശവും അതുതന്നെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
  • ആശംസ വീഡിയോ മുഖ്യമന്ത്രിയുടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.
Happy New Year 2025: 'ഒറ്റക്കെട്ടായി മുന്നോട്ടു പോകാം, നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോർക്കാം'; പുതുവൽസരാശംസകൾ നേർന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതുവത്സര ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഏവർക്കും ആശംസകൾ നേർന്നു. ജാതിമതവർഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവർഷ രാവിന്റെ പ്രത്യേകത. ഈ ദിനം പകരുന്ന മഹത്തായ സന്ദേശവും അതുതന്നെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ആശംസ വീഡിയോ മുഖ്യമന്ത്രിയുടെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. 

വീഡിയോ സന്ദേശം ഇങ്ങനെ:

'പുതുവത്സര ദിനം നമ്മളെ സംബന്ധിച്ചിടത്തോളം കേവലം ഒരു തീയതിയല്ല. പുത്തൻ പ്രതീക്ഷകളോടെ പുതിയ നാളെകളെ വരവേൽക്കാനുള്ള ആഘോഷത്തിന്റെ സുദിനമാണത്. ജാതിമതവർഗ ഭേദമന്യേ ഏവരും ഒത്തൊരുമിക്കുന്നു എന്നതാണ് പുതുവർഷ രാവിന്റെ പ്രത്യേകത. അതുതന്നെയാണ് ആ ദിനം പകരുന്ന മഹത്തായ സന്ദേശവും. ഒറ്റക്കെട്ടായി നാളെകളെ പ്രകാശപൂർണ്ണമാക്കാനുള്ള ഊർജ്ജവും പ്രചോദനവും 2025 നമുക്ക് പകരട്ടെ. നാടിന്റെ നന്മയ്ക്കും പുരോഗതിയ്ക്കുമായി കൈകോർത്തു മുന്നോട്ടു പോകാം. പുതുവർഷം സന്തോഷത്താൽ പ്രശോഭിതമാകട്ടെ. ഏവർക്കും ഹൃദയം നിറഞ്ഞ പുതുവൽസരാശംസകൾ!' 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News