ഹൈദരാബാദ്: സന്തോഷ് ട്രോഫിയില്‍ ബംഗാളിന് കിരീടം. എതിരില്ലാത്ത ഒരു ഗോളിനാണ് കേരളത്തെ വീഴ്ത്തി ബംഗാൾ കിരീടം സ്വന്തമാക്കിയത്. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ റോബി ഹാന്‍സ്ഡയാണ് ബംഗാളിന് വിജയഗോള്‍ നേടി കൊടുത്തത്. ഇഞ്ചുറി ടൈമില്‍ സമനില ഗോള്‍ നേടാന്‍ കേരളത്തിന് അവസരം ലഭിച്ചിരുന്നു. എന്നാൽ ബോക്സിന് അകത്ത് നിന്ന് ലഭിച്ച ഇന്‍ഡയറക്ട് ഫ്രീ കിക്കില്‍ ക്യാപ്റ്റന്‍ സഞ്ജു എടുത്ത ഷോട്ട് പുറത്തേക്ക് പോയതോടെ ഇത് നഷ്ടമാകുകയായിരുന്നു. സന്തോഷ് ട്രോഫിയില്‍ 47-ാം ഫൈനല്‍ കളിച്ച ബംഗാളിന്റെ 33-ാം കിരീട നേട്ടമാണിത്. പതിനാറാം ഫൈനൽ കളിച്ച കേരളം ഒമ്പതാം തവണയാണ് ഫൈനലില്‍ പരാജയം ഏറ്റുവാങ്ങുന്നത്.
ആദ്യപകുതിയിലും രണ്ടാം പകുതിയില്‍ ശക്തമായ മത്സരം കാഴ്ചവെച്ച കേരളത്തിന് ഗോളടിക്കാനുള്ള അവസരങ്ങൾ നിരവധി ലഭിച്ചുവെങ്കിലും ഒന്നും ഫലം കണ്ടില്ല. കൗണ്ടര്‍ അറ്റാക്കിലൂടെ ഗോള്‍ നേടാനായിരുന്നു ബംഗാളിന്റെ ശ്രമം. ആദ്യമിനിറ്റുകളില്‍ ബംഗാൾ ആക്രമണം തുടങ്ങിവെക്കുകയായിരുന്നു. തുടര്‍ച്ചയായി രണ്ട് ഫ്രീ കിക്കുകള്‍ ബംഗാളിന് ലഭിച്ചിരുന്നു. എന്നാൽ ഗോളവസരമൊന്നും സൃഷ്ടിക്കാന്‍ സാധിച്ചില്ല. പലതവണ കേരളത്തിന്റെ ഗോള്‍മുഖത്ത് ബംഗാള്‍ എത്തിയെങ്കിലും കേരള ഗോള്‍ കീപ്പര്‍ എസ് ഹജ്മൽ അതിനെയെല്ലാം തടുത്തുനിർത്തി.
ഒടുവില്‍ ആദിത്യ ഥാപ്പ ഹെഡ് ചെയ്തു നല്കിയ പന്ത് കാലിലൊതുക്കി ബോക്സിലെ കൂട്ടപ്പൊരിച്ചിലില്‍ പോയന്റ് ബ്ലാങ്കില്‍ നിന്ന് ഒമ്പതാം നമ്പര്‍ താരം റോബി ഹാന്സ്ഡ ബംഗാളിന്റെ വിജയഗോള്‍ നേടുകയായിരുന്നു. ഇതോടെ റോബി ഹാന്സ്ഡ ടൂര്‍ണമെന്റിലെ ഗോള്‍വേട്ടക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. 12 ഗോളുകളാണ് ടൂര്‍ണമെന്റിൽ റോബി ഹാന്സ്ഡ നേടിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.