Sannidhanam PO Movie: ശബരിമല പശ്ചാത്തലമായി ഒരു പാൻ ഇന്ത്യൻ ചിത്രം; 'സന്നിധാനം പിഒ' ചിത്രീകരണം തുടങ്ങി

സിനിമ ചരിത്രത്തിൽ ഇതാദ്യമായാണ് മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് വച്ച് ഒരു സിനിമയുടെ പൂജ നടക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Jan 14, 2023, 04:15 PM IST
  • വിഘ്നേഷ് ശിവൻ ഫസ്റ്റ് ക്ലാപ് അടിച്ചു.
  • സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത് തിരിവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ അഡ്വക്കേറ്റ് കെ അനന്തഗോപൻ ആണ്.
  • ശബരിമല പശ്ചാത്തലമായി ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ സിനിമ സംവിധാനം ചെയ്യുന്നത് രാജീവ്‌ വൈദ്യയാണ്.
Sannidhanam PO Movie: ശബരിമല പശ്ചാത്തലമായി ഒരു പാൻ ഇന്ത്യൻ ചിത്രം; 'സന്നിധാനം പിഒ' ചിത്രീകരണം തുടങ്ങി

യോഗി ബാബു, പ്രമോദ് ഷെട്ടി എന്നിവർ പ്രധാന വേഷം ചെയ്യുന്ന "സന്നിധാനം പി ഒ" എന്ന സിനിമയുടെ പൂജ നടന്നു. മകര ജ്യോതി ദിവസമായ ഇന്ന് ശബരിമല സന്നിധാനത്ത് വച്ചാണ് പൂജ നടന്നത്. പ്രമുഖ സംവിധായകനും നയൻതാരയുടെ ഭർത്താവുമായ വിഘ്നേഷ് ശിവൻ ഫസ്റ്റ് ക്ലാപ് അടിച്ചു. സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത് തിരിവിതാംകൂർ ദേവസ്വം ബോർഡ്‌ പ്രസിഡന്റ്‌ അഡ്വക്കേറ്റ് കെ അനന്തഗോപൻ ആണ്. ശബരിമല പശ്ചാത്തലമായി ഒരുക്കുന്ന ഈ പാൻ ഇന്ത്യൻ സിനിമ സംവിധാനം ചെയ്യുന്നത് രാജീവ്‌ വൈദ്യയാണ്. 

സർവ്വത സിനി ഗാരേജ്, ഷിമോഗ ക്രിയേഷൻസ് എന്നീ ബാനറുകളിൽ മധുസൂദൻ റാവു, ഷബീർ പത്താൻ എന്നിവർ ചേർന്നാണ് നിർമ്മാണം. മകരവിളക്ക് ദിവസം ശബരിമല സന്നിധാനത്ത് സിനിമ പൂജ നടക്കുന്നത് സിനിമ ചരിത്രത്തിൽ ആദ്യമായാണ്. ചിത്രത്തിന്റെ ഷൂട്ടിംഗും തുടങ്ങി. ശബരിമലയും, അവിടെ ഡോളി ചുമക്കുന്നവരും, സന്നിധാനം പോസ്റ്റ്‌ ഓഫീസും ആണ് കഥയുടെ പശ്ചാത്തലം. തിരക്കഥ - രാജേഷ് മോഹൻ, ക്യാമറ - വിനോദ് ഭാരതി എ, സൗണ്ട് ഡിസൈൻ - രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ - റിച്ചാർഡ്, സ്റ്റിൽസ് - നിദാദ് കെ എൻ, ഡിസൈൻ - ആദിൻ ഒല്ലൂർ, PRO - ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News