മൂന്ന് ആഴ്ചയ്ക്കുള്ളിൽ 1000 കോടി, റെക്കോർഡ് കളക്ഷനുമായി ആർആർആറിന്റെ വിജയ കുതിപ്പ്

രുധിരം രണം രൗദ്രം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. 

Written by - Zee Malayalam News Desk | Last Updated : Apr 10, 2022, 03:28 PM IST
  • ' ബാഹുബലി 2: ദി കൺക്ലൂഷൻ ', ' ദംഗൽ ' എന്നിവയ്ക്ക് ശേഷം, ആഗോള ബോക്‌സ് ഓഫീസിൽ 1,000 കോടി രൂപ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി RRR മാറി.
  • ശ്രേയ ശരൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
മൂന്ന് ആഴ്ചയ്ക്കുള്ളിൽ 1000 കോടി, റെക്കോർഡ് കളക്ഷനുമായി ആർആർആറിന്റെ വിജയ കുതിപ്പ്

ആ​ഗോളതലത്തിൽ 1000 കോടി കളക്ഷൻ നേടി കുതിപ്പ് തുടരുകയാണ് ആർആർആർ. റിലീസ് ആയി മൂന്നാഴ്ചയ്ക്കുള്ളിലാണ് ചിത്രത്തിന്റെ നേട്ടം. എസ്എസ് രാജമൗലിയുടെ സംവിധാനത്തിൽ കൊമരം ഭീം ആയി ജൂനിയർ എൻടിആറും അല്ലൂരി സീതാറാം രാജു ആയി രാം ചരണും എത്തിയപ്പോൾ ഇരുകൈകളും നീട്ടിയാണ് പ്രേക്ഷകർ ചിത്രത്തെ സ്വീകരിച്ചത്. 

രുധിരം രണം രൗദ്രം എന്നതിന്റെ ചുരുക്കപ്പേരാണ് ആർആർആർ. ജൂനിയർ എൻടിആർ, രാം ചരൺ എന്നിവർ മുഖ്യകഥാപാത്രങ്ങളാകുന്ന ചിത്രം 1920-കളിലെ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥയാണ് പറയുന്നത്. ബിഗ് ബജറ്റ് ചിത്രമാണ് ആർആർആർ. 450 കോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രത്തിൽ ബോളിവുഡ് താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും അവരുടെ ആദ്യ ദക്ഷിണേന്ത്യൻ ചിത്രത്തിന്റെ ഭാഗമായി.  റിലീസ് ചെയ്തതുമുതൽ ചിത്രം റെക്കോർഡ് കുതിപ്പിലാണ്. 

രാജമൗലിയുടെ തന്നെ ബ്രഹ്മാണ്ഡ ചിത്രമായ ' ബാഹുബലി 2: ദി കൺക്ലൂഷൻ ', ആമിർ ഖാന്റെ സ്‌പോർട്‌സ് ഡ്രാമയായ ' ദംഗൽ ' എന്നിവയ്ക്ക് ശേഷം, ആഗോള ബോക്‌സ് ഓഫീസിൽ 1,000 കോടി രൂപ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ചിത്രമായി RRR മാറി. ശ്രേയ ശരൺ, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News