Pushpa 2 Review: പുഷ്പയുടെ രണ്ടാം വരവ് 'ഫയറായോ'? പ്രേക്ഷക പ്രതികരണങ്ങൾ

Pushpa 2 Review:  ലോകമാകമാനം 12,000 സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം 500 സ്ക്രീനുകളിലാണ് കേരളത്തിൽ എത്തുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 5, 2024, 12:05 PM IST
  • കാത്തിരിപ്പിന് വിരാമമിട്ട് പുഷ്പ 2 തിയറ്ററുകളിലെത്തി
  • മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്
Pushpa 2 Review: പുഷ്പയുടെ രണ്ടാം വരവ് 'ഫയറായോ'? പ്രേക്ഷക പ്രതികരണങ്ങൾ

പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന അല്ലു അ‍ർജുൻ ചിത്രം 'പുഷ്പ 2' തിയറ്ററുകളിലെത്തി കഴിഞ്ഞു. സമീപകാലത്ത് ഇന്ത്യൻ സിനിമാ പ്രേമികൾ ഇത്രയും കാത്തിരുന്ന മറ്റൊരു ചിത്രമില്ല. 2021ൽ ഇറങ്ങിയ പുഷ്പയുടെ രണ്ടാം ഭാഗം എന്നത് തന്നെയാണ് ഇതിന് കാരണം.

ചിത്രത്തിന്റെ ആദ്യ ഭാ​ഗം 'പുഷ്പ ദ റൈസ്' പാൻ ഇന്ത്യൻ ഹിറ്റായിരുന്നു. മികച്ച നടൻ ഉൾപ്പെടെ 2 ദേശീയ ചലച്ചിത്ര പുരസ്കാരവും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ചിത്രം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ കാത്തിരിപ്പിന് വിരാമമിട്ട് ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തിയിരിക്കുകയാണ്.

Read Also: "ഇന്നത്തെ യുവ തലമുറ റൊമാൻ്റിക്കാണ് "; മിസ് യു ട്രെയിലർ ലോഞ്ചിൽ കാർത്തി

ലോകമാകമാനം 12,000 സ്ക്രീനുകളിൽ റിലീസ് ചെയ്ത ചിത്രം 500 സ്ക്രീനുകളിലാണ് കേരളത്തിൽ എത്തുന്നത്. ആദ്യ ഷോ മുതൽ വലിയ തിരക്കാണ് തിയറ്ററുകളിൽ അനുഭവപ്പെടുന്നത്. ആന്ധ്ര പ്രദേശില്‍ പുലര്‍ച്ചെ 1 മണിക്ക് തന്നെ പുഷ്പ 2 ന്‍റെ ആദ്യ പ്രദര്‍ശനം ആരംഭിച്ചെങ്കില്‍ കേരളത്തില്‍ പുലര്‍ച്ചെ 4 മണിക്കായിരുന്നു ആദ്യ ഷോകള്‍. 

3 മണിക്കൂര്‍ 20 മിനിറ്റ് ദൈര്‍ഘ്യമാണ് ചിത്രത്തിന്.  മികച്ച പ്രതികരണമാണ് ചിത്രം നേടുന്നത്. പുഷ്പരാജായി അല്ലു അർജുൻ തന്റെ സ്വാ​ഗ് വീണ്ടും അസാധാരണമായി പ്രകടിപ്പിക്കുന്നുണ്ട്. വില്ലനായി ഫഹദ് ഫാസിലും നായികയായി രശ്മിക മന്ദാനയും ചിത്രത്തിൽ തിളങ്ങുന്നുണ്ടെന്നാണ് പ്രേക്ഷക പ്രതികരണം.

 

ഇതിനോടകം തന്നെ ചിത്രം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് റിപ്പോർട്ട്. തെലുങ്കിലെ മറ്റൊരു താരവും സ്വന്തമാക്കിയിട്ടില്ലാത്ത ഓപ്പണിങ് കളക്ഷൻ സ്വന്തമാക്കിയാണ് അല്ലുഅർജുൻ കുതിക്കുന്നത്. 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News