Pushpa 2: The Rule Advance Booking: പുഷ്പയുടെ റൂളിം​ഗ് തുടങ്ങി കഴിഞ്ഞു; 'പുഷ്പ 2' അഡ്വാൻസ് ബുക്കിൽ വൻ കുതിപ്പ്

പുഷ്പയുടെയും ഭൻവർ സിംഗ് ഷെഖാവത്തിന്റെയും ഏറ്റുമുട്ടൽ എങ്ങനെയായിരിക്കും അവതരിപ്പിച്ചിരിക്കുകയെന്ന ആകാംക്ഷയിലാണ് ആരാധകർ.  

Written by - Zee Malayalam News Desk | Last Updated : Dec 2, 2024, 06:35 PM IST
  • പുഷ്പ 2: ദി റൂൾ ഡിസംബർ 5ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്.
  • സുകുമാർ സംവിധാനം ചെയ്ത ചിത്രം പ്രീ സെയിലിൽ നിന്ന് തന്നെ 42.50 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Pushpa 2: The Rule Advance Booking: പുഷ്പയുടെ റൂളിം​ഗ് തുടങ്ങി കഴിഞ്ഞു; 'പുഷ്പ 2' അഡ്വാൻസ് ബുക്കിൽ വൻ കുതിപ്പ്

Pushpa 2: The Rule Advance Booking: അല്ലു അർജുൻ, ഫഹദ് ഫാസിൽ, രശ്മിക മന്ദാന തുടങ്ങിയ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുഷ്പ 2: ദി റൂൾ ഡിസംബർ 5ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. സുകുമാർ സംവിധാനം ചെയ്ത ചിത്രം പ്രീ സെയിലിൽ നിന്ന് തന്നെ 42.50 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആ​ഗോളതലത്തിലെ കണക്കാണിത്. പുഷ്പ: ദ റൈസ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണിത്. സുകുമാർ ആണ് സംവിധായകൻ. 

Sacnilk.com പ്രകാരം പുഷ്പ 2 ഇന്ത്യയിൽ ഇതുവരെ പ്രീ-സെയിൽസിൽ 25.57 കോടി ഗ്രോസ് നേടിയിട്ടുണ്ട്.16,000-ലധികം ഷോകൾക്കായി 8 ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി പതിപ്പുകളുടെ 2D, 3D, 4DX, IMAX എന്നിവയുടെയെല്ലാം കണക്കുകൾ ചേർത്തുള്ളതാണ് ഈ റിപ്പോർട്ട്. 

Also Read: Vikrant Massey: ഇനി വീട്ടുകാർക്കൊപ്പം; കരിയറിന്റെ പീക്ക് ലെവലിൽ അപ്രതീക്ഷിത തീരുമാനവുമായി ട്വൽത്ത് ഫെയ്ൽ താരം

 

ചിത്രത്തിൻ്റെ യുഎസ് വിതരണക്കാരാമണ് പ്രത്യാംഗിര സിനിമാസ്. ഇവരുടെ റിപ്പോർട്ട് അനുസരിച്ച് ചിത്രം പ്രീ-സെയിൽസിൽ നിന്ന് 2 മില്യൺ ഡോളർ (16.93 കോടി രൂപ ) നേടി. ഇന്ത്യയിലും യുഎസിലുമായി ഇതുവരെ മൊത്തം 42.50 കോടി രൂപയായി. യുഎസിൽ 1010-ലധികം സ്ഥലങ്ങളിലായി 65,000-ത്തിലധികം ടിക്കറ്റുകൾ വിറ്റുവെന്നാണ് റിപ്പോർട്ട്.

പുഷ്പ: ദി റൈസ് ആദ്യ 12 മണിക്കൂറിനുള്ളിൽ ഹിന്ദി പതിപ്പിൻ്റെ 1.25 ലക്ഷം ടിക്കറ്റുകൾ വിറ്റിരുന്നു. എന്നാൽ ഡിസംബർ 1 ഉച്ചയോടെ പുഷ്പ 2  ഹിന്ദി പതിപ്പിന്റെ 1.8 ലക്ഷം ടിക്കറ്റുകളാണ് വിറ്റഴിച്ചത്. ചിത്രം ഇതുവരെ തെലുങ്കിൽ 12 കോടിയും ഹിന്ദിയിൽ 8 കോടിയും കളക്ഷൻ നേടിയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മൈത്രി മൂവി മേക്കേഴ്സാണ് ചിത്രം നിർമിച്ചിരിക്കുന്നത്. അല്ലു അർജുന്‍റെ ടൈറ്റിൽ കഥാപാത്രവും ഫഹദ് ഫാസിലിന്‍റെ ഇൻസ്‌പെക്ടർ ഭൻവർ സിംഗ് ഷെഖാവത്തും തമ്മിലുള്ള ഏറ്റുമുട്ടലാണ് രണ്ടാം ഭാ​ഗത്തിൽ. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയാകുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്‍റെ ബാനറില്‍ നവീൻ യേർനേനിയും വൈ. രവിശങ്കറും ചേർന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ധനുഞ്ജയ്, റാവു രമേഷ്, സുനിൽ, അനസൂയ ഭരദ്വാജ്, അജയ് ഘോഷ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേവി ശ്രീ പ്രസാദ് (ഡി.എസ്.പി) ആണ് ചിത്രത്തിന്‍റെ സംഗീതം നിർവഹിക്കുന്നത്. ഛായാഗ്രഹണം- മിറോസ്ലാവ് കുബ ബ്രോസെക്ക്. എഡിറ്റിംഗ്- കാർത്തിക ശ്രീനിവാസ്. പി.ആര്‍.ഒ: ആതിര ദില്‍ജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News