നമ്മുടെ സ്വന്തം മിന്നൽ മുരളിയോട് ജോസ് മോൻ ഒരു കാര്യം പറഞ്ഞു. പ്രത്യേകിച്ച് ഒന്നുമില്ല "കുറുക്കൻ മൂലയിൽ 100 ഡിഗ്രി സെൽഷ്യസിന് താഴെയും വെള്ളും തിളക്കും" എന്നാൽ മുരളി ഇതൊന്നും വിശ്വസിക്കുന്നില്ല. ഇതെന്താ കഥ എന്ന് ആലോചിച്ച് ആരും ഇരിക്കേണ്ട. ഇതൊരു വൈറൽ ചോദ്യ പേപ്പറിൻറ കഥയാണ്.
ചോദ്യ പേപ്പർ എന്നു വെച്ചാൽ എഞ്ചിനിയറിംഗ് കോളേജിലെ ചോദ്യ പേപ്പർ. 50 മാർക്കിൻറെ ചോദ്യവും മിന്നൽ മുരളിയിൽ നിന്നാണ്. കോതമംഗലം എം.എ കോളേജിലെ( മാർ അത്താനിയോസ് കോളേജ്) ചോദ്യ പേപ്പറാണ് മിന്നൽ മുരളിയെക്കൊണ്ട് വൈറലായത്.
ALSO READ : മുരളി പറക്കാൻ പഠിക്കുന്നു; പുതിയ മിഷന്റെ സൂചന നൽകി ടോവിനോ തോമസ്
മിന്നൽ മുരളി മാത്രമല്ല, അയൺ മാനും, അക്വമാനും, അങ്ങിനെ ഒരു പാട് പേരൊക്കെ ചേർന്നതാണ് ചോദ്യ പേപ്പർ. മെക്കാനിക്കൽ വിഭാഗത്തിൻറെ മെക്കാനിക്കൽ ഫ്ലൂയിഡ് എന്ന വിഷയത്തിലെ ചോദ്യങ്ങളാണ് വൈറലായത്.
മെക്കാനിക്കൽ ഡിപ്പാർട്ട്മെൻറിലെ അധ്യാപകൻ കൂടിയായ കുര്യൻ ജോണാണ് ചോദ്യ പേപ്പർ തയ്യറാക്കിയത്. അധികം താമസിക്കാതെ ചോദ്യ പേപ്പർ വൈറാലാവുകയും ചെയ്തു.
ALSO READ : Minnal Murali Review : ഇതാ മലയാളത്തിൽ നിന്നൊരു സൂപ്പർ ഹീറോ; മിന്നലടിച്ചാൽ രക്ഷകനെത്തും
മിന്നൽ മുരളിയുടെ സംവിധായകൻ ബേസിൽ ജോസഫ് തന്നെയാണ് പേജിൽ വൈറൽ ചോദ്യ പേപ്പർ പങ്കുവെച്ചത്. മലയാളത്തിൻറെ സ്വന്തം സൂപ്പർ ഹീറോ എന്ന നിലയിലാണ് ബേസിൽ ചിത്രത്തിൽ മിന്നൽ മുരളിയെ അവതരിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...