Minnal Murali | വില്ലന്മാരെ കാത്ത് മിന്നൽ മുരളി, ടൊവിനോ ചിത്രത്തിന് മിന്നൽ ഷിബുവിന്റെ കലക്കൻ മറുപടി

ഡിസംബർ 24ന് ചിത്രം റിലീസ് ചെയ്ത ആദ്യ രണ്ട് ദിവസം കൊണ്ട് സിനിമ നെറ്റ്ഫ്ലിക്സിൽ ടോപ് ലിസ്റ്റിൽ നാലാമതെത്തി.

Written by - Zee Malayalam News Desk | Last Updated : Jan 9, 2022, 12:59 PM IST
  • നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് ​ഗംഭീര പ്രതികരണമാണ് ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്നത്.
  • സിനിമ, കായിക മേഖലയിൽ നിന്നുള്ളവരെല്ലാം തന്നെ മികച്ച അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്.
  • തമിഴ് താരം ഗുരു സോമസുന്ദരും പ്രതിനായക വേഷത്തിലെത്തി മികച്ച കൈയ്യടിയാണ് നേടിയിരിക്കുന്നത്.
Minnal Murali | വില്ലന്മാരെ കാത്ത് മിന്നൽ മുരളി, ടൊവിനോ ചിത്രത്തിന് മിന്നൽ ഷിബുവിന്റെ കലക്കൻ മറുപടി

ആ​ഗോളതലത്തിൽ ശ്രദ്ധ നേടിയ ചിത്രമാണ് ടൊവിനോ തോമസ് - ബേസിൽ ജോസഫ് കൂട്ടുകെട്ടിൽ ഇറങ്ങിയ മിന്നൽ മുരളി (Minnal Murali). മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമാണിത്. നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് ​ഗംഭീര പ്രതികരണമാണ് ഇതുവരെ ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമ, കായിക മേഖലയിൽ നിന്നുള്ളവരെല്ലാം തന്നെ മികച്ച അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയിരുന്നത്. 

ഇപ്പോഴിത മിന്നൽ മുരളിയുടെ ചിത്രീകരണം വേളയിൽ എടുത്ത ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് ടൊവിനോ. ചിത്രത്തിൽ അപകടത്തിൽപെടുന്ന ബസ് പൊക്കിയെടുത്ത് രക്ഷിക്കുന്ന സീനിലുള്ള വേഷത്തിലാണ് ഫോട്ടോ. "വില്ലന്മാരെ നിങ്ങൾ എവിടെയാണ്? ഐ ആം വെയിറ്റിങ്" എന്നാണ് ചിത്രത്തിന് ടൊവിനോ ക്യാപ്ഷൻ നൽകിയിട്ടുള്ളത്. ഇതിന് ചിത്രത്തിലെ സൂപ്പർ വില്ലനായ ​ഷിബു മറുപടിയും നൽകിയിട്ടുണ്ട്. "Coming" എന്നാണ് ​ഗുരു സോമസുന്ദരം കമന്റ് ചെയ്തിരിക്കുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by TovinoThomas (@tovinothomas)

 

Also Read: Minnal Murali | മിന്നൽ മുരളി ഇനി ഗ്ലോബൽ ഹീറോ; നെറ്റ്ഫ്ലിക്സിലെ ആഗോള റാങ്കിൽ മൂന്നാം സ്ഥാനത്ത്

വേറെയും നിരവധി കമന്റുകൾ ഫോട്ടോയ്ക്ക് ലഭിക്കുന്നുണ്ട്. താനോസിനെ ഇറക്കണോ എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്. മാർവലിന്റെ അവഞ്ചേഴ്സ് സീരീസിലെ സൂപ്പർ വില്ലനാണ് താനോസ്. "ബസ് പൊക്കി പടം ആയി കിടക്കുന്നത് അല്ല കേട്ടോ" എന്നും കമന്റുണ്ടായിരുന്നു. 

Also Read: Minnal Murali | മാഞ്ചസ്റ്റർ സിറ്റിയെ രക്ഷിച്ച മെഹ്റസ് മുരളി! 'മിന്നൽ മുരളി (ഒറിജിനൽ) നിങ്ങളെ കാണുന്നുണ്ട്' പോസ്റ്റിന് കമന്റുമായി ടൊവീനോ

ഡിസംബർ 24ന് ചിത്രം റിലീസ് ചെയ്ത ആദ്യ രണ്ട് ദിവസം കൊണ്ട് സിനിമ നെറ്റ്ഫ്ലിക്സിൽ ടോപ് ലിസ്റ്റിൽ നാലാമതെത്തി. ശേഷം ഡിസംബർ 27 മുതൽ ജനുവരി രണ്ട് വരെയുള്ള കണക്ക് പ്രകാരം മിന്നൽ മുരളി മൂന്നാം സ്ഥാനത്തെത്തി. തമിഴ് താരം ഗുരു സോമസുന്ദരും പ്രതിനായക വേഷത്തിലെത്തി മികച്ച കൈയ്യടിയാണ് നേടിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News