Kathanar Movie Update: അത്യധ്വാനത്തിൻ്റെ കഠിനനാളുകൾക്കൊടുവിൽ 'പാക്കപ്പ്', 'കത്തനാർ' യാഥാർത്ഥ്യമാകുന്നു; കുറിപ്പുമായി ജയസൂര്യ

തെന്നിന്ത്യൻ നായിക അനുഷ്ക ഷെട്ടിയും കത്തനാരിൽ ഭാ​ഗമാകുന്നുണ്ട്. ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ

Written by - Zee Malayalam News Desk | Last Updated : Oct 17, 2024, 11:28 AM IST
  • നീണ്ട 3 വർഷത്തെ ചിത്രീകരണമാണ് ഇപ്പോൾ പൂർത്തിയാകുന്നത്.
  • മൂന്ന് വർഷത്തോളം നീണ്ട സിനിമയുടെ ചിത്രീകരണം കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നെന്നും കൂടെ നിന്ന എല്ലാ അണിയറപ്രവർത്തകരോടും നന്ദിയുണ്ടെന്നും നടൻ ജയസൂര്യ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി.
Kathanar Movie Update: അത്യധ്വാനത്തിൻ്റെ കഠിനനാളുകൾക്കൊടുവിൽ 'പാക്കപ്പ്', 'കത്തനാർ' യാഥാർത്ഥ്യമാകുന്നു; കുറിപ്പുമായി ജയസൂര്യ

ജയസൂര്യ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ‘കത്തനാർ - ദി വൈൽഡ് സോഴ്സറിന്റെ’ ചിത്രീകരണം പൂർത്തിയായി. റോജിൻ തോമസ് സംവിധാനം നിർവഹിക്കുന്ന സിനിമയാണിത്. നീണ്ട 3 വർഷത്തെ ചിത്രീകരണമാണ് ഇപ്പോൾ പൂർത്തിയാകുന്നത്. മൂന്ന് വർഷത്തോളം നീണ്ട സിനിമയുടെ ചിത്രീകരണം കഠിനാധ്വാനത്തിന്റെ നാളുകളായിരുന്നെന്നും കൂടെ നിന്ന എല്ലാ അണിയറപ്രവർത്തകരോടും നന്ദിയുണ്ടെന്നും നടൻ ജയസൂര്യ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ വ്യക്തമാക്കി. 

ജയസൂര്യയുടെ പോസ്റ്റ് ഇങ്ങനെ:

അത്യധ്വാനത്തിൻ്റെ കഠിനനാളുകൾക്കൊടുവിൽ 'കത്തനാർ' pack up...
മൂന്ന് വർഷത്തോളം ഒരു സിനിമയ്ക്ക് വേണ്ടി മാത്രമായി ആത്മസമർപ്പണം ചെയ്ത ഒരു കൂട്ടം പ്രതിഭാധനൻമാരായ കലാകാരൻമാർക്കും സാങ്കേതിക പ്രവർത്തകർക്കുമൊപ്പം ദിനരാത്രങ്ങൾ പിന്നിട്ട ഒരുപാട് അസുലഭ മുഹൂർത്തങ്ങൾ...
അങ്ങിനെ കത്തനാർ ഒരു യാഥാർത്ഥ്യമാവാൻ പോകുകയാണ്.
   ഈ അവസരത്തിൽ അങ്ങേയറ്റം നന്ദിയോടെ മാത്രം മനസ്സിൽ തെളിയുന്ന ഒരുപാട് മുഖങ്ങൾ ...
കത്തനാർ അതിൻ്റെ പരമാവധി മികവിൽ എത്തിക്കാൻ സാമ്പത്തികം ഒരു തടസ്സമാവരുത് എന്ന് വാശി പിടിച്ച നിർമ്മാതാവ് ആദരണീയനായ ശ്രീ. ഗോകുലം ഗോപാലേട്ടൻ, അത് യഥാർത്ഥ്യമാക്കുവാൻ വേണ്ടി ചുറുചുറുക്കോടെ സദാ ഓടി നടന്ന, ഔപചാരിതകൾക്കപ്പുറം ഹൃദയത്തിലിടമുടമുള്ള പ്രീയ സഹോദരൻ executive Producer ശ്രീ. കൃഷ്ണമൂർത്തി. 
സംവിധായകൻ എന്നതിലുപരി സഹോദര തുല്യമായ വൈകാരിക ബന്ധത്തിലേക്ക് വളർന്ന മലയാളത്തിൻ്റെ അഭിമാനം ശ്രീ റോജിൻ തോമസ്...കത്തനാർ സിനിമയാക്കുക എന്ന ആശയം ആദ്യമായി പങ്ക് വെയ്ക്കുകയും അതിനുവേണ്ടി അഹോരാത്രം പഠന ഗവേഷണങ്ങളിൽ മുഴുകുകയും ചെയ്ത ഇളയ സഹോദരൻ, തിരക്കഥാകൃത്ത് രാമാനന്ദ് . ദൃശ്യ വിസ്മയം തീർത്ത നീൽ ഡി കുഞ്ഞ. 
ഇനിയും ഒട്ടേറെ മുഖങ്ങൾ...വൈകാരികത കൊണ്ട് ഒരു കുടുംബം പോലെ ജീവിച്ചവർ
എല്ലാവർക്കുംനന്ദി.....
ഞങ്ങളെ വിശ്വസിച്ച് മലയാളത്തിലെ ഏറ്റവും ചിലവേറിയ സിനിമകളിൽ ഒന്ന് നിർമ്മിക്കാൻ തയ്യാറായ ശ്രീ ഗോപാലേട്ടന് ഏതു വാക്കുകളാലാണ് നന്ദി പറയാൻ സാധിക്കുക..... !! അത് കടപ്പാടായി എക്കാലത്തും ഹൃദയത്തിൽ സൂക്ഷിക്കുവാനാണ് ഞാൻ ആഗ്രഹിക്കുന്നത്. 
ഇനി കത്തനാറിൻ്റെ റിലീസിംങ്ങിനായി കാത്തിരിക്കുന്ന പല സഹസ്രം കലാസ്വാദകരിൽ ഒരാളായി ഞാനും.

അമാനുഷിക ശക്തികളുണ്ടെന്ന് വിശ്വസിച്ചിരുന്ന കേരളത്തിലെ പുരോഹിതനായ കടമറ്റത്ത് കത്തനാരുടെ കഥകളെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ സിനിമ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് നിർമ്മിക്കുന്നത്. ബൈജു ​ഗോപാലൻ, വിസി പ്രവീൺ എന്നിവരാണ് കൊ-പ്രൊഡ്യൂസേർസ്. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി. 

Also Read: Khalifa: 'പ്രതികാരം സ്വർണ്ണത്തിൽ എഴുതപ്പെടും'; 'ഖലീഫ'യുമായി വൈശാഖ്, ആമിർ അലിയാകാൻ പൃഥ്വിരാജ്!

 

വെർച്വൽ പ്രൊഡക്ഷൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. 45000 ചതുരശ്ര അടി വിസ്തീർണമുള്ള മോഡുലാർ ഷൂട്ടിംഗ് ഫ്ലോറിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങൾ ചിത്രീകരിച്ചത്. മുപ്പതിൽ അധികം ഭാഷകളിലായി റിലീസ് ചെയ്യുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രമാണിത്. രണ്ട് ഭാ​ഗങ്ങളിലായാണ് ചിത്രം എത്തുക. രചന :ആർ രാമാനന്ദ്,ഛായാഗ്രഹണം: നീൽ ഡി കുഞ്ഞ, ആക്ഷൻ: ജംഗ്ജിൻ പാർക്ക്, കലൈ കിങ്സൺ, സംഗീതം: രാഹുൽ സുബ്രഹ്മണ്യൻ ഉണ്ണി, പ്രൊഡക്ഷൻ കൺട്രോളർ: സിദ്ധു പനക്കൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News