Kangana Ranaut : കങ്കണ റണാവത്ത് സംവിധായികയാകുന്നു; ചിത്രം ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ കുറിച്ച്

ഇതിന് മുമ്പ് മണികര്ണിക ക്വീൻ ഓഫ് ഝാൻസി എന്ന ചിത്രം കങ്കണ ഭാഗികമായി സംവിധാനം ചെയ്തിരുന്നു.  

Written by - Zee Malayalam News Desk | Last Updated : Jun 24, 2021, 01:03 PM IST
  • ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ പ്രമേയമാക്കിയുള്ള എമർജൻസിയാണ് കങ്കണ സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രം.
  • ഇതിന് മുമ്പ് മണികര്ണിക ക്വീൻ ഓഫ് ഝാൻസി എന്ന ചിത്രം കങ്കണ ഭാഗികമായി സംവിധാനം ചെയ്തിരുന്നു.
  • കൂവിലൂടെ വിവരം അറിയിച്ച താരം ഈ ചിത്രം തന്നെക്കാൾ മികച്ചതായി ആർക്കും സംവിധാനം ചെയ്യാൻ സാധിക്കില്ലെന്നും പറഞ്ഞു.
  • പിങ്ക്, കഹാനി, കഹാനി 2, ഡി-ഡേ, റോക്കി സുന്ദരൻ തുടങ്ങിയ ചിത്രങ്ങൾ രചിച്ച റിതേഷ് ഷാ ആണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Kangana Ranaut : കങ്കണ റണാവത്ത് സംവിധായികയാകുന്നു; ചിത്രം ഇന്ദിര ഗാന്ധി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെ കുറിച്ച്

Mumbai : കങ്കണ റണാവത്ത് (Kangana Ranaut)  വീണ്ടും സംവിധായികയാകുന്നു. താരം സാമൂഹിക മാധ്യമമായ കൂവിലൂടെയാണ് വിവരം അറിയിച്ചത്. ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ പ്രമേയമാക്കിയുള്ള എമർജൻസിയാണ് കങ്കണ സംവിധാനം ചെയ്യാൻ ഒരുങ്ങുന്ന ചിത്രം. ഇതിന് മുമ്പ് മണികര്ണിക ക്വീൻ ഓഫ് ഝാൻസി എന്ന ചിത്രം കങ്കണ ഭാഗികമായി സംവിധാനം ചെയ്തിരുന്നു.

Kangana Ranautgi@kanganarofficial
Pleased to wear Director’s hat again, after working on Emergency for more than a year I finally figured no one can direct it better than me, collaborating with fabulous writer Ritest Shah, even if it means sacrificing on various acting assignments I am determined to do it, my excitement is high this is going to be a tremendous journey, my leap to another league #Emergency #Indira

കൂവിലൂടെ (Koo) വിവരം അറിയിച്ച താരം ഈ ചിത്രം തന്നെക്കാൾ മികച്ചതായി ആർക്കും സംവിധാനം ചെയ്യാൻ സാധിക്കില്ലെന്നും പറഞ്ഞു. ഈ ചിത്രം സംവിധാനം ചെയ്യുമെന്നുള്ളത് തന്റെ  ദൃഢനിശ്ചയം ആണെന്നും മറ്റ് ചിത്രങ്ങൾ ഉപേക്ഷിക്കേണ്ടി വന്നാലും ഈ ചിത്രം സംവിധാനം ചെയ്യുമെന്നും താരം പറഞ്ഞു.

ALSO READ: Thalaivi trailer: കങ്കണ റണാവത്ത് ചിത്രം തലൈവിയുടെ ട്രെയ്‌ലർ റിലീസ് ചെയ്‌തു

പിങ്ക്, കഹാനി, കഹാനി 2, ഡി-ഡേ, റോക്കി സുന്ദരൻ തുടങ്ങിയ ചിത്രങ്ങൾ രചിച്ച റിതേഷ് ഷാ ആണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കങ്കണ അഭിനയിച്ച ധാക്കാദ് എന്ന ചിത്രവും റിതേഷ് ഒരുക്കിയിട്ടുണ്ട് . ഇതൊരു ജീവിത കഥയല്ലെന്നും പക്ഷെ ഒരു പൊളിറ്റിക്കൽ ഡ്രാമ ആയിരിക്കുമെന്നും കങ്കണ നേരത്തെ തന്നെ അറിയിച്ചിരുന്നു.

ALSO READ: ദേശീയ അവാർഡിന് തൊട്ട് പിന്നാലെ Kangana 34 ൻറെ നിറവിൽ; അറിയാം താരത്തിന്റെ വരാനിരിക്കുന്ന 5 ചിത്രങ്ങൾ

കങ്കണയുടെ ഉടൻ പുറത്തിറങ്ങാനിരിക്കുന്ന ചിത്രം തലൈവി ആണ്. മുൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കഥ പറയുന്ന ചിത്രമാണ് തലൈവി. സിനിമയിൽ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന് ശക്തയായ നേതാവായി മാറിയ ജയലളിതയായി ആണ് ചിത്രത്തിൽ കങ്കണ എത്തുന്നത്. ചിത്രത്തിൽ ജയലളിതയുടെ ജീവിതത്തിലുപരി പ്രശസ്‌ത നടിയിൽ നിന്ന് രാഷ്ട്രീയ നേതാവിലേക്കുള്ള  ജയലളിതയുടെ വളർച്ചയാണ് പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News