Actress Sheetal Thampi: ലൊക്കേഷനിൽ സുരക്ഷ ഒരുക്കിയില്ല; നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്, ആരോപണം തള്ളി ഫുട്ടേജ് നിർമാതാക്കൾ

ഫുട്ടേജ് എന്ന സിനിമയുടെ ഷൂട്ടിം​ഗിനിടെയാണ് ശീതളിന് പരിക്കേറ്റത്. 5 കോടിയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെടുന്നത്.  

Written by - Zee Malayalam News Desk | Last Updated : Aug 23, 2024, 11:08 AM IST
  • ഷൂട്ടിങ്ങിനിടെ അപകടം ഉണ്ടായപ്പോൾ താരത്തിന് വേണ്ട ചികിത്സ നൽകിയെന്ന് നിർമാതാക്കളായ മൂവി ബക്കറ്റ് പ്രതികരിച്ചു.
  • പരിക്കേറ്റ് വിശ്രമിക്കുമ്പോഴും നടിക്ക് സഹായം നൽകിയെന്ന് നിർമാതാക്കൾ വിശദീകരിക്കുന്നു.
Actress Sheetal Thampi: ലൊക്കേഷനിൽ സുരക്ഷ ഒരുക്കിയില്ല; നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്, ആരോപണം തള്ളി ഫുട്ടേജ് നിർമാതാക്കൾ

കൊച്ചി: സിനിമ സെറ്റിൽ സുരക്ഷയൊരുക്കിയില്ല എന്ന നടി ശീതൾ തമ്പിയുടെ പരാതി തള്ളി ഫൂട്ടേജ് സിനിമയുടെ നിർമാതാക്കൾ. ഷൂട്ടിങ്ങിനിടെ അപകടം ഉണ്ടായപ്പോൾ താരത്തിന് വേണ്ട ചികിത്സ നൽകിയെന്ന് നിർമാതാക്കളായ മൂവി ബക്കറ്റ് പ്രതികരിച്ചു. പരിക്കേറ്റ് വിശ്രമിക്കുമ്പോഴും നടിക്ക് സഹായം നൽകിയെന്ന് നിർമാതാക്കൾ വിശദീകരിക്കുന്നു. ലൊക്കേഷനിൽ മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും പരിക്കേറ്റ് ചികിത്സയിൽ കഴിയുമ്പോൾ ആവശ്യമായ ചികിത്സാ ചിലവ് ലഭിച്ചില്ലെന്നുമാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. 

മഞ്ജു വാര്യരുടെ ഏറ്റവും പുതിയ ചിത്രമായ ഫൂട്ടേജിൽ അഭിനയിക്കുന്നതിനിടെയാണ് ശീതളിന് പരിക്കേറ്റത്. പരിക്കേറ്റ തനിക്ക് കാര്യമായ രീതിയിൽ ചികിത്സാ ചിലവ് ലഭിച്ചില്ലെന്നും നഷ്ടപരിഹാരമായി 5 കോടി നൽകണമെന്നുമാണ് വക്കീൽ നോട്ടീസിൽ ശീതൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഫുട്ടേജിന്റെ സഹ നിർമാതാവ് കൂടിയാണ് മഞ്ജു വാര്യർ. സെറ്റിൽ ആംബുലൻസ് പോലും ഒരുക്കിയിരുന്നില്ലെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. മഞ്ജു വാര്യർക്കും മൂവി ബക്കറ്റിലെ പാർട്ണറായ ബിനീഷ് ചന്ദ്രനുമെതിരെയാണ് നടിയും അസി. ഡയറക്ടറുമായ ശീതൾ തമ്പി വക്കീൽ നോട്ടീസ് അയച്ചിരിക്കുന്നത്.

Also Read: Hema Committee Report: സ്ഥാപക അം​ഗത്തിനെതിരായ സൈബർ അറ്റാക്കിൽ പ്രതികരിച്ച് ഡബ്ല്യുസിസി

 

ചിമ്മിനി വനമേഖലയിൽ വച്ചുള്ള ഫൈറ്റ് സീനിനിടെ ശീതളിന് പരിക്കേൽക്കുകയായിരുന്നു. സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചാണ് സാധാരണ ഈ സീനുകൾ ഷൂട്ട് ചെയ്യുന്നത്. എന്നാൽ ഇവിടെ മതിയായ സുരക്ഷയില്ലായിരുന്നുവെന്നും നിരവധി തവണ ഷൂട്ട് ചെയ്യേണ്ടി വന്നതിനാൽ ശീതളിന് പരിക്കുണ്ടായി എന്നുമാണ് വക്കീൽ നോട്ടീസിൽ പറയുന്നത്. പരിക്കേറ്റതിനാൽ ശസ്ത്രക്രിയ വേണ്ടിവന്നുവെന്നും വലിയ രീതിയിൽ പണം ചെലവായെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. 1,80,000 രൂപ മാത്രമാണ് നിർമ്മാണ കമ്പനി പല ഘട്ടങ്ങളിലായി തന്നത്. നിലവിൽ ജോലി ചെയ്യാൻ സാധിക്കാത്ത സ്ഥിതിയാണെന്നും മൂവി ബക്കറ്റ് നഷ്ടപരിഹാരം നൽകണമെന്നുമാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെടുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News