ആലപ്പുഴ: വയോധികയെ വീട്ടിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തിരുവമ്പാടി കല്ലുപുരയ്ക്കൽ ലിസി (65)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ലിസിയുടെ ഭർത്താവ് പൊന്നപ്പനെ തൊട്ടടുത്ത തന്നെ കൈഞരമ്പു മുറിച്ച നിലയിലും കണ്ടെത്തി. പൊന്നപ്പന് മാനസിക അസ്വാസ്ഥ്യമുള്ളതായി പോലീസ് വ്യക്തമാക്കി. സംഭവം നടക്കുമ്പോൾ വീട്ടിൽ ലിസിയും പൊന്നപ്പനും മാത്രമാണ് ഉണ്ടായിരുന്നത്. ഇവരുടെ മകൻ ചേർത്തലയിൽ ആശുപത്രിയിൽ പോയ സമയത്താണ് സംഭവം.
ഇവർക്കായി ഓൺലൈനിൽ ഫുഡ് ഓർഡർ ചെയ്തിരുന്നു. എന്നാൽ വീട്ടിലെത്തിയപ്പോൾ ആരും വാങ്ങാനില്ലാതിരുന്നതിനാൽ ഡെലിവറി ബോയി മകനെ വിളിച്ചു പറയുകയായിരുന്നു. തുടർന്ന് മകൻ അയൽപക്കത്തുള്ള ബന്ധുക്കളെ വിളിച്ചു അന്വേഷിക്കാൻ പറഞ്ഞപ്പോഴാണ് തലയ്ക്കടിയേറ്റ നിലയിൽ ലിസിയേയും കൈഞരമ്പു മുറിച്ച നിലയിൽ പൊന്നപ്പനേയും കണ്ടെത്തിയത്. സൗത്ത് പോലീസെത്തി ഇരുവരേയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ലിസിയുടെ ജീവൻ രക്ഷിക്കാനായില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.