Wayanad Landslide: ദുരന്തഭൂമിയായി വയനാട്, കണ്ണീർ തോരാതെ നാട്; മരണം 246 ആയി, ഇരുന്നൂറിലേറെ പേരെ കാണാതായി

Wayanad Landslide Death Toll: വയാട് ഉരുൾപൊട്ടലിൽ മരണ സംഖ്യ ഉയരുന്നു. 143 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം പൂർത്തിയായി.

Written by - Zee Malayalam News Desk | Last Updated : Jul 31, 2024, 06:39 PM IST
  • സൈന്യം ഇന്നലെ തയ്യാറാക്കിയ താത്കാലിക പാലം മുങ്ങി
  • നിർത്തിവച്ച ബെയ്ലി പാലത്തിന്റെ നിമാണം വീണ്ടും തുടങ്ങി
Wayanad Landslide: ദുരന്തഭൂമിയായി വയനാട്, കണ്ണീർ തോരാതെ നാട്; മരണം 246 ആയി, ഇരുന്നൂറിലേറെ പേരെ കാണാതായി

വയനാട്: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. മരണം 246 ആയി. ഇരുന്നൂറിലേറെ പേരെ കാണാതായി. പോത്തുകല്ലിൽ ചാലിയാറിൽ നിന്ന് 46 മൃതദേഹങ്ങൾ കണ്ടെടുത്തു. മേപ്പാടി സർക്കാർ ആശുപത്രിയിൽ ഇന്ന് എത്തിച്ചത് 27 മൃതദേഹങ്ങളാണ്. അതേസമയം, രക്ഷാപ്രവർത്തനങ്ങൾ ദുഷ്കരമാക്കി മുണ്ടക്കൈയിൽ മഴ തുടരുകയാണ്.

മുണ്ടക്കൈ പുഴയിൽ കുത്തൊഴുക്ക് ശക്തമായി. ജലനിരപ്പ് ഉയർന്നു. സൈന്യം ഇന്നലെ തയ്യാറാക്കിയ താത്കാലിക പാലം മുങ്ങി. നിർത്തിവച്ച ബെയ്ലി പാലത്തിന്റെ നിമാണം വീണ്ടും തുടങ്ങി. വയനാട്ടിൽ ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിൽ ജില്ലാ ഭരണകൂടം ജാ​ഗ്രതാ നിർദേശം നൽകി. താത്കാലിക പാലം വഴിയുള്ള രക്ഷാപ്രവർത്തനം വീണ്ടും തുടങ്ങിയിട്ടുണ്ട്.

ALSO READ: വയനാടിനായി കൈകോർക്കാം; സഹായിക്കുന്ന എല്ലാവർക്കും ബി​ഗ് സല്യൂട്ടെന്ന് ദുൽഖർ സൽമാൻ

അതേസമയം, വടക്കൻ കേരളത്തിൽ വരും മണിക്കൂറുകളിലും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പുണ്ട്. കോഴിക്കോട് വിലങ്ങാട് വീണ്ടും ഉരുൾപൊട്ടിയതായി സംശയം. മഞ്ഞക്കുന്ന് പുഴയിലൂടെ മലവെള്ളപ്പാച്ചിൽ. സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ തൃശൂർ, മലപ്പുറം, കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News