PC George bail: വെണ്ണല വിദ്വേഷ പ്രസം​ഗം; പ്രോസിക്യൂഷന് തിരിച്ചടി, പിസി ജോർജ്ജിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : May 23, 2022, 04:34 PM IST
  • ഹൈക്കോടതി സിം​ഗിൾ ബെഞ്ചാണ് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്.
  • പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് കോടതി നിർദേശിച്ചു.
  • ജസ്റ്റിസ് ​ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് പിസി ജോർജിന് ജാമ്യം അനുവദിച്ചത്.
PC George bail: വെണ്ണല വിദ്വേഷ പ്രസം​ഗം; പ്രോസിക്യൂഷന് തിരിച്ചടി, പിസി ജോർജ്ജിന് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: വെണ്ണലയിലെ വിദ്വേഷ പ്രസം​ഗത്തിൽ പിസി ജോർജിന് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി. ഹൈക്കോടതി സിം​ഗിൾ ബെഞ്ചാണ് ഉപാധികളോടെ ഇടക്കാല ജാമ്യം അനുവദിച്ചത്. പരസ്യ പ്രസ്താവനകൾ പാടില്ലെന്ന് കോടതി നിർദേശിച്ചു. ജസ്റ്റിസ് ​ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് പിസി ജോർജിന് ജാമ്യം അനുവദിച്ചത്. അഡ്വ. വിജയഭാനു ആണ് പിസി ജോർജ്ജിന് വേണ്ടി ഹാജരായത്. കേസ് വ്യാഴാഴ്ച വീണ്ടും പരി​ഗണിക്കും. 

വെണ്ണലയിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ പിസി ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണ് സർക്കാർ തനിക്കെതിരെ കേസെടുത്തിരിക്കുന്നത് എന്ന പിസി ജോർജിന്റെ വാദം തള്ളിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. ഇതേ തുടർന്നാണ് പിസി ജോർജ് ഹൈക്കോടതിയെ സമീപിച്ചത്. 

തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്നായിരുന്നു പിസി ജോർജിന്റെ നിലപാട്. എന്നാൽ കിഴക്കേക്കോട്ടയിലെ വിദ്വേഷ പ്രസംഗത്തിന് സമാനമായ നടപടി പി സി ജോർജ് വീണ്ടും ആവർത്തിച്ചത് ഗൂഡലക്ഷ്യങ്ങളോടെ മനപൂർവമാണെന്നായിരുന്നു സർക്കാർ നിലപാട് എടുത്തത്. ഇതേ കുറ്റം ഇനി ആവർത്തിക്കരുതെന്ന് തിരുവനന്തപുരം കോടതി നിർദേശിച്ചിരുന്നില്ലേയെന്ന് സെഷൻസ് കോടതി വാദത്തിനിടെ ചോദിച്ചിരുന്നു. 

Also Read: വെണ്ണല വിദ്വേഷ പ്രസംഗം; പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി, ഹൈക്കോടതിയെ സമീപിക്കാൻ നീക്കം

പാലാരിവട്ടം വെണ്ണലയില്‍ ഒരു ക്ഷേത്രത്തില്‍ നടത്തിയ പ്രസം​ഗത്തിനിടെയാണ് പിസി ജോര്‍ജ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. വെണ്ണലയിലെ വിവാദ പ്രസം​​ഗത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനത്തിലും പിസി ജോര്‍ജ് വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. ഇതിനെതിരെ കേസെടുത്തെങ്കിലും അദ്ദേഹത്തിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു. ആ കേസിന്റെ ജാമ്യത്തില്‍ നില്‍ക്കെയാണ് സമാനമായ രീതിയില്‍ അദ്ദേഹം വീണ്ടും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. 

അതിനിടെ പിസി ജോർജ് ഒളിവിലാണെന്ന് കഴിഞ്ഞ ദിവസം പോലീസ് അറിയിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഈരാറ്റുപേട്ടയിലെ ജോർജിന്റെ വീട്ടിലെത്തിയ അന്വേഷണ സംഘത്തിന് അദ്ദേഹത്തെ കണ്ടെത്താനായില്ല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News