ലോകത്തിലെ തന്നെ ഏറ്റവും മികച്ച പണ്ഡിതന്മാരിൽ ഒരാളായിരുന്നു ആചാര്യനായ ചാണക്യൻ. ജീവിതത്തിലെ സമസ്ത മേഖലകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകൾ ഇന്നും ആളുകൾ പിന്തുടരുന്നു.
നമുക്കൊരു സങ്കടമോ ദു:ഖമോ ഉണ്ടാവുമ്പോള്‍ നമ്മള്‍ അത് നമുക്ക് പ്രിയപ്പെട്ടവരുമായി പങ്ക് വെയ്ക്കാറുണ്ട്. കാരണം സങ്കടങ്ങള്‍ പങ്കു വെക്കുമ്പോള്‍ അതിന്റെ ഭാരം കുറയുകയും ആശ്വാസം ലഭിക്കുകയും ചെയ്യും.
നമ്മുടെ ദു:ഖങ്ങൾ ആരോടെങ്കിലും പങ്കുവെയ്ക്കുമ്പോൾ സന്തോഷം ഇരട്ടിക്കുകയും സങ്കടം കുറയുകയും ചെയ്യാറുണ്ട്. എന്നാൽ ചില ആളുകളോട് നമ്മുടെ സങ്കടങ്ങൾ പങ്കുവെയ്ക്കരുതെന്ന് ചാണക്യൻ പറയുന്നു. അവർ നിങ്ങളുടെ വിശ്വാസം ദുരുപയോഗം ചെയ്യാനും പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാനും സാധ്യതയുണ്ട്.
വ്യാജ സൗഹൃദം നിലനിര്‍ത്തുന്നവരോട് ഒരു കാരണവശാലും നിങ്ങളുടെ സങ്കടങ്ങള്‍ പങ്ക് വെക്കരുത്. അവർ അവരുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായി അത് മറ്റൊരാളോട് വെളിപ്പെടുത്താൻ സാധ്യതയുണ്ട്.
എന്തിനും ഏതിനും കളിയാക്കുന്ന സ്വഭാവക്കാരെ ഒരിക്കലും വിശ്വസിക്കരുത്. കാരണം ഇവര്‍ നിങ്ങളുടെ സങ്കടങ്ങളേയും അത്രയെ വിലവെക്കുകയുള്ളൂ. നിങ്ങളുടെ സങ്കടങ്ങൾ പലപ്പോഴും അവര്‍ക്കൊരു കളിതമാശയായിരിക്കും.
സ്വാര്‍ത്ഥതയുള്ളവരെ നമുക്ക് വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാന്‍ സാധിക്കും. എന്നാല്‍ അത് മറന്ന് അവരോട് സങ്കടം പറയാന്‍ പോയാല്‍ നിരാശയായിരിക്കും ഫലം. ഇവര്‍ നിങ്ങളെ ദ്രോഹിക്കാനും മടികാണിക്കില്ല.
നിങ്ങളുടെ സുഹൃത്ത് ഒരു അസൂയയുള്ള വ്യക്തിയാണെങ്കില്‍ അവരോടും ഒരിക്കലും സങ്കടം പറയരുത്. നിങ്ങള്‍ളുടെ സങ്കടവും വിഷമങ്ങളും അവരുടെ ഉള്ളില്‍ സന്തോഷം നിറക്കും.
അമിതമായി സംസാരിക്കുന്നവരാണ് നിങ്ങളുടെ സുഹൃത്തെങ്കില്‍ അവരോട് സങ്കടം പറയുമ്പോളും അല്‍പം ശ്രദ്ധിക്കണം. അവർ നിങ്ങളുടെ സ്വകാര്യ ദു:ഖങ്ങൾ പരസ്യമാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.(Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)