Wayanad Hartal: കേന്ദ്രത്തിന്റെ അവ​ഗണനയിൽ പ്രതിഷേധം; വയനാട്ടിൽ 19ന് യുഡിഎഫ്-എൽഡിഎഫ് ഹർത്താൽ

രാജ്യം ശ്രദ്ധിക്കുന്ന തരത്തിൽ സമരം നടത്താനാണ് യുഡിഎഫിന്റെ തീരുമാനം.  

Written by - Zee Malayalam News Desk | Last Updated : Nov 15, 2024, 06:48 PM IST
  • ചൂരൽമല - മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ.
  • ഇന്ന് ഡി.സി.സി.യിൽ ചേർന്ന യോഗത്തിന് ശേഷമാണ് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത്.
Wayanad Hartal: കേന്ദ്രത്തിന്റെ അവ​ഗണനയിൽ പ്രതിഷേധം; വയനാട്ടിൽ 19ന് യുഡിഎഫ്-എൽഡിഎഫ് ഹർത്താൽ

വയനാട്: വയനാട്ടിൽ ഈ മാസം 19ന് യുഡിഎഫ് - എൽഡിഎഫ് ജനകീയ ഹർത്താൽ. ചൂരൽമല - മുണ്ടക്കൈ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. ഇന്ന് ഡി.സി.സി.യിൽ ചേർന്ന യോഗത്തിന് ശേഷമാണ് യു.ഡി.എഫ് ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. സമാധാനപരമായി രാജ്യം ശ്രദ്ധിക്കുന്ന തരത്തിൽ സമരം നടത്തുമെന്നും, മൂന്ന് നിയോജക മണ്ഡലത്തിലും കേന്ദ്ര സർക്കാരിനെതിരെ പോസ്റ്റോഫീസ് മാർച്ച് നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു. അവശ്യ സർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News