Sabarimala: ഇനി മണ്ഡലകാലം; പൂജകൾക്കായി ശബരിമല നട തുറന്നു

മുപ്പതിനായിരം പേരാണ് ഇന്ന് മാത്രം വെർച്വൽ ക്യൂ വഴി ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 15, 2024, 05:45 PM IST
  • താഴമൺ മഠത്തിലെ പ്രത്യേക പരിശീലനത്തിനുശേഷം എത്തുന്ന നിയുക്ത മേൽശാന്തിമാരെ തന്ത്രി കണ്ഠര് രാജീവർ ക്ഷേത്രത്തിലേക്ക് ആനയിച്ചു.
  • മേൽശാന്തിമാരെ കൈപിടിച്ച് പതിനെട്ടാം പടികയറ്റി സന്നിധാനത്തിലേക്കെത്തിക്കുകയായിരുന്നു.
Sabarimala: ഇനി മണ്ഡലകാലം; പൂജകൾക്കായി ശബരിമല നട തുറന്നു

പത്തനംതിട്ട: ഈ വർഷത്തെ മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കമായി. മണ്ഡലകാല പൂജകൾക്കായി ശബരിമല നട തുറന്നു. 4 മണിക്ക് മേൽശാന്തി പി.എൻ മഹേഷ് ആണ് നട തുറന്ന് ദീപം തെളിയിച്ചത്. താഴമൺ മഠത്തിലെ പ്രത്യേക പരിശീലനത്തിനുശേഷം എത്തുന്ന നിയുക്ത മേൽശാന്തിമാരെ തന്ത്രി കണ്ഠര് രാജീവർ ക്ഷേത്രത്തിലേക്ക് ആനയിച്ചു. മേൽശാന്തിമാരെ കൈപിടിച്ച് പതിനെട്ടാം പടികയറ്റി സന്നിധാനത്തിലേക്കെത്തിക്കുകയായിരുന്നു.

തന്ത്രിമാരായ കണ്‌ഠരര് രാജീവര്, കണ്‌ഠരര് ബ്രഹ്മദത്തൻ എന്നിവരുടെ കാർമികത്വത്തിൽ ആദ്യം ശബരിമല മേൽശാന്തിയുടെയും പിന്നീട് മാളികപ്പുറം മേൽശാന്തിയുടെയും അഭിഷേകം നടക്കും. നാളെ വൃശ്ചികം ഒന്നിന് പുലർച്ചെ മൂന്ന് മണിക്ക് നട തുറക്കും. പുതിയ മേൽശാന്തി അരുൺകുമാർ നമ്പൂതിരി ആയിരിക്കും നട തുറക്കുക. ഡിസംബർ 26 വരെ എല്ലാ ദിവസവും പൂജകളുണ്ടാകും. മണ്ഡലപൂജ ഡിസംബർ 26നാണ് നടക്കുക. 26ന് രാത്രി 11ന് നട അടയ്ക്കും. മകരവിളക്കിനായി ഡിസംബർ 30ന് വൈകിട്ട് 5 മണിക്ക് നട തുറക്കും. ജനുവരി 14നാണ് മകരവിളക്ക്. തീർഥാടനത്തിന് സമാപനം കുറിച്ച് ജനുവരി 20ന് നട അടയ്ക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News