CM's Vehicle got penalty: ട്രാഫിക്ക് നിയമലംഘനം; മുഖ്യമന്ത്രിയുടെ വണ്ടിക്കും കിട്ടി പെറ്റി

Pinarayi Vijayan Vehicle got penalty: അതേസമയം സംഭവം നടക്കുന്ന സമയത്ത് മുഖ്യമന്ത്രി വാഹനത്തിൽ ഇല്ലായിരുന്നുവെന്നും, ആ സമയത്ത് അദ്ദേഹം നവകേരള സദസ്സിന്റെ ഭാ​ഗമായുള്ള സ്പെഷ്യൽ ബസ്സിൽ സഞ്ചരിക്കുകയായിരുന്നുവെന്നാണ് ഒദ്യോ​ഗിക വൃത്തങ്ങളുടെ പ്രതികരണം. 

Written by - Zee Malayalam News Desk | Last Updated : Feb 19, 2024, 04:37 PM IST
  • 2023 ഡിസംബർ 12ന് മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുൻസീറ്റിലിരുന്ന വ്യക്തി സീറ്റ് ബെൽറ്റ് ധരിക്കാത്തത് ക്യാമറയിൽ പതിഞ്ഞിരുന്നു.
  • തുടർന്നാണ് പിഴയിട്ടിരിക്കുന്നത്. 500 രൂപയാണ് അടയ്ക്കേണ്ടത്.
CM's Vehicle got penalty: ട്രാഫിക്ക് നിയമലംഘനം; മുഖ്യമന്ത്രിയുടെ വണ്ടിക്കും കിട്ടി പെറ്റി

തിരുവനന്തപുരം: ട്രാഫിക്ക് നിയമം ലംഘിച്ച കാരണത്താൽ മുഖ്യമന്ത്രിയുടെ ഔദ്യോ​ഗിക വാഹനത്തിന് പിഴയിട്ടു. 2023 ഡിസംബർ 12ന് മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ മുൻസീറ്റിലിരുന്ന വ്യക്തി സീറ്റ് ബെൽറ്റ് ധരിക്കാത്തത് ക്യാമറയിൽ പതിഞ്ഞിരുന്നു. തുടർന്നാണ് പിഴയിട്ടിരിക്കുന്നത്. 500 രൂപയാണ് അടയ്ക്കേണ്ടത്. 

അതേസമയം സംഭവം നടക്കുന്ന സമയത്ത് മുഖ്യമന്ത്രി വാഹനത്തിൽ ഇല്ലായിരുന്നുവെന്നും, ആ സമയത്ത് അദ്ദേഹം നവകേരള സദസ്സിന്റെ ഭാ​ഗമായുള്ള സ്പെഷ്യൽ ബസ്സിൽ സഞ്ചരിക്കുകയായിരുന്നുവെന്നാണ് ഒദ്യോ​ഗിക വൃത്തങ്ങളുടെ പ്രതികരണം. ഏതായാലും 500 രൂപ ഇതുവരെയും അടച്ചിട്ടില്ലെന്നാണ് ലഭിക്കുന്ന റിപ്പോർട്ട്. 

ALSO READ: പ്രതികൾക്ക് തിരിച്ചടി, ടിപി ചന്ദ്രേശഖരൻ വധക്കേസിൽ ശിക്ഷ ശരിവെച്ച് ഹൈക്കോടതി

തൃശൂർ മുല്ലശേരിയിൽ ഭാരത് അരി വിൽപ്പന പൊലീസ് തടഞ്ഞു

തൃശൂർ മുല്ലശേരിയിൽ ഭാരത് അരി വിൽപ്പന പൊലീസ് തടഞ്ഞു. മുല്ലശേരി പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് അരി വിതരണം തടഞ്ഞത്. ഏഴാം വാർഡിൽ വ്യാഴാഴ്ചയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അരി വിതരണം പെരുമാറ്റ ചട്ട ലംഘനമാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ബിജെപി പ്രവർത്തകരും പൊലീസും തമ്മിൽ തർക്കമുണ്ടായി.പൊലീസ് നിർദേശത്തെ തുടർന്ന് തൊട്ടടുത്ത തോളൂർ പഞ്ചായത്തിലേക്ക് വാഹനം മാറ്റിയിട്ടു. പഞ്ചായത്തുകളുടെ അതിർത്തിയിൽ അരിവിതരണം പുനരാരംഭിച്ചു.

നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News